Input your search keywords and press Enter.

Monthly Archives

December 2024

ശബരിമലയിൽ സി.സി.ടി.വി നിരീക്ഷണം ശക്തമാക്കി

ശബരിമല: തിരക്കുവർധിച്ചതോടെ ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്‍റെ 16 ഉം വിജിലൻസിൻ്റെ 32 ഉം ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ പൊലീസ് 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.…

പത്തനംതിട്ടയില്‍ എ.എസ്‌.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: എ.എസ്‌.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന ഇന്റലിജൻസിലെ എ.എസ്.ഐ അടൂർ പോത്രാട് സ്വദേശി കെ. സന്തോഷ് ആണ് മരിച്ചത്. നഗരത്തിൽ പൂണിയിൽ ഫ്ളവർ സ്റ്റോഴ്സിന് എതിർവശം അഭിഭാഷകരുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ടെറസിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. ഇന്റലിജൻസിൽ അടൂർ സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ് ജോലി നിര്‍വ്വഹിച്ചത്‌ . വൈകിട്ട് മകനെയും കൂട്ടിയാണ് സന്തോഷ് പത്തനംതിട്ടയിലേക്ക് വന്നത്. ഈ വിവരം സഹപ്രവർത്തകരെയും വിളിച്ച് പറഞ്ഞിരുന്നു.…

കോന്നി കെ എസ് ആര്‍ ടി സി മെഡിക്കൽ കോളേജ് സർവീസ് ഇന്നലെ രാവിലെ മുടങ്ങി

കോന്നി കെ എസ് ആര്‍ ടി സി യിൽ നിന്നും രാവിലെ 07.40 ന് സ്ഥിരമായി സര്‍വീസ് നടത്തുന്ന കോന്നി മെഡിക്കൽ കോളേജ് സർവീസ് ഇന്നലെ മുടങ്ങി. കണ്ടക്ടർ ഇല്ലാത്ത കാരണത്താൽ ആണ് മുടങ്ങിയത് എന്ന് അറിയുന്നു. കോന്നി മെഡിക്കല്‍ കോളേജ് എന്ന് ബോർഡ് വച്ചു 20 ഓളം മെഡിക്കൽ കോളേജിലെ ജീവനക്കാരും രോഗികളും കയറി ഇരുന്ന ബസ് കണ്ടക്ടർ ഇല്ല എന്ന കാരണത്താൽ മറ്റു ഡ്യൂട്ടി നിർവഹിച്ച കണ്ടക്ടർ…

അച്ചന്‍കോവില്‍ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം (ഡിസംബര്‍ 16 മുതല്‍ 25 വരെ)

അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 2024 ഡിസംബര്‍ 16 മുതല്‍ 25 വരെ നടക്കും . ഡിസംബര്‍ 15 ന് തിരുവാഭരണം എഴുന്നള്ളത്തും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശേഷാല്‍ ചടങ്ങുകളും നടക്കും . 2025 ഫെബ്രുവരി 3 ന് പുഷ്പാഭിഷേകം , ഏപ്രില്‍ 11 ന് അമ്മന്‍ കാവില്‍ പൊങ്കാല എന്നിവയും നടക്കും…

രാജ്യം സ്വസ്ഥമായി ഉറങ്ങുന്നത് സൈനികരുടെ സേവനം കൊണ്ട് : പത്തനംതിട്ട ജില്ലാ കല്കടര്‍

അതിര്‍ത്തികളില്‍ സൈനികര്‍ ജീവന്‍ പണയംവച്ചു ജോലി ചെയ്യന്നതുകൊണ്ടാണ് രാജ്യം സ്വസ്ഥമായി ഉറങ്ങുന്നത് പത്തനംതിട്ട ജില്ലാ കല്കടര്‍ എസ് പ്രേം കൃഷ്ണന്‍. പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധ സേനാ പതാക ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.സി.സി കേഡറ്റുകളില്‍ നിന്നും ഫ്‌ളാഗ് സ്വീകരിച്ച് സായുധസേന പതാകദിനാഘോഷവും പതാക വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്റ്റനന്റ്…

