Input your search keywords and press Enter.

Monthly Archives

March 2025

പാലക്കാട് ജില്ലാ: ഹഷീഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് യാക്കരയില്‍ 7.77 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മയക്കുമരുന്നിനെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ‘ഡി ഹണ്ട്’ ന്റെ ഭാഗമായി ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ബുധനാഴ്ച (മാര്‍ച്ച് 19) രാത്രി ഒമ്പതു മണിയോടെയാണ് യാക്കര പെരുവെമ്പ് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായത്. പെരുവെമ്പ് കൂമുള്ളുക്കാട് ലക്ഷ്മി നിവാസില്‍ കെ.പി ശ്രീജിത്ത് (49),…

ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ്

പത്തനംതിട്ട: ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീനാ പ്രഭ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്‍റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. 129,57,16,151 രൂപ ആകെ വരവും, 124,36,06,721 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,21,09,430 രൂപ നീക്കിയിരിപ്പുണ്ട്. ശുചിത്വമേഖലയ്ക്ക് 10 കോടി 30 ലക്ഷം രൂപയും കാര്‍ഷിക മേഖലയ്ക്ക് ഏഴ് കോടി 16 ലക്ഷം രൂപയും വകയിരുത്തി. മൃഗസംരക്ഷണത്തിനും തെരുവ് നായ ശല്യം…

പാലക്കാട് ജില്ലാ വാർത്തകൾ (19/03/2025)

പുനര്‍ ലേലം 26 ന് വൈദ്യുതി കുടിശ്ശികയടക്കമുള്ള കുടിശ്ശികകള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ജപ്തി ചെയ്ത പുതുശ്ശേരി ഈസ്റ്റ് വില്ലേജിലെ കൊങ്ങന്‍പാറ മെ. ഹൈടെക് ഇലക്ട്രോ തെറാമിക് ആന്റ് ഹൈഡ്രോ പവര്‍ ലിമിറ്റഡ്  എന്ന സ്ഥാപനത്തിന്റെ ബ്ലോക്ക് നം. 33 ല്‍ പെട്ട 6.227 ഹെക്ടര്‍ ഭൂമി ഫാക്ടറി കെട്ടിടങ്ങളും മറ്റും ഉള്‍പ്പടെ മാര്‍ച്ച് 26 ന് രാവിലെ 11 മണിക്ക് പാലക്കാട് സിവില്‍ സ്റ്റേഷനിലെ റവന്യു റിക്കവറി ഓഫീസില്‍…

മതസാമുദായിക സൗഹൃദ യോഗം ചേര്‍ന്നു; പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം

പാലക്കാട്: പൊലീസ് സ്റ്റേഷന്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മതസാമുദായിക സൗഹൃദ യോഗത്തില്‍ ആവശ്യം. പ്രാദേശികമായ ഇടപെടലുണ്ടെങ്കില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടക്കത്തിലേ തടയാനാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും മത സാമുദായിക സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനുമായാണ് യോഗം ചേര്‍ന്നത്. നിലവില്‍ ജില്ലയില്‍ ക്രമസമാധാനപ്രശ്‌നങ്ങളില്ലെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും…

പാലക്കാട് ജില്ലാ പഞ്ചായത്ത് ബജറ്റ്: ജല സംരക്ഷണം, മാലിന്യ മുക്ത നവകേരളം, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍

പാലക്കാട്: ജലസംരക്ഷണം, മാലിന്യ മുക്ത നവകേരളം, കാര്‍ഷിക മേഖല എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് 2025- 26 ബജറ്റ് അവതരിപ്പിച്ചു.    280,31,04,486  രൂപ വരവും 257,53,63,600  രൂപ ചെലവും 22,77,40,886 നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ജില്ലാ പഞ്ചാത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ സി.കെ ചാമുണ്ണിയാണ് അവതരിപ്പിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് സമസ്തമേഖലകളിലുമുള്ള വികസനം ലക്ഷ്യമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ മയക്കുമരുന്നിനെതിരെ…

എല്‍.പി ആണെങ്കിലെന്താ തികച്ചും സ്മാര്‍ട്ട്!; പഠനം ആയാസരഹിതമാക്കി പന്തളം തെക്കേക്കര പഞ്ചായത്ത്

