Input your search keywords and press Enter.

Pamba Vision

816 Articles0 Comments

കുഞ്ഞുവാവയ്ക്ക് ചെയിൻ തിരിച്ചുകിട്ടി, അമ്മയും ഹാപ്പിയായി

അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞുവാവയുടെ കയ്യിലേക്ക് പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ആർ വി അരുൺ കുമാർ സ്വർണചെയിൻ വെച്ചുകൊടുക്കുമ്പോൾ ഒന്നും തിരിയാത്ത അവൾ പാല്പുഞ്ചിരി തൂകുകയായിരുന്നു. അമ്മ മീരയും വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അപ്പോൾ. ഇനി മേലിൽ ചെയിൻ കൊണ്ടുകളയരുതെന്ന പോലീസ് അങ്കിളിന്റെ ഉപദേശം മനസ്സിലായാലും ഇല്ലെങ്കിലും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞതേയില്ല. പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞദിവസത്തെ പത്രവാർത്ത കണ്ട് സ്റ്റേഷനിൽ എത്തിയതാണ് കുഞ്ഞുവാവയും അമ്മയും. പത്തനംതിട്ട…

മുന്‍ സന്തോഷ് ട്രോഫി താരം എം.ബാബുരാജ് (60) അന്തരിച്ചു

മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് (60) അന്തരിച്ചു. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡൻ്റ് ആയിരുന്നു. രണ്ട് തവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്. 1964ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പോലീസിൽ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂ സ്റ്റാർ ക്ലബ്ബ് എന്നിവക്ക് വേണ്ടി…

എക്സൈസ്: ലഹരിമാഫിയയ്ക്കെതിരെ കർശന നടപടികൾ തുടരുന്നു

ലഹരിമാഫിയയ്ക്കെതിരെ കർശന നടപടികൾ തുടർന്ന് എക്സൈസ് സേന. മാർച്ച് മാസത്തിൽ എക്സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതിൽ 1686 അബ്കാരി കേസുകൾ, 1313 മയക്കുമരുന്ന് കേസുകൾ, 7483 പുകയില കേസുകളും ഉൾപ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേർന്ന് നടത്തിയ 362 ഉൾപ്പെടെ 13639 റെയ്ഡുകൾ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവിൽ പരിശോധിച്ചത്. അബ്കാരി കേസുകളിൽ 66ഉം…

ഇടിമിന്നലേറ്റു: ഏഴുപേർ ആശുപത്രിയിൽ

കോട്ടയം മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിതാ തൊഴിലുറപ്പ് തൊഴിലാളികളായ ഏഴ് പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ അഞ്ചുപേരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും രണ്ട് പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു…

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ : ളാഹയില്‍ ഒരു മണിക്കൂറിൽ 45 എം എം മഴ

കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും കനത്ത മഴ സാധ്യത ഉണ്ടെന്ന് ഉള്ളതിനാല്‍ മഞ്ഞ അലേര്‍ട്ട് നിലനില്‍ക്കും. ളാഹയില്‍ ഒരു മണിക്കൂറിൽ 45 എം എം മഴ രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി

കോന്നി: കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം.എൽ.എയും ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐ.എ.എസ് എന്നിവർ വിലയിരുത്തി . 14 കോടി രൂപ അനുവദിച്ച് അതി വേഗത്തിലാണ് മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. വട്ടമൺ മുതൽ മെഡിക്കൽ കോളേജ് റോഡ് വരെയുള്ള റോഡ് ഇല്ലാത്ത ഭാഗത്ത് 12 മീറ്റർ വീതിയിൽ റോഡ് ഇരു സൈഡിലും സംരക്ഷണഭിത്തികൾ…

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in…

പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ്‌ നിർബന്ധമാക്കി

പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ്…

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം

സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി ആർ അനിൽ. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലുകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി…

സ്ലാബ് തെന്നി ഓടയില്‍ വീണു : കൊല്ലന്‍പടിയില്‍ ഒരാള്‍ക്ക് പരിക്ക്

പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഓടയുടെ മുകളില്‍ ഇട്ട സ്ലാബ് തെന്നി ഒരാള്‍ ഓടയില്‍ വീണു. കാലിനു പൊട്ടല്‍ ഉണ്ടായി. കോന്നി കൊല്ലന്‍പടിയില്‍ ഉള്ള ഓടയില്‍ ആണ് മണിമലതെക്കേതില്‍ എം ആര്‍ മുരളി (73) വീണത്‌. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കാലിനു പൊട്ടല്‍ ഉണ്ട്. കെ എസ് ടി പി റോഡു പണികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൊല്ലന്‍പടിയിലെ ഓട നിര്‍മ്മാണം അശാസ്ത്രീയം ആണെന്ന് നാട്ടുകാര്‍ കരാര്‍ എടുത്ത…

error: Content is protected !!