ക്ഷയരോഗ തീവ്രബോധവത്കരണ കാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു

ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യം നേടുമെന്ന് ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുള്ള 100 ദിവസത്തെ തീവ്രബോധവത്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇലന്തൂര്‍ പെട്രാസ് കണ്‍വന്‍ഷെന്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏറ്റവും പ്രധാന്യം നല്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ കാമ്പയിന്‍…

പാസ്‌പോർട്ട് സേവനങ്ങൾക്ക് ജാഗ്രത പാലിക്കുക; ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുക

പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. നിരവധി വ്യാജ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും അപേക്ഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും സേവനങ്ങൾക്കും അപ്പോയിന്റ്‌മെന്റിനും അധിക ചാർജുകൾ ഈടാക്കുന്നതായും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യാജ വെബ്‌സൈറ്റുകളിൽ www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org തുടങ്ങിയവ ഉൾപ്പെടുന്നു. ഇവ *.org, *.in, *.com എന്നീ ഡൊമെയ്‌നിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും…

ഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുഭാഗത്തു വ്യാഴവും നേർരേഖയിൽ(ഡിസംബർ 7)

വ്യാഴം ഗ്രഹത്തിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച കാഴ്ചയ്ക്ക് ഇന്ന് (ഡിസംബർ 7) അവസരം ഒരുങ്ങുന്ന സാഹചര്യത്തിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്ലാനറ്ററിയത്തിൽ രാത്രി ഏഴു മുതൽ എട്ടു വരെ പ്രത്യേക വാനനിരീക്ഷണം സംഘടിപ്പിക്കും. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വൈകിട്ട് സൂര്യാസ്തമയം മുതൽ കിഴക്കൻ ചക്രവാളത്തിൽ വ്യാഴം ഉദിച്ചുയരും. ഞായറാഴ്ച രാവിലെ സൂര്യൻ ഉദിക്കുമ്പോൾ പടിഞ്ഞാറായി വ്യാഴം അസ്തമിക്കുകയും…

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് പദ്ധതി: ഗുണഭോക്താക്കളുടെ കരട് പട്ടിക തയാറാവുന്നു

ഗുണഭോക്താക്കളുടെ കരട് പട്ടിക തയാറാവുന്നു; കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ആക്ഷേപം അറിയിക്കാം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട്പട്ടിക തയ്യാറാവുന്നു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തിൽ പരിഗണിക്കുക. വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന ദുരന്തബാധിതരെയും അവർക്ക് മറ്റെവിടെയും വീടില്ലെങ്കിൽ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തും. അപകട മേഖലയിലെ വാസ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളിൽ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തിൽ…

അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കി കേരള പോലീസ് സ്വാമിമാര്‍

ശബരിമലയില്‍ എത്തുന്ന ഓരോ സ്വാമിമാര്‍ക്കും കേരള പോലീസിലെ സ്വാമിമാര്‍ ഒരുക്കുന്നത് സുഗമമായ ദര്‍ശനം. പമ്പ മുതല്‍ പോലീസ് സ്വാമിമാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്നു. എന്ത് ആവശ്യത്തിനും പോലീസിനെ സമീപിക്കാം. ശബരിമലയില്‍ കേരള പോലീസ് വിഭാഗം ഏറെ പ്രശംസ പിടിച്ചു പറ്റി. ഓരോ പോലീസ് ജീവനക്കാരും സ്വാമിമാര്‍ക്ക് വേണ്ട നിര്‍ദേശവും അകമഴിഞ്ഞ സഹായവും ചെയ്യുന്നു. തൊപ്പി ധരിക്കാത്ത പോലീസിനെ കാണണം എങ്കില്‍ സന്നിധാനത്തു എത്തുക. ഇവിടെ എല്ലാവരും ഒന്നാണ് എന്ന…

error: Content is protected !!