കേരള തീരത്തിന് സമീപം ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി / മിന്നല്‍ / കാറ്റോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഇന്ന് (മേയ് 24) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, മേയ് 24 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍…
മഴക്കെടുതി; തദ്ദേശസ്വയംഭരണ വകുപ്പില്‍ കണ്‍ട്രോള്‍ റൂം തുറന്നു സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 0471 2317214 എന്ന നമ്പറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍, പെട്ടെന്നുണ്ടായ പകര്‍ച്ചവ്യാധികള്‍ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്. പൊതുജനങ്ങള്‍ ഈ സേവനം പരമാവധി…
മൈലപ്ര: കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച സര്‍ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന്‍ പ്രശാന്ത് .ബി. മോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന റാന്നി, കോന്നി ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങില്‍ 16 സി.ഡി.എസുകളില്‍ നിന്നുള്ള ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നടന്ന അരങ്ങില്‍ അയല്‍ക്കൂട്ടതലത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. വടശേരിക്കര സിഡിഎസ് രണ്ടാം…
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനുഅരികെ ന്യുനമര്‍ദ്ദം; ജാഗ്രത വേണം- ജില്ലാ കലക്ടര്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു അരികെ ന്യുനമര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ അടുത്ത 5 ദിവസം ഇടി / മിന്നല്‍ / കാറ്റ് സഹിതം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് കണക്കിലെടുത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുന്നറിയിപ്പ് നല്‍കി. 64.5…
ജൂണ്‍ 4ന് വോട്ടെണ്ണല്‍, രാവിലെ 8ന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടക്കമിടും ഗവ.വിക്ടോറിയ കോളെജ് വോട്ടെണ്ണല്‍ കേന്ദ്രം 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഗവ.വിക്ടോറിയ കോളെജില്‍ നടക്കും. പാലക്കാട് ലോക്സഭാമണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലുള്‍പ്പെട്ട 1329 വീതം പോളിംഗ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളെജിലെ പുതിയ ബ്ലോക്കിലും ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, ചേലക്കര, കുന്നംകുളം, വടക്കഞ്ചേരി നിയമസഭാമണ്ഡലങ്ങളിലെ 1156 പോളിംഗ്സ്റ്റേഷനുകളിലേത്…
മോശം കാലാവസ്ഥ : മീന്‍പിടിക്കാന്‍ പോകരുത് – ജില്ലാ കലക്ടര്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇനിയൊരു അറിയിപ്പ് നല്‍കുംവരെ മീന്‍പിടുത്തം നിര്‍ത്തിവയ്ക്കണം. മഴയ്ക്കും കാറ്റിനുമൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട മുന്‍കരുതലെടുക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്നും അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം ജൂണ്‍-ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ മഴക്കാലത്തോടനുബന്ധിച്ച കടല്‍ക്ഷോഭവും…
പതിനൊന്നാം ക്ലാസ് പ്രവേശനം കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസ് കൊമേഴ്സ് സ്ട്രീമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 2024-ല്‍ പത്താം ക്ലാസ് പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം സ്‌കൂളില്‍ ലഭിക്കും അവസാന തീയതി മെയ് 22. പരിശീലന പരിപാടി കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡവലപ്മെന്റ് മാനവ വിഭവശേഷി വികസന പരിശീലനം സംഘടിപ്പിക്കും. മെയ് 28 മുതല്‍ 30 വരെ കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ്…
കൊല്ലം: വ്യകതി ശുചിത്വം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനമാണ് പരിസര ശുചിത്വവും എന്ന് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് . മാലിന്യ മുക്തം നവകേരള മിഷന്റെ ഭാഗമായ മഴക്കാലപൂര്‍വ ശുചികരണത്തിന്റെ ഉദ്ഘാടനം കലക്ട്രേറ്റ് പരിസരത്തു നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൃത്തിയുള്ള പരിസരം ഓരോ പൗരന്റെയും ജീവിതത്തിന് ആവശ്യമാണ്. വൃത്തിയോടെ അത് സൂക്ഷിക്കുക എന്നുള്ളത് ഓരോരുത്തരുടെയും കടമയാണ്. മഴക്കാലം പനിക്കാലമാക്കാതെ ഇരിക്കുവാന്‍ പകര്‍ച്ചവ്യാധി സാധ്യതയെ ഇല്ലാതാക്കുന്നതിന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും ഭാഗമാക്കണം .വീടുകളിലും…
ജില്ലയില്‍ ഇന്നും (19), നാളെയും (20) റെഡ് അലേര്‍ട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും (19) നാളെയും (20) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജില്ലയില്‍ 21 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…
ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കേരള സര്‍ക്കാര്‍ സ്ഥാപനമായ വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.എസ്.സി അംഗീകൃത, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടുന്ന, 100 ശതമാനം ജോലി സാധ്യതയുള്ള തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിച്ചത്. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടു ആണ് യോഗ്യത. www.fcikerala.org എന്ന് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ…
Recent Comments