Input your search keywords and press Enter.

Pamba Vision

816 Articles0 Comments

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ കേന്ദ്ര മന്ത്രിസഭാ അനുശോചനം രേഖപ്പെടുത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണാർദ്ധം, അനുശോചന പ്രമേയം പാസാക്കി. അദ്ദേഹത്തോടുള്ള ആദരസൂചകമായി യോഗത്തിൽ രണ്ട് മിനിറ്റ് മൗനം ആചരിച്ചു. 01.01.2025 വരെ ഏഴ് ദിവസത്തേക്ക് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു; ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഉടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും 01.01.2025 വരെ ഏഴ് ദിവസത്തേക്ക് വിദേശത്തുള്ള എല്ലാ ഇന്ത്യൻ ദൗത്യസംഘങ്ങളുടെ ആസ്ഥാനങ്ങളിലും/ ഹൈ കമ്മീഷനുകളിലും ദേശീയ…

മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്തെ ആഴി ശുചീകരിച്ചു

ശബരിമല: മണ്ഡലകാല ഉത്സവം കഴിഞ്ഞ് ശബരിമല ക്ഷേത്രനടയടച്ചതിന് ശേഷം സന്നിധാനത്തെ ആഴി ശുചീകരിച്ചു.ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിക്കുകയും ബാക്കി വരുന്ന നാളികേരം ആഴിയിലെ അഗ്നിയിൽ സമർപ്പിക്കുകയുമാണ് ചെയ്യുന്നത്. മകരവിളക്ക് മഹോത്സവത്തിന് ഡിസംബർ 30ന് വൈകിട്ട് നട തുറന്നശേഷം ആഴിയിൽ അഗ്നി തെളിയിക്കും.…

സി പി ഐ (എം) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‌ കോന്നിയില്‍ ഇന്ന് കൊടി ഉയരും

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ സിപിഐ എം നേടിയ വളര്‍ച്ച ഏറെ അഭിമാനാര്‍​ഹമാണെന്ന് സി പി ഐ (എം ) പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നും പ്രസ്ഥാനത്തിലേക്ക് വലിയതോതില്‍ ജനവിഭാ​ഗം വന്നു ചേരുന്നു. പാര്‍ടിയുടെ വളര്‍ച്ചയോടൊപ്പം ജില്ലയുടെ വികസന രം​ഗത്തും മുമ്പൊരുകാലത്തും ഉണ്ടാകാത്ത വിധത്തിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചതും ഇക്കാലയളവിലാണ്. 24–-ാം പാര്‍ടി കോണ്‍​ഗ്രസിന് മുന്നോടിയായി കോന്നിയില്‍ ശനിയാഴ്ച തുടങ്ങുന്ന ജില്ലാ…

മണ്ഡലകാല ഉത്സവത്തിന് സമാപനം; ഹരിവരാസനം പാടി ശബരിമല നടയടച്ചു

മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് നട തുറക്കും ശബരിമല: മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമശാസ്‌താ ക്ഷേത്ര നടയടച്ചു. രാത്രി 9 മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ഹരിവരാസനം പാടി. 10ന് ക്ഷേത്രം മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടയടച്ചു. എക്‌സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ്‌, അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ…

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് (92) അന്തരിച്ചു; രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്.2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.ഇന്ത്യയിൽ ഉദാരവൽക്കരണത്തിന്റെ…

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ (26/12/2024)

32.50 ലക്ഷത്തിലേറെ ഭക്തർ എത്തി; മണ്ഡല മഹോത്സവത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും; ഡിസംബർ 30ന് തുറക്കും ശബരിമല: 32.50 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന മണ്ഡലപൂജ വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുമണിക്കും 12.30നും ഇടയിൽ നടന്നു. രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും. ജനുവരി 14നാണ്…

‘എം ടി’എന്ന രണ്ടക്ഷരം:സംസ്കാരം ഇന്ന് വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ

‘എം ടി’ എന്ന രണ്ടക്ഷരം മലയാള സാഹിത്യ, സിനിമാ ലോകത്തിന്റെ അഭിമാന സ്തംഭമാക്കിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ​ഗുരുതരാവസ്ഥയിലായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും . വൈകിട്ടു നാലു വരെ…

എം.ടി.വാസുദേവൻ നായർ (91) കഥാവശേഷനായി

എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ മഹാസാഹിത്യകാരൻ വിട പറഞ്ഞത്.നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്‍റെ  സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. 1933 ൽ പൊന്നാനിയിലെ കൂടല്ലൂരിലാണ് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായർ ജനിച്ചത്. നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 2005 ൽ രാജ്യം പത്മഭൂഷൺ നൽകി…

യാത്രാവിമാനം തകർന്നു വീണു : നിരവധിപ്പേര്‍ മരണപ്പെട്ടു

കസാഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്ന് 39 പേർ മരിച്ചു. അസർബൈജാനിലെ ബകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 28 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. രക്ഷപ്പെട്ടവരിൽ 11ഉം 6ഉം വയസ്സുള്ള പെൺകുട്ടികളുമുണ്ട്. 39 മരണം സ്ഥിരീകരിച്ചതായി കസാഖ്സ്ഥാൻ മിനിസ്ട്രി ഓഫ് എമർജൻസീസ് അറിയിച്ചു. കനത്ത മൂടൽ മഞ്ഞ് കാരണം വിമാനം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു. വിമാനം…

അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള കുഞ്ഞ്, കുഞ്ഞിന് പേര് ക്ഷണിച്ച് മന്ത്രി വീണാ ജോർജ്

ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. ഈ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ് പുലരിയില്‍ ജനിച്ച കുഞ്ഞ് മകള്‍ക്ക് പേര് മന്ത്രി ക്ഷണിച്ചു.ഇതിനോടകം നൂറുകണക്കിന് പേരുകള്‍ ആണ്…

error: Content is protected !!