കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെൻഷൻ അദാലത്ത്: ജൂലായ് 10 ന് 2024 ജൂലായ് 10 ന് കൊച്ചി റീജിയണൽ പി.എഫ് കമ്മീഷണർ പെൻഷൻ അദാലത്ത് ഓൺലൈൻ മീറ്റ് വഴി 03.00 PM മുതൽ നടത്തും. പെൻഷൻ അദാലത്തിൽ ഓൺലൈൻ മീറ്റു വഴി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ യു.എ.എൻ (UAN) പി.എഫ് അക്കൗണ്ട് നമ്പർ/പി.പി.ഓ നമ്പർ, മൊബൈൽ നമ്പർ ആധാർ നമ്പർ, ഇ-മെയിൽ ഐഡി, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 30/06/2024…
കൊല്ലം മെഡിക്കൽ കോളജിൽ എക്കോ ടെക്നീഷ്യൻ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്‌കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ എക്കോ ടെക്നീഷ്യൻ തസ്തികയിൽ അഭിമുഖം നടത്തും. കാർഡിയോ വാസ്‌കുലാർ ടെക്നോളജിയിൽ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കേരള ഫാർമസ്യൂട്ടിക്കൽ രജിസ്ട്രേഷനും വേണം. താത്പര്യമുള്ളവർ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ജൂലൈ 3ന് വൈകിട്ട് 5നകം അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ തീയതി www.gmckollam.edu.in…
യോഗ പരിശീലനം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ്പ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ യോഗ പരിശീലനം ആരംഭിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ യോഗ ഗ്രാമമായ് കുന്നന്താനത്തെ രൂപപ്പെടുത്തിയ യോഗ-കുങ് ഫു ട്രെയ്നര്‍ മാസ്റ്റര്‍ എം.ജി. ദീലീപാണ് ക്ലാസുകള്‍ നയിക്കുന്നത്. ഫോണ്‍ : 9495999688,6235732523. പ്രീഡിഡിസി യോഗം മാറ്റിവെച്ചു ജൂണ്‍ 22 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ വികസനസമിതി പ്രീഡിഡിസി യോഗം ജൂണ്‍ 25…
പത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗബാധിതര്‍കൂടുന്നു : നിസാരമായി കാണരുത് മഴക്കാലത്ത് വീടിന്റെ പരിസരത്തും നടവഴികളിലും വെള്ളംകെട്ടി നില്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ മലിനജല സമ്പര്‍ക്കമുണ്ടാകുന്ന ആര്‍ക്കും എലിപ്പനി പിടിപെടാനുള്ള സാധ്യതയുണ്ട്. എലി ,പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. മലിനമായ മണ്ണുമായും ജലവുമായും സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. മണ്ണും വെള്ളവുമായി നിരന്തര സമ്പര്‍ക്കം വരുന്ന ജോലികള്‍ ചെയ്യുന്ന…
പത്തനംതിട്ട ജില്ലയിലെ ‘പ്രാണയോഗ’ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര യോഗദിനാചരണവും ‘ബൗദ്ധിക് യോഗ’ സിമ്പോസിയവും സംഘടിപ്പിച്ചു. സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ ‘ബൗദ്ധിക് യോഗ’ ഗുരുവുമായ ഡോ: ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.പതജ്‌ഞലി യോഗസൂത്രയിൽ നിന്നും ഹഠയോഗപ്രദീപികയിൽ നിന്നും വ്യത്യസ്തമായി മനുഷ്യമസ്തിഷ്കത്തെയും ഓർമ്മശക്തിയെയും ഉദ്ദീപിപ്പിക്കുന്ന സവിശേഷ പ്രയോഗരീതികളാണ് ഡോ : ജിതേഷ്ജി ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്ന ‘ബൗദ്ധിക് യോഗ ‘ എന്ന സൂപ്പർ ബ്രയിൻ പവർ യോഗയിൽ…
അതിതീവ്ര മഴക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ചു (23-06-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ) കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 23-06-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4…
Indian (Malankara) orthodox Church, south-west American diocese ലുള്ള Canada, Calgary St. Mary’s Orthodox Church ന്‍റെ നിർമ്മാണ ശിലാ സ്ഥാപന കർമ്മം 2024 June 29 നു ഭദ്രാസന മെത്രാപ്പോലീത്ത അഭിവദ്യ ഡോക്ടർ മാർ ഇവാനിയോസ് നിർവഹിക്കുന്നു . 29 നു രാവിലെ 8.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് കല്ലിടിൽ കർമ്മവും നടത്തപ്പെടുന്നു. ലോകത്തെവിടെ ചെന്നാലും സ്വന്തമായി ഒരു ദേവാലയം ആരംഭിക്കുക എന്ന സഭാമക്ക…
കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ സഹായം നൽകും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ. എസ് ആർ ടി.സി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, ധനമന്ത്രി കെ എൻ ബാലഗോപാൽ, ധനവകുപ്പ് സെക്രട്ടറി…
അന്താരാഷ്ട്ര യോഗ ദിനം 2024 പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് യോഗ. യോഗ മനസ്സിൻ്റെയും ശരീരത്തിൻ്റെയും, ചിന്തയുടെയും പ്രവർത്തനത്തിൻ്റെയും ഐക്യത്തെ ഉൾക്കൊള്ളുന്നു എല്ലാ വർഷവും ജൂൺ 21 ന് ലോകം ഒന്നിച്ച് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ഈ ആഗോള പ്രതിഭാസം പുരാതന ഇന്ത്യൻ യോഗാഭ്യാസത്തെയും ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിൽ അതിൻ്റെ ആഴത്തിലുള്ള സ്വാധീനത്തെ തിരിച്ചറിയുന്നു. “യുജ്” എന്ന സംസ്‌കൃത പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ യോഗ, “നുകം”…
ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു ഇടുക്കി അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് കൊല്ലപ്പെട്ടത്. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. വിനോദസഞ്ചാരിയെ ആനപ്പുറത്ത് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ബാലകൃഷ്ണനെ തട്ടി വീഴ്ത്തിയ ശേഷം ആന ചവിട്ടി കൊല്ലുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇടുക്കിയിലെ ആന സഫാരി…
Recent Comments