Input your search keywords and press Enter.

Pamba Vision

816 Articles0 Comments

പത്തനംതിട്ട ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം അടൂര്‍ ഡി.വൈ.എസ്.പി ജി.സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കോണ്‍ക്ലേവില്‍ പെരിങ്ങര, ഓമല്ലൂര്‍, വടശ്ശേരിക്കര, അരുവാപ്പുലം, ഏഴംകുളം, ആറന്മുള എന്നീ പഞ്ചായത്തുകള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആറ് സി.ഡി.എസുകളില്‍ നിന്നായി 4858 പേരില്‍ സാമ്പിള്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഫോക്കസ് ഗ്രൂപ്പ്, സ്‌പോട്ട് മാപ്പിംങ് പ്രവര്‍ത്തനങ്ങളെ പറ്റി പാനല്‍ ചര്‍ച്ചകള്‍…

അരുവാപ്പുലം പടപ്പയ്ക്കൽ വലിയ പുരയിൽ സ്കറിയാ ദാനിയേൽ (ജബോയി; 58) നിര്യാതനായി

അരുവാപ്പുലം, പടപ്പയ്ക്കൽ വലിയ പുരയിൽ സ്കറിയാ ദാനിയേൽ (ജബോയി; 58) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11:30ന് അരുവാപ്പുലം സെൻ്റ്  ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഷിന, വടശ്ശേരിക്കര പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: റിച്ചിൻ, ജറോം .…

എഴുത്തമ്മക്ക് ജന്മനാടിന്റെ ആദരം: സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് ജന്മനാടായ ആറന്മുളയിൽ തുടക്കമായി

പത്തനംതിട്ട:പൈതൃകങ്ങളെ നെഞ്ചിലേറ്റി ഒരു മനുഷ്യായുസു മുഴുവൻ പ്രകൃതിക്ക് വേണ്ടി പോരാടിയ സുഗതകുമാരിക്ക് സ്വന്തം പൈതൃക മാതൃ ഗ്രാമമായ ആറന്മുളയുടെ സമാദരം. പൂമാല കൊണ്ടലങ്കരിച്ച സുഗതകുമാരിയുടെ ചിത്രത്തിന് മുമ്പിൽ ഭദ്രദീപം കൊളുത്തിയും പുഷ്പാർച്ചന നടത്തിയുമാണ് പരിപാടികൾ സമാരംഭിച്ചത്. കുട്ടികൾക്ക് വേണ്ടി സുഗത പരിചയ ശില്പശാല,സുഗത കവിതാലാപനം, ഉപന്യാസരചന തുടങ്ങി വിവിധങ്ങളായ പരിപാടികളോടെയാണ് സുഗതോത്സവത്തിന് തുടക്കമിട്ടത് ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം അങ്കണത്തിൽ നടന്ന സുഗത പരിചയം ശില്പശാല കേന്ദ്രകാബിനറ്റ് മുൻപ്രിൻസിപ്പൽ സെകട്ടറി…

ശബരിമല : ഗുരുതിയോടെ തീർത്ഥാടനത്തിന് സമാപനമായി

ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപുറം മണിമണ്ഡപത്തിന് മുൻപിലായി ഗുരുതി നടന്നു. വൈകിട്ട് 5 ന് നട തുറന്നതിന് ശേഷം ഗുരുതിയുടെ കളം ഒരുക്കങ്ങൾ മണിമണ്ഡപത്തിനു സമീപം തുടങ്ങി. ഹരിവരാസനം ചൊല്ലി സന്നിധാനത്ത് നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയും ദേവസ്വം പ്രതിനിധികളും മാളികപ്പുറത്ത് എത്തിയതോടെ ഗുരുതി ചടങ്ങുകൾക്ക് തുടക്കമായി. മണിമണ്ഡപത്തിന് മുന്നിൽ ഒരുക്കിയ തറയിൽ നിലവിളക്കുകളും പന്തവും കൊളുത്തി ചടങ്ങുകൾ തുടങ്ങി. തുടർന്ന് മന്ത്രങ്ങൾ ചൊല്ലി…

ക്രൈസ്തവ കൂട്ടായ്മ ആയ നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ്( NC MJ)പത്തനംതിട്ട ജില്ല കമ്മറ്റി രൂപീകരിച്ചു

