Input your search keywords and press Enter.

Pamba Vision

816 Articles0 Comments

കോന്നിയില്‍ വാഹനാപകടങ്ങള്‍ തുടരുന്നു :മുറിഞ്ഞകല്‍, മാമ്മൂട്‌

കോന്നിയില്‍ നിത്യവും വാഹന അപകടം നടക്കുന്നു എങ്കിലും വാഹന അപകടം കുറയ്ക്കാന്‍ സാധ്യമായത് ഒന്നും അധികാരികള്‍ ചെയ്യുന്നില്ല. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി മേഖലയില്‍ അപകടം ഇല്ലാത്ത ഒരു ദിനം പോലും ഇല്ല. കാറും മിനി ബസ്സും കൂട്ടിയിടിച്ചു കഴിഞ്ഞ ദിവസം നാല് പേരാണ് മരിച്ചത്. അവരുടെ അടക്കം ഇന്ന് കഴിഞ്ഞു . ഇന്നലെ ഇളകൊള്ളൂരില്‍ ബൈക്കും കാറും ഇടിച്ചു. ഇന്ന് മുറിഞ്ഞകല്ലില്‍ ടിപ്പര്‍ ലോറിയുടെ അടിയിലേക്ക് ബൈക്ക്…

തിരുവാതിര അത്യന്തം ഹൃദ്യമായി; അമേരിക്കയിലെ ഏറ്റവും വലിയ ആഘോഷം

ന്യു ജേഴ്‌സി: കലയും ഭക്തിയും സംഗമിക്കുന്ന അപൂർവവേദിയിൽ സ്തുതിഗീതങ്ങളും ചടുല നടനങ്ങളും മനം കവർന്ന കേരള ഹിന്ദുസ് ഓഫ് ന്യു ജേഴ്‌സിയുടെ (കെ.എച്ച്. എൻ. ജെ) ധനുമാസ തിരുവാതിര ആഘോഷം ബ്രിഡ്ജ് വാട്ടറിലെ ശ്രീ ബാലാജി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വർണശബളവും അതീവ ഹൃദ്യവുമായി. 300-ലധികം പേർ പങ്കെടുക്കുകയും 700-ഓളം പേർ കാണികളായെത്തുകയും ചെയ്ത ആഘോഷം അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ധനുമാസ തിരുവാതിര ഉത്സവമായി . ട്രൈസ്‌റ്റേറ്റ് മേഖലയിൽ നിന്നു…

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (19/12/2024)

കാനനപാതയിലൂടെ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് പ്രത്യേകം പാസ്സ് ശബരിമല എ ഡി എം ഉദ്ഘാടനം ചെയ്തു കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേകം പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ ഓളം കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽകുന്നത്. മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസ്സുമായി പുതുശ്ശേരി താവളത്തിൽ നിന്ന് സീൽ വാങ്ങി തുടർന്ന് വലിയാനവട്ടം താവളത്തിൽ നിന്ന് എക്സിറ്റ് സീൽ…

വിദേശപഠനത്തിന് വിസ: തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍

പത്തനംതിട്ട: വിദേശപഠനത്തിന് വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10, 40, 288 രൂപ ചതിച്ച് കൈക്കലാക്കിയ പ്രതിയായ യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കോളശ്ശേരിൽ വീട്ടിൽ രാജേഷ് ബാബുവിന്റെ ഭാര്യ കെ കെ രാജി (40) യാണ്‌ പിടിയിലായത്. ഇവർ ഇതുകൂടാതെ സമാന രീതിയിലുള്ള നാല് വിശ്വാസവഞ്ചന കേസുകളിൽ കൂടി മുമ്പ് പ്രതിയായിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ ഒരുകേസും, തിരുവല്ല സ്റ്റേഷനിൽ തന്നെ മൂന്നു…

ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു

എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം: മന്ത്രി വീണാ ജോർജ്: ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു: സ്റ്റേറ്റ് ആർആർടി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യിൽ നിന്നും…