എല്‍. പി. സ്‌കൂളിലും ആധുനികതയുടെ കാലിക മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. ജില്ലയില്‍ ആദ്യമായി എല്‍ പി സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഒരുക്കിയതും ഇവിടെ. സംവേദനാത്മക പാനല്‍ ബോഡുകളാണ് സ്ഥാപിച്ചത്.  ബ്ലാക്ക്ബോര്‍ഡുകള്‍, ചോക്ക്, ഡസ്റ്റര്‍  എന്നിവയടങ്ങിയ ക്ലാസ് മുറി ഇനി കേട്ടുകേള്‍വി മാത്രമാകും. നോമ്പിഴി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ ആധുനിവത്ക്കക്കരിച്ച സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണനാണ് നിര്‍വഹിച്ചത്. ആധുനിക സ്മാര്‍ട്ട്…

വരുന്നു ആധുനിക അറവുശാല; ഇരവിപേരൂരില്‍ പരീക്ഷണ പ്രവര്‍ത്തനത്തിന് ദിവസങ്ങള്‍ മാത്രം

മാംസാഹാരപ്രിയര്‍ക്കായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത് ആധുനികവും ആരോഗ്യകരവുമായ സംവിധാനം. ജില്ലയിലെ ആദ്യ ആധുനിക അറവുശാലയാണ് വരുന്നത്. പരീക്ഷണപ്രവര്‍ത്തനം ഒരാഴ്ചയ്ക്കുള്ളില്‍   നടത്തും. ഒരു കോടി ഇരുപതിനായിരം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. പൊതു-സ്വകാര്യപങ്കാളിത്തത്തോടെ കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണംവരെയുള്ള എല്ലാപ്രക്രിയകളും ഇവിടെനടത്താം. പ്രതിദിനം 10 മുതല്‍ 15  കന്നുകാലികളെ  കശാപ്പ്  ചെയ്യാന്‍ സാധിക്കുന്ന യന്ത്രങ്ങളാണുള്ളത്. കാലികളെയും മാംസവും കൊണ്ടുപോകുന്നതിനുള്ള കട്ടിംഗ്‌മെഷീന്‍, ഹാംഗറുകള്‍, കണ്‍വെയറുകള്‍, സംഭരണസ്ഥലങ്ങള്‍, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങള്‍…

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. 200ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ആര്‍.ആര്‍.ആര്‍, ബാഹുബലി (രണ്ടുഭാഗങ്ങള്‍), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാര്‍ച്ചന കണ്ടുമടങ്ങുമ്പോള്‍, ഇളംമഞ്ഞിന്‍ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളില്‍…

അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വ്യാപകറെയ്‌ഡുകൾ

അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വ്യാപകറെയ്‌ഡുകൾ പത്തനംതിട്ട ജില്ലയിൽ അന്തർസംസ്ഥാനതൊഴിലാളി ക്യാമ്പുകളിൽ വ്യാപകറെയ്‌ഡുകൾ, ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ ജില്ലയിൽഅന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നടത്തിയ പോലീസ് എക്സൈസ് സംയുക്തവ്യാപകറെയ്‌ഡുകളിൽ നിരവധി പേർ പിടിയിലായി. ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ ജില്ലാ ഡാൻസാഫ് ടീമും ആറന്മുള പോലീസും ചേർന്ന് പിടികൂടി. ആറന്മുള നെല്ലിക്കാല ജംഗ്ഷന് സമീപം വാടക വീട്ടിൽ താമസിക്കുന്ന മുർശിദാബാദ് ,ദുങ്കൽ , മണിക്ക് നഗർ…

കോന്നി കല്ലേലിയിൽ പശുക്കിടാവിനെ വന്യ ജീവി കടിച്ചുകൊന്നു

പത്തനംതിട്ട കോന്നി അരുവാപ്പുലം കല്ലേലിയില്‍ പശുക്കിടാവിനെ വന്യ ജീവി കടിച്ചു കൊന്നു . കടുവയാണ് പശുക്കിടാവിനെ കടിച്ചു കൊന്നത് എന്ന് തോട്ടം തൊഴിലാളികള്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. കല്ലേലിതോട്ടം ഈസ്റ്റ്‌ഡിവിഷനിലാണ് കടുവയുടെ സാന്നിധ്യം എന്ന് തൊഴിലാകികള്‍ പറയുന്നു . തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപമാണ് വന്യ ജീവി എത്തിയത് . ഇവിടെ ഉള്ള പശുക്കിടാവിനെ ആണ് കടിച്ചു കൊന്നത് . നേരത്തെ ഇവിടെ പുലിയുടെയും കടുവയുടെയും…

error: Content is protected !!