Input your search keywords and press Enter.

Monthly Archives

March 2025

കോന്നിയില്‍ ജാഗ്രത സമിതി രൂപീകരിച്ചു

കോന്നിയില്‍ ജാഗ്രത സമിതി രൂപീകരിച്ചു ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ഇടപെടലുകളും ശക്തമാക്കുന്നതിന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു. എക്സൈസ്, പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ, അദ്ധ്യാപകർ, അംഗനവാടി അഡോളസെൻ്റ് ക്ലബ്ബ് അംഗങ്ങൾ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തി ബോധവൽക്കരണവും തുടർ പ്രവർത്തനങ്ങളും സജീവമാക്കുന്നതിന് കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽ…

ഓമല്ലൂർ 2025:നാട്ടുത്സവമാണ് പത്തനംതിട്ട ഓമല്ലൂർ വയൽ വാണിഭം

ഓമല്ലൂർ 2025:നാട്ടുത്സവമാണ് പത്തനംതിട്ട ഓമല്ലൂർ വയൽ വാണിഭം ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന നാട്ടുത്സവം. പത്തനംതിട്ട ഓമല്ലൂർ വയൽ വാണിഭത്തിന് മാര്‍ച്ച് പതിനഞ്ച് മുതല്‍ തുടക്കം .ഒരു മാസം നീണ്ടു നില്‍ക്കുന്ന കാര്‍ഷിക ഉത്സവം . ഇനിയുള്ള ഒരു മാസക്കാലം ഓമല്ലൂരിന്റെ വീഥികൾക്ക് ഉത്സവമേളം. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കാര്‍ഷിക വയൽവാണിഭത്തിന് തിരി തെളിയുകയായി. കാച്ചിലും ചേനയും മുതൽ അടച്ചട്ടിയും മത്തും ഉലക്കയും തുടങ്ങി തഴ പായ വരെ ലഭിക്കുന്ന വലിയൊരു കാര്‍ഷിക…

പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും:പൊങ്കാല ആശംസകൾ

  പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും. രാവിലെ 10.30 ഓടെ അടുപ്പ് വെട്ട് ചടങ്ങിന് ശേഷം പണ്ഡാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.15നാണ് നിവേദ്യ ചടങ്ങ്. ആയിരങ്ങളാണ് അനന്തപുരിയിലേക്ക് പൊങ്കാല സമർപ്പണത്തിനായി എത്തിയത് . വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. പൊങ്കാലയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി . വിശ്വാസികൾക്ക് പൊങ്കാല സമർപ്പണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് . 30 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. ഇന്ന്…

മൗറീഷ്യസിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ ഉദ്ഘാടനം ചെയ്തു

  മൗറീഷ്യസിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ പ്രധാനമന്ത്രി  നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി മൗറീഷ്യസിലെ റെഡ്യൂട്ടിൽ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ-മൗറീഷ്യസ് വികസനപങ്കാളിത്തത്തിന് കീഴിൽ ​നടപ്പിലാക്കിയ നാഴികക്കല്ലായ ഈ…

ആറ്റുകാൽ പൊങ്കാല:തിരുവനന്തപുരം ഡിവിഷനില്‍ പ്രത്യേക തീവണ്ടി സർവീസുകൾ

ആറ്റുകാൽ പൊങ്കാല:തിരുവനന്തപുരം ഡിവിഷനില്‍ പ്രത്യേക തീവണ്ടി സർവീസുകൾ അധിക സ്റ്റോപ്പുകളും സമയക്രമവും, പ്ലാറ്റ്ഫോം ക്രമീകരണവും പ്രഖ്യാപിച്ച് റെയിൽവേ തിരുവനന്തപുരത്ത് നിന്ന് നാ​ഗർകോവിൽ ഭാ​ഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന്; കൊല്ലം ഭാ​ഗത്തേക്കുള്ള ട്രെയിനുകൾ രണ്ട് മുതൽ അഞ്ചുവരെ പ്ലാറ്റ്ഫോമിൽ നിന്ന്   ആറ്റുകാൽ ഭഗവതി ക്ഷേത്ര പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം വിപുലമായ ക്രമീകരണങ്ങളൊരുക്കി ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ യാത്രക്കാരുടെ സുരക്ഷിതവും…

കോൺഗ്രസ്സ് കോന്നിയില്‍ സഹകാരി സംഗമം സംഘടിപ്പിച്ചു

കോൺഗ്രസ്സ് കോന്നിയില്‍ സഹകാരി സംഗമം സംഘടിപ്പിച്ചു ജീവനെടുക്കരുതേ എന്ന അപേക്ഷയുമായി സഹകാരി സംഗമം സംഘടിപ്പിച്ച് കോൺഗ്രസ്സ് കോന്നി : കോടികളുടെ തട്ടിപ്പിന്റെ പേരിൽ അന്വേഷണം നടക്കുന്ന കോന്നി റീജിയണൽ ബാങ്ക് സഹകാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ക്രൂരതയ്ക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ…

കേന്ദ്രമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രിയും ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി

  കേന്ദ്രധനവകുപ്പ് മന്ത്രി നിർമല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അനൗദ്യോഗിക സന്ദർശനമായിരുന്നു ധന മന്ത്രിയുടേത് എന്ന് അറിയുന്നു . എന്നാല്‍ കേരളത്തിലെ വിവിധ വിഷയങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ചു എന്നും അറിയുന്നു . കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ ഗവർണർ…

കടുത്ത ചൂട് :അപകടകരമായ അള്‍ട്രാവയലറ്റ് :മൂന്നാറില്‍ റെഡ് അലേര്‍ട്ട്

കടുത്ത ചൂട് :അപകടകരമായ അള്‍ട്രാവയലറ്റ് :മൂന്നാറില്‍ റെഡ് അലേര്‍ട്ട് കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികയില്‍ മൂന്നാറില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തി . ഏറ്റവും ഗുരുതരമായ സാഹചര്യം ആണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദേശിക്കുന്നത് .മൂന്നാറില്‍ ഏറ്റവും കൂടിയ 11 രേഖപ്പെടുത്തി . കോന്നി ,ചെങ്ങന്നൂര്‍ ,തൃത്താല ,പൊന്നാനി എന്നിവിടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു .കൊട്ടാരക്കര ,ചെങ്ങനാശ്ശേരി ,കളമശ്ശേരിയിലെ ,ഒല്ലൂര്‍,ബേപ്പൂര്‍ ,മാനന്തവാടി എന്നിവിടെ മഞ്ഞ അലെര്‍ട്ടും…

നാളെ ആറ്റുകാല്‍ പൊങ്കാല : വാര്‍ത്തകള്‍ /വിശേഷങ്ങള്‍

    ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 13ന് പകല്‍ 2.15ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06078) രാത്രി 7.40ന് എറണാകുളത്തെത്തും. അധിക സ്റ്റോപ്പുകള്‍ (തീയതി, ട്രെയിന്‍, താല്‍ക്കാലിക സ്റ്റോപ് എന്നീ ക്രമത്തില്‍) 13ന് പുറപ്പെടുന്ന കന്യാകുമാരി -പുനലൂര്‍…

ഫെഫ്ക പി.ആർ.ഓ യൂണിയൻ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു

ഫെഫ്ക പി.ആർ.ഓ യൂണിയൻ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു   കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഓ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. 14 വയസ്സിന് മുകലിലേക്കുള്ളവർക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. യൂണിയൻ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ‘ജീവിതം തന്നെ ലഹരി’ എന്ന വിഷയത്തിൽ രണ്ട്…

error: Content is protected !!