ദേവസ്വം ബോർഡ് സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് :ടെമ്പിൾ സോഫ്റ്റ്‌വെയർ തയാറാക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിച്ചതിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് അടുത്തവർഷം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. നിലവിൽ ഇന്റർനെറ്റ് കവറേജ് വേണ്ടത്ര ലഭ്യമല്ലാത്തതാണ് ശബരിമലയിലെ പ്രശ്നം. ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കാൻ ബോർഡ് നിലയ്ക്കൽ മുതൽ പമ്പ വരെ ഡക്ട് ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കും. ഡക്ട് യാഥാർഥ്യമായാൽ ശബരിമലയിൽ ഇന്റർനെറ്റ്‌ ബ്രോഡ്ബാന്റ് പൂർണ്ണ തോതിൽ ലഭ്യമാക്കാമെന്ന് ബി എസ് എൻ എൽ ഉൾപ്പെടെ…

റാന്നി അമ്പാടി കൊലക്കേസ്: മൂന്നു പ്രതികള്‍ പിടിയില്‍

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്. എറണാകുളത്തു നിന്നാണ് മൂന്ന് പ്രതികളും പിടിയിലായത്. 24 വയസുള്ള അമ്പാടി സുരേഷാണ് മരിച്ചത്. ബിവറേജസ് കോര്‍പ്പറേഷനു മുന്നില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് അരുംകൊലയില്‍ എത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. മന്ദമരുതിയില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു എന്ന് വിവരം ആയിരുന്നു പോലീസിന്…

കോന്നി മുറിഞ്ഞകല്ലില്‍ കാറും ബസ്സും കൂട്ടിയിടിച്ചു: വധൂവരന്മാര്‍ അടക്കം 4 മരണം

കോന്നി മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ചു. കാര്‍ യാത്രികരായ മല്ലശ്ശേരി മുക്ക് വട്ടക്കുളഞ്ഞി നിവാസികളായ നാല് പേര് മരിച്ചു. ഒരു കുടുംബത്തിലെ 4 പേരാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കാറും, ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെളുപ്പിനെ നാല് മണിയ്ക്ക് ആയിരുന്നു അപകടം. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ് (അനുവിന്‍റെ …

പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം

പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആർഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). പൈനാപ്പിൾ ഇലകളിൽ ഡ്രോ‍ൺ ഉപയോഗിച്ചുള്ള വളപ്രയോഗ പ്രദർശനം കർഷകർക്ക് നവ്യാനുഭവമായി. ‍ഡ്രോൺ ഉപയോഗത്തിലൂടെ കൃഷിയിൽ വെള്ളം, അധ്വാനം, സമയം എന്നിവ ഗണ്യമായി കുറക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു കോതമംഗലത്തിനടുത്ത് കീരംപാറയിൽ കെവികെ നടത്തിയ പ്രദർശനം. മുള്ളുകളുള്ള ഇലകളോടുകൂടി ഇടതൂർന്ന് തിങ്ങി വളരുന്ന പൈനാപ്പിളിൽ പരമ്പരാഗത രീതിയിലുള്ള വളപ്രയോഗം വെല്ലുവിളി നിറഞ്ഞതും സമയമെടുക്കുന്നതുമാണ്. എന്നാൽ, അധ്വാനവും സമയവും…

ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തിക

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും കെ.ജി.ടി.എ/ എം.ജി.ടി.എ (ടൈപ്പ് റൈറ്റിങ് മലയാളം ഹയറും ഇംഗ്ലീഷ് ലോവറും ആണ് യോഗ്യത. അപേക്ഷയും ആവശ്യമായ രേഖകളും ഡിസംബർ 28-ന് വൈകുന്നേരം 5ന് മുമ്പായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034. ഫോൺ: 0471-2333790, 8547971483, www.ksicl.org.…

error: Content is protected !!