Input your search keywords and press Enter.

Monthly Archives

July 2025

ഗജരാജന്‍ ഓമല്ലൂര്‍ മണികണ്ഠന്‍ (55) ചരിഞ്ഞു

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ ഓമല്ലൂര്‍ മണികണ്ഠന്‍(55 ) ചരിഞ്ഞു. രക്തകണ്ഠദാസന്‍ ഗജരൗദ്ര കേസരിയെന്നാണ് മണികണ്ഠനെ വിശേഷിപ്പിച്ചിരുന്നത്. എരണ്ടക്കെട്ടിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചലച്ചിത്രതാരം കെആര്‍ വിജയ ശബരിമല ക്ഷേത്രത്തില്‍ നടയിരുത്തിയ ആനയാണ് മണികണ്ഠന്‍. പിന്നീട് ഓമല്ലൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതിരുന്നതിനെ തുടര്‍ന്ന് മണികണ്ഠനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതോടെയാണ് ഓമല്ലൂര്‍ മണികണ്ഠനായത്.മുപ്പതുവര്‍ഷം മുമ്പ് സോണ്‍പൂര്‍ മേളയില്‍ നിന്നാണ് മണികണ്ഠനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. തൃശ്ശൂരിലെ നാണു എഴുത്തച്ഛന്‍ ഗ്രൂപ്പാണ്…

പ്രധാന വാര്‍ത്തകള്‍

◾ നിരവധി സേവനങ്ങള്‍ക്ക് ഒറ്റ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ്, പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ് എല്ലാം ലഭ്യമാകുന്ന റെയില്‍ വണ്‍ ആപ്പ് റെയില്‍വേ പുറത്തിറക്കി. വിവിധ പ്ലാറ്റ്ഫോമുകളില്‍ ലഭിച്ചിരുന്ന സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാകും. പരാതികളും ആപ്പിലൂടെ അറിയിക്കാം. പ്ലേ സ്റ്റോറിലും ഐഒഎസ് പ്ലാറ്റ് ഫോമുകളിലും ആപ് ലഭ്യമാണ്. ഐആര്‍സിടിസി അക്കൗണ്ട് വഴിയും ലോഗിന്‍ ചെയ്യാം. ◾ ഏത്…

കോന്നി മെഡിക്കല്‍ കോളേജിലേക്ക് കോൺഗ്രസ് നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി

സർക്കാർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാര്‍ച്ച് നടത്തി .ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. യുഡിഎഫ് സർക്കാരാണ് കോന്നിയിൽ ഗവ.മെഡിക്കൽ കോളേജ് അനുവദിച്ചതെന്നും ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ ആനകുത്തി മെഡിക്കൽ കോളേജെന്ന് പറഞ്ഞ് നിയമസഭയിൽ തന്നെ ആക്ഷേപിച്ചെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി…

റെയിൽവൺ ആപ്പ് പുറത്തിറങ്ങി: ഇനി യാത്രാ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍

യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താന്‍ നിരന്തരം നടപടികൾ സ്വീകരിച്ചുവരികയാണ് റെയിൽവേ. പുതുതലമുറ ട്രെയിനുകള്‍ അവതരിപ്പിച്ചതും സ്റ്റേഷനുകളുടെ പുനര്‍വികസനവും പഴയ കോച്ചുകള്‍ പുതിയ എൽഎച്ച്ബി കോച്ചുകളായി നവീകരിക്കുന്നതുമടക്കം നിരവധി നടപടികൾ കഴിഞ്ഞ ദശകം ട്രെയിന്‍ യാത്രാനുഭവം മെച്ചപ്പെടുത്തി. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിന്റെ (സിആർഐഎസ്) 40-ാം സ്ഥാപക ദിനമായ ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് കേന്ദ്രത്തില്‍ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് റെയിൽവൺ (RailOne) എന്ന പുതിയ അപ്ലിക്കേഷന്‍…

