Input your search keywords and press Enter.

Monthly Archives

December 2024

നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ സ്ഥലമാറ്റ അപേക്ഷ അംഗീകരിച്ചു

കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച കെ.നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയുടെ സ്ഥലംമാറ്റ അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു . കോന്നി തഹസിൽദാരായ മഞ്ജുഷയെ പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റിയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്.പത്തനംതിട്ട കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ടന്റ് പദവിയിലേക്കാണ് മഞ്ജുഷയുടെ മാറ്റം. നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെയാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കിയിരുന്നു .സൗകര്യപ്രദമായി ജോലി ചെയ്യുന്നതിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വേണമെന്നായിരുന്നു അഭ്യർഥന.…

കോന്നിയില്‍ വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമം : യുവാവ് പിടിയിൽ

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച് ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയെ കോന്നി പോലീസ് പിടികൂടി. കോട്ടയം ഏറ്റുമാനൂർ കാണക്കാരി പറമ്പാട്ട് വീട്ടിൽ സനോജ് എന്ന് വിളിക്കുന്ന എബിൻ മോഹനെ(37)യാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യ മയക്കുമരുന്നുകൾക്ക് അടിമയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ഇയാൾ സ്ത്രീയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ദേഹത്ത് മുറിവേൽപ്പിച്ചും,…

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 04/12/2024)

ശബരിമല ക്ഷേത്ര സമയം (05.12.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം – രാവിലെ 3.30 മുതൽ ഉഷഃപൂജ – രാവിലെ 7.30 ഉച്ചപൂജ – 12.30 ദീപാരാധന – വൈകിട്ട് 6.30 അത്താഴപൂജ – രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.   കാനനപാത വീണ്ടും തുറന്നു;581 പേരെ കടത്തിവിട്ടു ശബരിമല: വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട്…

കോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികൾ സൃഷ്ടിച്ചു

കോന്നി: കോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികൾ സൃഷ്ടിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രി സഭ യോഗമാണ് തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകിയത്. ഗവ. ഡ്രഗ് അനാലിസിസ്റ് ഗ്രേഡ് -l, ഗ്രേഡ് -ll, ഗ്രേഡ് -lll, മിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെയാണ് 14 തസ്തികകൾ സൃഷ്ടിച്ചത്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് കോന്നിയില്‍ പ്രവർത്തിക്കുന്നത്.…

ശംഖൊലിയുമായി കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ – ജോയി കുറ്റിയാനി

മയാമി: അമേരിക്കന്‍ മലയാളി സംഘടനകളില്‍ കാലം അടയാളപ്പെടുത്തിയ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തന മികവുകൊണ്ടും വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ സംഘടനയാണ് . പഴമയുടെ നന്മയും, പുതുമയുടെ സ്വീകാര്യതയും, ഒന്നിച്ചുചേര്‍ത്ത്, ഓര്‍മ്മകളുടെ ഇന്നലകളും, ഇന്നുകളുടെ സംഭവവികാസങ്ങളും; നാളെയുടെ കരുതലുകളും ഒപ്പിയെടുത്ത് അനുദിന ജീവിതത്തിലെ പുത്തന്‍ ആശയങ്ങളും അറിവുകളും പ്രയോജനകരമായി സംയോജിപ്പിച്ച് സൗത്ത് ഫ്‌ളോറിഡായിലെ മുഴുവന്‍ മലയാളി സമൂഹത്തെയും ഒരുമിച്ചുചേര്‍ത്ത് പരസ്പരം അറിയുന്നതിനും മനസ്സിലാക്കുന്നതിനുമായി കേരള…

