Input your search keywords and press Enter.

Monthly Archives

July 2025

ജൂനിയർ എൻജിനീയർ 2025 പൊതു പരീക്ഷ : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് (സിവിൽ, മെക്കാനിക്കൽ,ആൻട് ഇലക്ട്രിക്കൽ ) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു . സിവിൽ, മെക്കാനിക്കൽ,ഇലക്ട്രിക്കൽ സ്ട്രീമുകളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജൂലൈ 21 രാത്രി 11 മണി വരെ. വനിതകൾ, എസ്‌സി, എസ്ടി, , പിഡബ്ല്യുബിഡി, വിമുക്ത ഭടൻ എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള മറ്റെല്ലാ ഉദ്യോഗാർത്ഥികളും അപേക്ഷാ ഫീസായി…

ഹവൽദാർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഇന്ത്യാ ഗവൺമെറ്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ എന്നിവയിലെ മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് (MTS), ഹവൽദാർ തസ്തികകളിലേക്ക് നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഈ തസ്തികകൾ ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് ‘സി’, നോൺ-ഗസറ്റഡ്, നോൺ-മിനിസ്റ്റീരിയൽ വിഭാഗത്തിൽ പെടുന്നു. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസാണ്. 2025 സെപ്റ്റംബർ 20 നും 2025 ഒക്ടോബർ 24…

കോന്നി പാറമടയില്‍ അപകടം :രണ്ടു പേര്‍ കുടുങ്ങിക്കിടക്കുന്നു

കോന്നി പയ്യനാമണ്ണില്‍ ചെങ്കളം പാറമടയില്‍ അപകടം രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു. ഒരാൾ ജാർഖണ്ഡ് സ്വദേശിയും മറ്റേയാൾ ഒറീസ സ്വദേശിയുമാണ്‌. പാറക്കല്ലുകൾ അടർന്ന് ഇവരുടെ മുകളിലേക്ക് വീണിരിക്കുകയാണ്. രക്ഷാപ്രവർത്തനം ദുഷ്കരമാണ്. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്‍കാലങ്ങളിലും ഇപ്പോഴും ഒട്ടേറെ പരാതികള്‍ നാട്ടുകാര്‍ ഉന്നയിച്ചു എങ്കിലും ഒരു സര്‍ക്കാര്‍ വകുപ്പ് പോലും നേരിട്ട് അന്വേഷിച്ചില്ല. എല്ലാ നിയമങ്ങളും മറികടന്നു കൊണ്ട് ആണ് ഈ പാറമടയും സമീപം ഉള്ള എല്ലാ…

ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി; കോടിക്കണക്കിനു രൂപയുമായി മലയാളി ദമ്പതിമാർ മുങ്ങി

ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി ഒട്ടേറെപ്പേരിൽ നിന്നുള്ള കോടിക്കണക്കിനു രൂപയുമായി മലയാളി ദമ്പതിമാർ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരുടെ പേരിലാണ് പരാതി.രാമമൂർത്തി നഗർ പോലീസ് കേസെടുത്തു. അന്വേഷണം തുടങ്ങി . വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നുപറയുന്നു. ഫോൺ സ്വിച്ച് ഓഫാണ്. രാമമൂർത്തി നഗർ സ്വദേശിയായ റിട്ട.…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ പ്രോഗ്രാമുകള്‍

ഭാവി സാധ്യതകളിലേക്കും അവസരങ്ങളിലേക്കും വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിന് കീഴില്‍ ബിഎസ്‌സി (ഓണേഴ്) ബയോളജി, കോമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വകുപ്പിന് കീഴില്‍ ബി കോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പിന് കീഴില്‍ ബിസിഎ (ഓണേഴ്‌സ്) എന്നിങ്ങനെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള നാല്…