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം

രാജ്യത്തെ പ്രമുഖ പ്രകൃതിചരിത്ര മ്യൂസിയങ്ങളിലൊന്നായ തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നൂതന ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം സജ്ജമായി. സന്ദർശകർക്ക് കൂടുതൽ വിജ്ഞാനവും വിനോദവും പകരുന്ന രീതിയിൽ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളിൽ മ്യൂസിയത്തിലെ ശേഖരങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതാണ് ഡിജിറ്റൽ സംവിധാനം. മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഇന്ത്യയിലെ 13 നാച്ചുറൽ ഹിസ്റ്ററി മ്യൂസിയങ്ങളിലൊന്നാണ്. തിരുവിതാംകൂർ കൊളോണിയൽ ഭരണകാലത്ത് 1853-ൽ…

കാട്ടാനതിരഞ്ഞു വന്നു : ഓടി വീണ് വനം വകുപ്പ് ജീവനക്കാർക്ക് നേരിയ പരുക്ക്

കോന്നി കുമരംപേരൂരില്‍ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് നേരിയ പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ്  ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്തി ഉള്‍ക്കാടുകളിലേക്ക് അയക്കുന്ന പദ്ധതി തുടങ്ങിയിട്ട് ദിവസങ്ങളായി എങ്കിലും വനം വകുപ്പ് കാട്ടിലേക്ക് തുരത്തുന്ന…

കെ.എസ്.ടി.പി അറിഞ്ഞോ : കോന്നി ടൗണ്ണിലും കുഴി: പ്രാണികള്‍ പറക്കുന്നു

പുനലൂര്‍ മൂവാറ്റുപ്പുഴ റോഡു നിര്‍മ്മാണം നടത്തിയ കെ.എസ്.ടി.പിയുടെ റോഡ്‌ നിര്‍മ്മാണത്തില്‍ പരക്കെ അഴിമതിയും പരാതിയും നിറയുമ്പോള്‍ കോന്നി ടൗണ്ണിലും കുഴി രൂപപ്പെട്ടു. ചെറിയ കുഴിയില്‍ നിന്നും പ്രാണികള്‍ പുറത്തേക്ക് വരുന്നു. കുഴിയുടെ ദ്വാരം പുറമേ ചെറുത്‌ ആണ്. അകത്തെ ദ്വാരം വലുതായി എന്ന് സംശയിക്കുന്നു. അഴുക്കു നിറഞ്ഞ ഓടകളിലേക്ക് ദ്വാരം ചെന്നെത്തിയതിനാല്‍ കുഴിക്ക് മുകളിലേക്ക് പ്രാണികളും പുഴുക്കളും വന്നു നിറയുന്നു. ഇന്നാണ് പ്രാണികളെ കുഴിക്ക് മുകളില്‍ കണ്ടത്. ഇതേ തുടര്‍ന്ന്…

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍: മാസാചരണത്തിന് തുടക്കം

ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്‍ഡുകള്‍ സംബന്ധിച്ച പ്രചാരണം ജൂലൈ 31 വരെ നടക്കും. പ്രവാസി ഐ.ഡി കാര്‍ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ.ഡി.കാര്‍ഡ് ഉള്ളവരുടെ സംശയം ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് ഈ കാലയളവ് പ്രയോജനപ്പെടുത്താം. വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ…

കെസിഎല്‍ സീസണ്‍ 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന്‍ എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്.…

ഡോക്ടർസ് ഡേയിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി “തപസ്”

പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് ) ഡോക്ടർസ് ഡേയായ ജൂലൈ 1 ന് സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. റാന്നി ഉതിമൂട് കോർണർ സ്റ്റോൺ ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. കുട്ടികളിൽ ഉണ്ടാകുന്ന ദന്ത രോഗങ്ങൾ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ക്യാമ്പിൽ മുന്നൂറിൽ അധികം കുട്ടികൾ പരിശോധനക്ക് വിധേയമായി. ക്യാമ്പിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ ജോയ്‌സ് ചാക്കോ…

error: Content is protected !!