Input your search keywords and press Enter.

Pamba Vision

816 Articles0 Comments

‘ഗ്രാമീണ സംരംഭകര്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം’: 600 കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് ഇ-സൈക്കിള്‍

സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് (18-4-2025) പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ യു.പ്ളസ് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും തിരുവനന്തപുരം: 2050-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം കുടുംബശ്രീ വനിതകളുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനും സംരംഭകത്വ വികസനത്തിനും വരുമാന വര്‍ദ്ധനവിനുമായി 600 കുടുംബശ്രീ വനിതകള്‍ക്ക് ഇ-സൈക്കിള്‍ വിതരണം ചെയ്യുന്നു. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ കുടുംബശ്രീയില്‍ അംഗങ്ങളായ 600 വനിതാ സംരംഭകര്‍ക്കാണ്…

പാലക്കാട് ജില്ലയിലാദ്യമായി മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് തൃത്താലയിലൊരുങ്ങുന്നു; സംഘാടക സമിതി രൂപീകരിച്ചു

പാലക്കാട്: തൃത്താല നിയോജക മണ്ഡലത്തിൽ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അൻപോടെ തൃത്താലയുടെ ഭാഗമായി മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മെയ് 11 ന് സംഘടിപ്പിക്കുന്നു. വട്ടേനാട് ഗവ. വി എച്ച് എസ് സ്കൂളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്. സർക്കാർ ആശുപത്രികളും എറണാകുളം അമൃത, ലിസി, തൃശൂർ ജൂബിലി അമല, കോട്ടയ്ക്കൽ മിംസ്, പെരിന്തൽമണ്ണ…

ഡോ. ജിതേഷ്ജിയ്ക്ക് ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി

366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും ചരിത്രപ്രാധാന്യവും മറ്റ് പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്നുദ്ധരിച്ച് ചരിത്രസ്‌മൃതിയിൽ പ്രാവീണ്യം തെളിയിച്ച ഡോ. ജിതേഷ്ജിക്ക് അമേരിക്കൻ മെറിറ്റ് കൗൺസിൽ ‘ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി നൽകി ആദരിച്ചു. 2024 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും അമേരിക്കൻ ഇംഗ്ലീഷ് പ്രഭാഷണ പ്ലാറ്റ്ഫോമായ ടെഡ് എക്സ് ടോക്സിലും ഇരുപതിലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലും മുൻനിര ടെലിവിഷൻ ചാനൽ ഷോകളിലും ഡോ. ജിതേഷ്ജി…

പത്താമുദയ മഹോത്സവം: മൂന്നാം ഉത്സവം ഭദ്ര ദീപംതെളിയിച്ചു സമർപ്പിച്ചു

കോന്നി: ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ മൂന്നാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം മൂന്നാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. മാധ്യമ പ്രവർത്തകൻ വിനോദ് ഇളകൊള്ളൂർ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാർ അധ്യക്ഷത വഹിച്ചു.…

രാജ്യത്തെ നയിക്കുന്ന ശക്തിയാണ് ഭരണഘടന: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

രാജ്യത്തെ നയിക്കുന്ന ശക്തിയാണ് ഭരണഘടനയെന്നും ഭരണഘടനയുടെ സത്ത രാജ്യത്തെ ഓരോ പൗരനും ഉൾക്കൊള്ളണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിന്റേയും, ഭരണഘടനാ ശില്പി ഡോ ബി. ആർ അംബേദ്ക്കറുടെ 134-ാം ജന്മവാർഷികത്തിന്റേയും ഭാഗമായി യുവജന കായിക മന്ത്രാലയം നെഹ്രു യുവകേന്ദ്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയ് ഭീം പദയാത്ര കവടിയാർ വിവേകാനന്ദ പ്രതിമക്ക് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധസ്ഥിത വിഭാഗങ്ങള സേവിക്കാനും അവരുടെ അവകാശങ്ങൾ…

യുഡിഎഫിന് മുന്നിൽ ഉപാധിയുമായി പിവി അൻവര്‍; ‘ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്നും പിവി അൻവര്‍ പറഞ്ഞു. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തോ, വിഎസ് ജോയിയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാൽ പിന്തുണയ്ക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തീരുമാനം പറയാൻ പറ്റില്ലെന്നും പിവി അൻവര്‍…

വനഭൂമി വിട്ടു കിട്ടില്ല :കല്ലേലി അച്ചന്‍കോവില്‍ റോഡ്‌ വികസനം പ്രതിസന്ധിയില്‍

അച്ചൻകോവിൽ-കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെങ്കിൽ 16 ഹെക്ടർ വനഭൂമി വിട്ടുകിട്ടണം. വനഭൂമി വിട്ടുകൊടുക്കുന്നതിന് പകരമായി റവന്യൂഭൂമി നൽകണമെന്നാണ് വ്യവസ്ഥ. 16 ഹെക്ടർ റവന്യൂഭൂമി കണ്ടെത്താൻ കഴിയില്ലെന്ന് റവന്യൂവകുപ്പ് ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചു. എണ്‍പത്തി ഒന്‍പതു കിലോമീറ്റര്‍ ദൂരം ഉള്ള പ്ലാപ്പള്ളി, അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കാനായി തുകയും വകയിരുത്തിയിട്ടുണ്ട് എങ്കിലും കല്ലേലി മുതല്‍ വനത്തിലൂടെ ഉള്ള റോഡ്‌ വികസനം സംബന്ധിച്ചുള്ള പ്രതിസന്ധി ഉണ്ട്. പിറവന്തൂർ, അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, സീതത്തോട്‌…

ദ്വിദിന ന്യൂറോ യൂറോളജി കോൺഫറൻസ് അമൃതയിൽ സംഘടിപ്പിച്ചു

കൊച്ചി: ഇന്റർനാഷണൽ ന്യൂറോ യൂറോളജി സൊസൈറ്റി (ഐനസ്) യുടെ കോൺഫറൻസ് ന്യൂറോ – യൂറോളജി അപ്പ്ഡേറ്റ് 2025 ന് അമൃത ആശുപത്രി വേദിയായി. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത യൂറോളജി, ന്യൂറോളജി, ഫിസിയാട്രി, ഗാസ്ട്രോ എന്ററോളജി വിദഗ്ധർ പങ്കെടുക്കുന്ന ദ്വിദിന കോൺഫറൻസ് കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഫറൻസിന്റെ ഭാഗമായി ന്യൂറോജെനിക് ബ്ലാഡർ, പെൽവിക് ഫ്ലോർ…

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: മന്ത്രി വീണാ ജോര്‍ജ്

ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍…

പാലക്കാട് ജില്ലാ വാർത്തകൾ (10/04/2025)

മസ്റ്ററിങ് പൂര്‍ത്തിയാക്കണം: എല്‍.പി.ജി ഓപ്പണ്‍ ഫോറം യോഗം നടത്തി ജില്ലാതല എല്‍.പി.ജി ഓപ്പണ്‍ ഫോറം യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ അധ്യക്ഷനായി. മസ്റ്ററിങിനായി അവശേഷിക്കുന്ന ഉപഭോക്താക്കള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഓയില്‍ കമ്പനി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് എല്‍.പി.ജി ലഭ്യതയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനായി 8137067808 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍,…

error: Content is protected !!