നിപ്പ: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

പാലക്കാട് : ജില്ലയിൽ നിലവിൽ ഒരു രോഗിക്ക് മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലെ സാധ്യത ലിസ്റ്റിൽ ഉള്ള മൂന്നുപേർ ഐസൊലേഷനിൽ തുടരുന്നു. 173 പേരെയാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2185 വീടുകളിൽ ആരോഗ്യപ്രവർത്തകർ ഭവനസന്ദർശനം നടത്തി വിവരശേഖരണം ചെയ്തിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം 165 പേർക്ക് ടെലഫോണിലൂടെ കൗൺസലിംഗ് സേവനം നൽകിയിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ…

തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം നടന്നു

വടശ്ശേരിക്കര: അഖിലഭാരത അയ്യപ്പ സേവാ സംഘം മുൻ ദേശീയ പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം അഖിലഭാരത അയ്യപ്പ സേവാസംഘം റാന്നി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വടശ്ശേരിക്കര ചെറുകാവ് ദേവി ക്ഷേത്ര ഹാളിൽ നടന്നു. ശബരിമല തീർത്ഥാടകരുടെ ക്ഷേമത്തിന് പുറമേ ഇതര വിഭാഗം ജനതയുടെയും നന്മയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച ആദരണീയനായ വ്യക്തിത്വമാണ് നമ്മെ വിട്ടുപിരിഞ്ഞ തെന്നല ബാലകൃഷ്ണപിള്ള എന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്…

BIS സർട്ടിഫൈഡ് ഹെൽമെറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ

BIS സർട്ടിഫൈഡ് ഹെൽമെറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭാരത സർക്കാറിന് കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും (BIS) രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു. BIS സർട്ടിഫിക്കേഷൻ ഇല്ലാതെ ഹെൽമെറ്റുകൾ നിർമ്മിക്കുന്നതിനോ വിൽക്കുന്നതിനോ എതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതിലൂടെ സംരക്ഷണത്തിൽ വിട്ടുവീഴ്ച സംഭവിക്കുകയും ലക്‌ഷ്യം പരാജയപ്പെടുകയും ചെയ്യുന്നു. ഇത് പരിഹരിക്കുന്നതിനായി, 2021 മുതൽ ഗുണനിലവാര നിയന്ത്രണ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ട്.…

ശബരിമലയുടെ പേരില്‍ അന്യ സംസ്ഥാനത്ത് അനധികൃത പണപ്പിരിവ്

ശബരിമല ക്ഷേത്രത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ട സംഭവത്തില്‍ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല കോഡിനേറ്റര്‍ എന്ന വ്യാജേന അനധികൃതമായി സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരിലാണ് ചിലര്‍ പണപ്പിരിവ് നടത്തിയിരുന്നത്. ഇത്തരത്തില്‍ ഒരു വ്യക്തികളേയും ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടില്ല. അവര്‍ നടത്തുന്ന പണപ്പിരിവ് അനധികൃതമാണ്. ഈ സാഹചര്യത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ദേവസ്വം ബോര്‍ഡിന്റെ പബ്ലിക്കേഷന്‍സ് ഓഫീസറെ സ്‌പോണ്‍സര്‍ കോര്‍ഡിനേറ്ററായും, ദേവസ്വം…

ഇലോൺ മസ്ക് പുതിയ പാർട്ടി പ്രഖ്യാപിച്ചു :’അമേരിക്ക പാർട്ടി’

എക്സ് സ്പേസ് ഉടമ ഇലോൺ മസ്ക് പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചു. നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് തിരികെ നൽകുന്നതിനായി ‘അമേരിക്ക പാർട്ടി’ രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സർവേ (poll) മസ്ക് കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ചിരുന്നു. ഇതിന്‍റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാർട്ടി പ്രഖ്യാപനം എന്ന് മാസ്ക്ക് സോഷ്യല്‍ മീഡിയായിലൂടെ അറിയിച്ചു. സ്വന്തംപാർട്ടി രൂപവത്കരിക്കുകയും ആ പാർട്ടി…

error: Content is protected !!