ഫോട്ടോ: ക്രൈസ്തവ കൂട്ടായ്മ ആയ നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ്( NC MJ)പത്തനംതിട്ട ജില്ല കമ്മറ്റി രൂപീകരണ യോഗം എൻസിഎംജി നാഷണൽ പ്രസിഡൻ്റ് അഡ്വ ഡോ പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിക്കുന്നു പത്തനംതിട്ട: ഇൻഡ്യയിലെ മുഴുവൻ ക്രൈസ്തവ സഭകളുടെയും കൂട്ടായ്മയായ നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ല കമ്മറ്റി രൂപികരിച്ചു കോന്നി ബിലിവേഴ്സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ എൻ.സി.എം.ജി അഡ്വൈസറി ബോർഡ് അംഗം…

ഗ്രീഷ്മ കുറ്റക്കാരി :അമ്മയെ വെറുതെ വിട്ടു:അമ്മാവനും കുറ്റക്കാരന്‍

പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരെന്ന് കോടതി വിധി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. ശിക്ഷാ വിധി നാളെയുണ്ടാകും.നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ…

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബി.എഡ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. അധ്യാപകരടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ ബിഎഡ് വിദ്യാര്‍ത്ഥികള്‍ അടക്കം 44ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ ബിഎഡ് വിദ്യാര്‍ത്ഥികള്‍ രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ…

ബഹിരാകാശത്ത് ഉപ​ഗ്രഹങ്ങൾ ആദ്യമായി കൂട്ടിയോജിപ്പിച്ച് ഐഎസ്ആർഒ

ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഒന്നായി മാറി. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന്…

ശബരിമല: കളമെഴുത്തിൽ വിരിയുന്നു അയ്യപ്പന്‍റെ വിവിധ ഭാവങ്ങൾ

വിളക്കെഴുന്നള്ളിപ്പിന്റെ ഭാഗമായി മണിമണ്ഡപത്തിലെ കളമെഴുത്തിൽ ഓരോ ദിവസവും അയ്യപ്പന്റെ ഓരോ ഭാവങ്ങൾ വിരിയുകയാണ്. ആദ്യ ദിനം ബാലക ബ്രഹ്‌മചാരി, രണ്ടാം ദിനം വില്ലാളി വീരൻ, മൂന്നാം ദിനം രാജകുമാരൻ, നാലാം ദിനം പുലി വാഹനൻ, അഞ്ചാം ദിനം ശാസ്താരൂപത്തിലേക്ക് എത്തുന്ന തിരുവാഭരണ ഭൂഷിതനായ അയ്യപ്പൻ എന്നീ ഭാവങ്ങളാണ് കളമെഴുത്തിലുള്ളത്. പന്തളം കൊട്ടാരത്തിൽ നിന്നുമാണ് കളമെഴുത്തിനുള്ള പ്രകൃതിദത്തമായ നിറങ്ങൾ നൽകുന്നത്. മഞ്ഞൾ, ഉമിക്കരി, വാഴപ്പൊടി തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മകരവിളക്ക് ഉത്സവത്തിന്…

2025 ലെ മഹാകുംഭ മേള: കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം പ്രധാന പ്രവർത്തനങ്ങൾ ആരംഭിച്ചു

മഹാകുംഭത്തിൽ 5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ‘ഇൻക്രെഡിബിൾ ഇന്ത്യ’ പവലിയൻ ടൂറിസം മന്ത്രാലയം സ്ഥാപിക്കുന്നു. ഇത് വിദേശ വിനോദസഞ്ചാരികൾ, പണ്ഡിതർ , ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, പത്രപ്രവർത്തകർ, വിദേശികൾ , ഇന്ത്യൻ പ്രവാസികൾ തുടങ്ങിയവർക്ക് സൗകര്യമൊരുക്കും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കുംഭമേളയുടെ പ്രാധാന്യവും പ്രദർശിപ്പിക്കുന്ന പവലിയൻ സന്ദർശകർക്ക് ആഴത്തിലുള്ള അനുഭവം നൽകും. ഇന്ത്യയിലെ പ്രിയപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾക്ക് വോട്ട് ചെയ്യാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്ന ‘ ദേഖോ അപ്നാ ദേശ്’ പവലിയനിൽ…

error: Content is protected !!