യേശുദേവന്‍റെ ചിത്രം വരച്ചൊരു നാടൻ കരനെൽകൃഷി : പരമ്പാരാഗത നെൽവിത്തുകളുടെ ശേഖരം

പത്തനംതിട്ട പുല്ലാട് അജയകുമാർ വല്ലുഴത്തിലിന്‍റെ ഫാമിലാണ് നാടൻ നെൽവിത്തുകൾ കൊണ്ട് യേശുദേവന്റെ ചിത്രം വരച്ചുള്ള കരനെൽകൃഷി പച്ചപിടിക്കുന്നത്. മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈ കരനെൽകൃഷി എന്നതാണ് പ്രത്യേകത. വയലിൽ മാത്രമല്ല കരക്കും നെൽകൃഷി നടത്താമെന്നു തെളിയിച്ചിരിക്കുകയാണ് അജയകുമാർ. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു വിതച്ചിരിക്കുകയാണ് ഇവിടെ. കൃഷിയിലൂടെ യേശുദേവനുള്ള സമർപ്പണവും ഉദ്ദേശിച്ചാണ് ചിത്രം വരച്ചിരിക്കുന്നത് പോലെയുള്ള ഈ നെൽകൃഷി. അജയകുമാറിന്‍റെ ഈ…

ഡോ. എം. എസ്. സുനിലിന്‍റെ 333- മത് സ്നേഹഭവനം ആറംഗ കുടുംബത്തിന്

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് പണിത് നൽകുന്ന 333 – മത് സ്നേഹ ഭവനം ഓമല്ലൂർ ചീക്കനാൽ പാലേലിൽ മുരുപ്പേൽ വിധവയായ ശോശാമ്മയുടെ ആറംഗ കുടുംബത്തിന് കോട്ടയം സ്വദേശിയായ കുര്യൻ വർഗീസിന്റെയും റെജീന കുര്യന്റെയും സഹായത്താൽ നിർമ്മിച്ചു നൽകി . വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ചാത്തന്നൂർ എം.എൽ.എ .ജി .എസ്. ജയലാൽ…

കാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊന്നു

കൊല്ലം ചെമ്മാംമുക്കില്‍ കാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു. വാഹനം തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് പത്മരാജന്‍ അറസ്റ്റിലായി.കുറേ ദിവസമായി ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ലെന്നാണ് വിവരം.പത്മരാജന്‍ രണ്ടാമത് വിവാഹം ചെയ്തയാളാണ് അനില. ഇവര്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുണ്ട്.കാറ്ററിങ് ബിസിനസ് നടത്തി…

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 03/12/2024)

ശബരിമലയിൽ എക്സൈസ് പരിശോധന ശക്തം; 1055 കേസ്, 2.11 ലക്ഷം പിഴ ശബരിമല: ശബരിമലയിൽ എക്സൈസ് പരിശോധന ശക്തം. ഡിസംബർ രണ്ടുവരെ 197 ഇടങ്ങളിൽ പരിശോധന നടത്തി. 1055 കേസുകളിലായി 2.11 ലക്ഷം രൂപ പിഴയീടാക്കിയതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. കൃഷ്ണകുമാർ പറഞ്ഞു. ലഹരിനിരോധിത മേഖലയായ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും പൊലീസും മോട്ടോർവാഹനവകുപ്പും ആരോഗ്യവകുപ്പും എക്സൈസും ചേർന്ന് 17 സംയുക്ത പരിശോധനകൾ നടത്തി. സന്നിധാനത്ത് 65 റെയ്ഡുകളാണ് നടന്നത്.…

പന്തളം നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും യു. രമ്യയുമാണ് രാജിവെച്ചത്. നാളെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് രാജി. ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എല്‍ഡിഎഫിലെ ഒമ്പതംഗങ്ങളും ഒരു സ്വതന്ത്രനും ഒരു ബിജെപി കൗണ്‍സിലറും ഉള്‍പ്പെടെ 11 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ നോട്ടീസാണ് നല്‍കിയത്. എല്‍ഡിഎഫിലെ ഒമ്പത് കൗണ്‍സിലര്‍മാരും സ്വതന്ത്രന്‍ അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താനും ബിജെപി…

error: Content is protected !!