Input your search keywords and press Enter.

Pamba Vision

816 Articles0 Comments

സര്‍ക്കാര്‍ ഇടപെടലുകളിലൂടെ ഭൂരിഭാഗം ആദിവാസികള്‍ക്കും അര്‍ഹതപ്പെട്ട ഭൂമി നല്‍കാനായി – മന്ത്രി ആര്‍ ബിന്ദു

‘സൂപ്പര്‍ 100’ പദ്ധതി സമാപനോദ്ഘാടനം മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിച്ചു പാലക്കാട്: സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലുകളിലൂടെ 80 ശതമാനം ആദിവാസികള്‍ക്കും അര്‍ഹതപ്പെട്ട ഭൂമി നല്‍കാന്‍ സാധിച്ചെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും റഫ്ബില ഇന്റര്‍നാഷണല്‍ കമ്പനിയുമായി ചേര്‍ന്ന് അട്ടപ്പാടിയില്‍ നടപ്പിലാക്കിയ ‘സൂപ്പര്‍ 100’ പദ്ധതിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശേഷിക്കുന്നവര്‍ക്ക്…

വേവ്സ് XR ക്രിയേറ്റർ ഹാക്കത്തോൺ മത്സരം : വിജയികളെ പ്രഖ്യാപിച്ചു

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ആ​ഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) യുടെ ഭാ​ഗമായി നടത്തിയ XR ക്രിയേറ്റർ ഹാക്കത്തോൺ മത്സര വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് പ്രമേയങ്ങളിൽ നിന്നായി അഞ്ച് വിജയികളെയാണ് തെരഞ്ഞെടുത്തത്. ഇമ്മേഴ്‌സീവ് ടൂറിസം പ്രമേയത്തിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാർട്ട് അപ്പായ ലൂംഎക്സ്ആർ വിജയികളായി. സാവിയോ മനീഫർ (ലീഡ് യൂണിറ്റി ഡെവലപ്പർ), അവിനാഷ് അശോക് (സ്പേഷ്യൽ ഡിസൈനർ), മിഥുൻ സജീവൻ (യൂണിറ്റി ഡെവലപ്പർ), വിഷ്ണു വിഎസ്…

കോന്നിയില്‍ കുട്ടിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

കോന്നി കല്ലേലിയില്‍ അച്ചന്‍ കോവില്‍ നദിയില്‍ കുട്ടിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഒരു വയസ്സ് മാത്രം പ്രായം കണക്കാക്കുന്ന കുട്ടിക്കടുവയെ അഴുകിയ നിലയില്‍ നദിയില്‍ ആണ് കണ്ടത്. അച്ചന്‍ കോവില്‍ നദിയിലൂടെ ഒഴുകി വന്നു അടിഞ്ഞത് ആണെന്ന് വനപാലകര്‍ കരുതുന്നു. കല്ലേലി പള്ളിയുടെ സമീപം ഉള്ള കടവില്‍ ആണ് കുട്ടിക്കടുവയുടെ ജഡം കണ്ടത്. വനപാലകര്‍ എത്തി പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ നടത്തി. ഏതാനും ദിവസം പഴക്കം ഉള്ള കുട്ടിക്കടുവ ആണെന്ന്…

വിഴിഞ്ഞം വി.ജി.എഫ് കരാർ ഇന്ന് (ഏപ്രിൽ 9) ഒപ്പിടും

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഏപ്രിൽ 9ന് ഒപ്പിടുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. രണ്ടു കരാറുകളാണ് ഒപ്പിടുക. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ…

വഞ്ചനാപരമായ കോളുകൾക്കെതിരെ ജാഗ്രത പാലിക്കുക: ട്രായ്

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നതിന്റെ പേരിൽ മൊബൈൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തി TRAI ഉദ്യോഗസ്ഥരായി വേഷമിടുന്ന തട്ടിപ്പുകാർ ടെലിഫോൺ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ, സന്ദേശങ്ങളിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ മൊബൈൽ നമ്പർ വിച്ഛേദിക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നില്ലെന്ന് അറിയിക്കുന്നു. അത്തരം ആവശ്യങ്ങൾക്കായി ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ TRAI ഒരു മൂന്നാം കക്ഷി ഏജൻസിയെയും…

ശബരിമല വിമാനത്താവളം: കൊടുമണ്ണിന്‍റെ സാധ്യത പരിശോധിക്കാൻ നിർദേശം

നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി കൊടുമൺ പ്ലാന്റേഷനിലെ റവന്യു ഭൂമിയുടെ സാധ്യത കൂടി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. വിമാനത്താവള പദ്ധതിക്കായി പ്ലാന്റേഷൻ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ശബരി സാംസ്കാരിക സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ആ സ്ഥലം കൂടി പരിഗണിക്കണമെന്ന് വിധി വന്നിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ശബരി സാംസ്കാരിക സമിതി പ്രസിഡന്റ് വർഗീസ്…

കാലാവസ്ഥാ അറിയിപ്പ് : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറി. അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 24 മണിക്കൂറിൽ വടക്കു -വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ചു ശക്തി കുറയാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ /…

കോന്നി അരുവാപ്പുലത്ത് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പട്ടികവര്‍ഗ്ഗ മേഖലയിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയത്. വിവിധ പട്ടികവര്‍ഗ സങ്കേതത്തിലെ 25 കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പട്ടികവര്‍ഗ വിഭാഗത്തില്‍ 1.20 ലക്ഷം രൂപയാണ് വകയിരുത്തിയത്. പഠനോപകരണ വിതരണം പ്രസി‍‍ഡന്‍റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്‍റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.…

അല്ലു അർജുനും അറ്റ്ലീയും സൺ പിക്ചേഴ്സും ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനം വർധിപ്പിക്കുന്ന രീതിയിൽ ഒരുങ്ങുന്ന പ്രൊജക്റ്റിന്റെ നിർമ്മാണം നിർമ്മാണം സൺ പിക്ചേഴ്സ് ആണ്. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റിന്റെ ഭാഗമായി ചിത്രത്തിന്റെ വലിപ്പം കാണിക്കുന്ന രണ്ടു മിനുട്ടുള്ള ഒരു വീഡിയോ സൺ പിക്ചേഴ്സ് ഇന്ന് റിലീസ് ചെയ്തു. നിർമാതാവായ കലാനിധി മാരനും സംവിധായകൻ അറ്റ്ലിയും സൂപ്പർ…

ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാം ; കെ സ്മാർട്ടിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 21344 വിവാഹങ്ങൾ

വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റർ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല, ഒരേ സമയത്ത് ഓൺലൈനിൽ വരണമെന്നുമില്ല. വിവാഹം ഓൺലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റർ ചെയ്യാൻ സംവിധാനവുമായി കെ സ്മാർട്ട്. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയത് കെ സ്മാർട്ടിലൂടെ കേരളമാണ്. നഗരങ്ങളിൽ 2024 ജനുവരി മുതൽ ഈ മാർച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്ട്രേഷനിൽ 21344 ഉം ഈ…

error: Content is protected !!