Input your search keywords and press Enter.

Monthly Archives

July 2025

2019 മുതല്‍ കോന്നി ചെങ്കളം ക്വാറിയ്ക്ക് എതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി :അന്വേഷണം പ്രഹസനം

സര്‍ക്കാര്‍ രാഷ്ട്രീയ പിന്തുണയോടെ എല്ലാ നിയമവും ലംഘിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു വരുന്ന കോന്നി പയ്യനാമണ്ണിലെ ചെങ്കളം ക്വാറി ഇന്‍ഡസ്ട്രീസ് എന്ന വ്യവസായ സ്ഥാപനം ക്രമ വിരുദ്ധമായി ചെയ്യുന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്തി ഉള്ള പരാതികള്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു തുടങ്ങിയത് 2019 മുതല്‍. രാപകല്‍ ഇല്ലാതെ ഇറക്കുമതി ചെയ്ത വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് കരിങ്കല്‍ പൊട്ടിക്കുന്നത് നിലവിലെ നിയമം അനുസരിച്ച് ക്രമവിരുദ്ധമാണെന്ന് ഇരിക്കെ ഈ സ്ഥാപനം എല്ലാ നിയമവും…

ചെങ്കളം ക്വാറി അപകടം: സുരക്ഷ വീഴ്ച്ച പരിശോധിക്കാൻ നിർദേശം നൽകി എംഎല്‍എ; ജില്ലയിലെ എല്ലാ ക്വാറികളിലും പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടര്‍

രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറി അപകടത്തിൽ സുരക്ഷ വീഴ്ച്ച പരിശോധിക്കാന്‍ നിര്‍ദേശിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ സുരക്ഷ സംവിധാനം പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ലേബർ ഓഫീസറുടെ റിപ്പോർട്ടിനെ തുടര്‍ന്നാണ് എംഎല്‍എയുടെ നിര്‍ദേശം. പാറമട അപകടവുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന…

കോന്നിയുടെ അക്ഷരമുത്തശ്ശി ഓർമ്മയായി :സുശീല ശേഖർ (91 വയസ്സ്)

കോന്നി: മലയാളത്തിലെ ആദ്യകാല പുസ്തകപ്രസാധന സ്ഥാപനമായ കോന്നി വീനസ്‌ ബുക്ക് ഡിപ്പോയുടെ ഉടമയും മാനേജിംഗ് ഡയറക്ടറുമായിരുന്ന സുശീല ശേഖർ (91 വയസ്സ്) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് (ജൂലൈ 10 ഉച്ചയ്ക്ക് ഒരുമണിക്ക്) അന്തരിച്ചു. കോന്നി കെ. കെ. എൻ. എം ഹൈസ്കൂൾ ഡയറക്ടർ ബോർഡ് മെമ്പർ, കോന്നി വിമൻസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, എൻ. എസ്. എസ്. വനിതാ സമാജം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ കോന്നിയുടെ സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിൽ…

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട പെണ്‍കുട്ടി മരണപ്പെട്ടു

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) വിടവാങ്ങി. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സും, ടീം എമർജൻസി പ്രവർത്തകരും സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു. ഈരാറ്റുപേട്ട ഹോസ്പിറ്റലിൽ നേരിയ പൾസ് കാണിച്ചെങ്കിലും അവസാനം മരണം സംഭവിക്കുകയായിരുന്നു. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ്…

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍

സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം മലപ്പുറത്ത് മരണപ്പെട്ട 78 കാരിയുടെ ഫലം നെഗറ്റീവ് സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍…

ചമ്പക്കുളം വള്ളംകളി: ചെറുതന ചുണ്ടൻ ജേതാക്കളായി

കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് പമ്പയാറ്റില്‍ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തില്‍ ചെറുതന ചുണ്ടൻ ജേതാക്കളായി. രാജപ്രമുഖന്‍ ട്രോഫി കിരീടം നേടിയ അഴകിന്‍റെ രാജകുമാരന്‍ ചെറുതന ചുണ്ടനെ നയിച്ചത് (PBC)പള്ളാതുരുത്തി ബോട്ട് ക്ലബാണ്…

പുതിയ ക്രഷർ യൂണിറ്റുകളും പാറമടകളും അനുവദിക്കരുത്: വിജിൽ ഇന്ത്യ മൂവ്മെൻ്റ്

പത്തനംതിട്ട ജില്ലയിൽ പുതിയ ക്രഷർ യൂണിറ്റുകളും പാറമടകളും അനുവദിക്കരുതെന്നും നിലവിലുള്ള എല്ലാ പാറമടകളുടെയും ദൈനംദിന പ്രവർത്തനം വിദഗ്ദ്ധസംഘം ശാസ്ത്രീയമായി പഠിക്കണമെന്നും നിയമം ലംഘിക്കുന്ന യൂണിറ്റുകൾ അടച്ചുപൂട്ടണമെന്നും ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏതാണ്ട് പതിനഞ്ചോളം പാറഖനന യൂണിറ്റുകൾ പുതിയതായി ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി അറിവായിട്ടുണ്ട്. ക്രഷർ യൂണിറ്റുകൾക്ക് അനുമതി നൽകിയ ശേഷം വിവിധ സർക്കാർ വകുപ്പുകൾ നിയമപ്രകാരം നടത്തേണ്ട പരിശോധനകൾ…

മഴ :വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു

9/07/2025: കണ്ണൂർ, കാസറഗോഡ്. 10/07/2025: കണ്ണൂർ, കാസറഗോഡ്. 11/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. 12/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. 13/07/2025: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.…

നാളെ (10/07/2025) സംസ്ഥാനത്ത് എസ് എഫ് ഐ പഠിപ്പ് മുടക്കുന്നു

കേരളത്തിലെ സർവ്വകലാശാലകൾ കാവി വത്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ ഇടപെടലിൽ പ്രതിഷേധിച്ച് എസ് എഫ് ഐ നടത്തിയ സമരത്തിന്‍റെ ഭാഗമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ മുപ്പതു പേരെ അറസ്റ്റ് ചെയ്തു റിമാന്‍റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചു എസ് എഫ് ഐ സംസ്ഥാന വ്യാപകമായി നാളെ പഠിപ്പ് മുടക്കും . ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ചും നാളെ സംസ്ഥാന വ്യാപകമായി എസ് എഫ് ഐ പഠിപ്പ് മുടക്കും…

ഹോട്ടലുടമ കൊല്ലപ്പെട്ടു: തൊഴിലാളികളായ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ ജീവനക്കാർ താമസിക്കുന്ന വാടകവീടിന്റെ പരിസരത്ത്‌ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.വഴുതയ്ക്കാട്‌ കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ(60)യാണ് ഇടപ്പഴിഞ്ഞിയിലെ വീടിനോടു ചേർന്ന പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാറശ്ശാല മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എം. സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്.ശരീരം പായകൊണ്ട് മൂടിയനിലയിലായിരുന്നു.സംഭവത്തിൽ രണ്ട് പ്രതികളെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഴിഞ്ഞം സ്വദേശിയായ രാജേഷ്, ഡേവിഡ്…

error: Content is protected !!