Input your search keywords and press Enter.

Newsdesk

2449 Articles0 Comments

പെട്രോളിയം ,ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

  കേരളത്തിലെ തൃശൂരിൽ നിന്നുള്ള പാർലമെൻ്റ് അംഗം സുരേഷ് ഗോപി പെട്രോളിയം, പ്രകൃതി വാതക ,ടൂറിസംവകുപ്പ് സഹമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റു. വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയിട്ടുള്ള സുരേഷ് ഗോപി, ശ്രീരാമേശ്വർ തെലിയ്ക്ക് പിന്നാലെയാണ് പെട്രോളിയം സഹ മന്ത്രി പദവി ഏറ്റെടുക്കുന്നത്. പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, ശ്രീ സുരേഷ് ഗോപിയെ ഊഷ്മളമായി സ്വാഗതം ചെയ്തു. ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ടൂറിസം മന്ത്രാലയം…

യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിലൂടെ മികച്ച തൊഴിൽ സാധ്യതകൾ

  വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിൽ (വൈ ഐ പി) രജിസ്റ്റർ ചെയ്യുന്ന പ്ലസ് ടു വിദ്യാർഥികൾക്ക് തൊഴിലവസരം. വൈ ഐ പി പോർട്ടലിലൂടെ എച്ച്.സി.എൽ ടെക്കിന്റെ ഏർലി കരിയർ പ്രോഗ്രാമിൽ പന്ത്രണ്ടാം ക്ലാസ് പാസാകുന്നവർക്ക് അപേക്ഷിക്കാം. ഉന്നത പഠനത്തോടൊപ്പം ശമ്പളവും പ്രവൃത്തിപരിചയവും നേടാം. ഇത് സംബന്ധിച്ച ധാരണാപത്രം നവംബർ 2023 ൽ കേരളീയത്തിൽ വച്ച് കെ-ഡിസ്കും എച്ച്.സി.എൽ ടെക്കും ഒപ്പിട്ടിരുന്നു. 2024 കാലയളവിൽ പ്ലസ്ടു…

എലിപ്പനി:ജാഗ്രത പുലർത്തുക : പകർച്ച പനികൾ: പ്രത്യേകം ശ്രദ്ധിക്കണം

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (11/06/2024)

വാഹന ലേലം കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ 2013 മോഡല്‍ വേരിറ്റോ കാര്‍ ജൂണ്‍ 25 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. താത്പര്യമുളളവര്‍ 4000 രൂപ നിരതദ്രവ്യം അരമണിക്കൂര്‍ മുമ്പ് കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0468 2333161. ഗസ്റ്റ് ലക്ചറര്‍ ഒഴിവ് വെണ്ണിക്കുളം പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നാലും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്…

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കണം : എ.ഐ.റ്റി.യു.സി

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കണം : എ ഐ റ്റി യു സി കോന്നി: തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കുവാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സൂചനാ സമരം നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,സി പി ഐ കോന്നി…

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതി ദിനാചരണം 11 ന്

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതി ദിനാചരണം 11 ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 11 ന് വൈകിട്ട് അഞ്ചിന് വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സസ്ഥാന മലിനീകരണ നിയന്ത്രണ പുരസ്കാരങ്ങൾ അദ്ദേഹം വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. ഓൺലൈൻ വെഹിക്കിൾ ട്രാക്കിങ് വെബ് പോർട്ടൽ പൊതുവിദ്യാഭ്യാസ, തൊഴിൽ…

കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

The President of India, as advised by the Prime Minister, has directed the allocation of portfolios among the following members of the Union Council of Ministers Prime Minister: Shri Narendra Modi Prime Minister and also in-charge of: Ministry of Personnel, Public Grievances and Pensions; Department of Atomic Energy; Department of…

സുരേഷ് ഗോപിയ്ക്കും ജോര്‍ജ് കുര്യനും വകുപ്പുകളുടെ ചുമതല

  നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കി . കേരളത്തില്‍ നിന്നുള്ള സഹ മന്ത്രിമാര്‍ക്ക് വകുപ്പുകളുടെ ചുമതല നല്‍കി . സഹ മന്ത്രിമാരായ സുരേഷ് ഗോപിയ്ക്കും ജോര്‍ജ് കുര്യനും മൂന്നു വകുപ്പുകളുടെ ചുമതല നല്‍കി ഉത്തരവ് ഇറങ്ങി . സുരേഷ് ഗോപിക്ക് പെട്രോളിയം, സാംസ്‌കാരിക, ടൂറിസം വകുപ്പും ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹ ചുമതലയാണ് ജോര്‍ജ് കുര്യന് ലഭിച്ചത് . The President of…

കേന്ദ്രമന്ത്രിസഭാ യോഗതീരുമാനം (10/06/2024)

കേന്ദ്രമന്ത്രിസഭാ യോഗതീരുമാനം ( 10/06/2024 ) പ്രധാൻമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും 3 കോടി വീടുകൾ നിർമിക്കാൻ ഗവണ്മെന്റ് സഹായം നൽകും അർഹരായ ഗ്രാമീണ-നഗര കുടുംബങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളുള്ള വീടുകൾ നിർമിക്കാൻ സഹായം നൽകുന്നതിനായി 2015-16 മുതലാണ് ഇന്ത്യാ ഗവൺമെന്റ്, പ്രധാൻമന്ത്രി ആവാസ് യോജന നടപ്പാക്കിവരുന്നത്. പിഎംഎവൈ പ്രകാരം, കഴിഞ്ഞ പത്തുവർഷത്തിനി​ടെ ഭവനപദ്ധതികൾക്കു കീഴിൽ അർഹരായ പാവപ്പെട്ട കുടുംബങ്ങൾക്കായി മൊത്തം 4.21 കോടി വീടുകൾ പൂർത്തീകരിച്ചു. പിഎംഎവൈ…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (10/06/2024)

ജില്ലാ നിയമസേവന അതോറിറ്റി അദാലത്തില്‍ 13229 കേസുകള്‍ തീര്‍പ്പാക്കി ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 13229 കേസുകള്‍ തീര്‍പ്പാക്കി. മജിസ്‌ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കി തീര്‍ക്കാവുന്നവ, എംഎസിറ്റി, ബാങ്ക്, ആര്‍റ്റിഒ, രജിസ്ട്രേഷന്‍ ബിഎസ്എന്‍എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ മുതലായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. വിവിധ കേസുകളിലായി 6.4 കോടി രൂപ…

error: Content is protected !!