Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കേരളത്തില്‍ കനത്ത ചൂട് : ജാഗ്രതാ നിര്‍ദേശം ശ്രദ്ധിക്കുക

കേരളത്തില്‍ കനത്ത ചൂട് : ജാഗ്രതാ നിര്‍ദേശം ശ്രദ്ധിക്കുക കേരളത്തിൽ ഇന്നും നാളെയും (03/02/2025 & 04/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ…

സിഎംഎഫ്ആർഐ മേള:ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി

  സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന ത്രിദിന മത്സ്യമേളയിൽ പൊതുജന ശ്രദ്ധ നേടി ഇന്ത്യയുടെ ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി. ഏറെ സാധ്യതകളുള്ള ആഴക്കടലിലെ മത്സ്യവൈവിധ്യങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ് സംയുക്ത ഗവേഷണ പദ്ധതി. ഇന്ത്യൻ സമുദ്രാതിർത്തിയിലെ ആഴക്കടലിൽ ഗണ്യമായ മത്സ്യസമ്പത്തുണ്ട്. എന്നാൽ, ഇവ പിടിക്കപ്പെടാതെ കിടക്കുകയാണ്. ഇരുന്നൂറ് മീറ്റർ മുതൽ ആയിരം മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിൽ കാണപ്പെടുന്ന മിസോപെലാജിക് മത്സ്യങ്ങളെ മത്സ്യത്തീറ്റ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾക്കായി…

നായർ സൊസൈറ്റി ഓഫ്‌ ഗ്രേറ്റർ ഫിലഡൽഫിയക്ക്‌ പുതുനേത്യത്വം

നായർ സൊസൈറ്റി ഓഫ്‌ ഗ്രേറ്റർ ഫിലഡൽഫിയക്ക്‌ പുതുനേത്യത്വം ഫിലഡൽഫിയ: നായർ സൊസൈറ്റി ഓഫ്‌ ഗ്രേറ്റർ ഫിലഡൽഫിയ (N.S.G.P) 2025­-ലെ കമ്മിറ്റി ജനുവരിയിൽ അധികാരമേറ്റു. മകരവിളക്കു ഭജനയോടനുബന്ധിച്ചു നടന്ന മീറ്റിംങ്ങിൽ 2024ലെ പ്രവർത്തനാവലോകനവും, ബഡ്ജറ്റ്‌ അവതരണവും മുൻ സെക്രട്ടറി ഡോ. ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ , ട്രഷറർ സതീഷ്ബാബു നായർ എന്നിവർ അവതരിപ്പിച്ചു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ അഷിത ശ്രീജിത്ത് (പ്രസിഡണ്ട്), ഡോ, ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ (സെക്രട്ടറി), സതീഷ്ബാബു നായർ…

ഇന്ത്യയിലെ ആദ്യത്തെ ‘ റെറ്റിന ബയോ ബാങ്ക് ‘ പ്രവർത്തനമാരംഭിച്ചു

ഇന്ത്യയിലെ ആദ്യത്തെ ‘ റെറ്റിന ബയോ ബാങ്ക് ‘ പ്രവർത്തനമാരംഭിച്ചു നേത്രരോഗ ഗവേഷണ രംഗത്ത് നിർണായക ചുവടുവയ്പായി ഇന്ത്യയിലെ ആദ്യത്തെ ‘റെറ്റിന ബയോ ബാങ്ക്’ അമൃത ആശുപത്രിയിൽ പ്രവർത്തന സജ്ജമായി. മൈനസ് എഴുപത് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന ഊഷ്മാവിൽ സംരക്ഷിക്കപ്പെടുന്ന കണ്ണിനുള്ളിലെ അക്വസ്, വിട്രിയസ് സാമ്പിളുകൾ കണ്ണുകളെ ബാധിക്കുന്ന സങ്കീർണ്ണമായ രോഗങ്ങളെ പഠിക്കുന്നതിനും ജനിതകവും ജീവശാസ്ത്രപരവുമായ ഗവേഷണങ്ങൾക്കും പ്രയോജനപ്പെടും. അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗത്തിന്റെയും ക്ലിനിക്കൽ ട്രയൽ നെറ്റ്‌വർക്കിന്റെയും…

കെ എസ് ആർ ടി സി ബസ് സർവീസുകൾ ആരംഭിച്ചു

  കോന്നി : മലയോര മേഖലയ്ക്ക് ആശ്വാസമായി കോന്നി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കൂടി ആരംഭിച്ചു. കരിമാൻതോട് കോന്നി തൃശൂർ ഫാസ്റ്റ് പാസഞ്ചറും, കരിമാന്തോട് കോന്നി പൂങ്കാവ് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറും ആണ് സർവീസ് ആരംഭിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പ് 2019 ൽ റോഡ് തകർന്നു കിടന്നതിനെ തുടർന്ന് സർവീസുകൾ നിർത്തലാക്കിയിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം തണ്ണിത്തോട് കരിമാൻതോട് റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചെങ്കിലും…

സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

  സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമേഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി തുടങ്ങുന്ന സാഹസിക ടൂറിസം പരിശീലന കോഴ്സുകളിൽ പങ്കാളിയാകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് (7 ദിവസം– ഫീസ് 14,000 രൂപ), അഡ്വഞ്ചർ ആക്ടിവിറ്റി സൂപ്പർവൈസർ (8 ദിവസം- ഫീസ് 16,000 രൂപ), നേച്ചർ ഇന്റർപ്രെട്ടർ (8 ദിവസം- ഫീസ് 16,000 രൂപ)…

അച്ചൻകോവിൽ ധർമശാസ്താക്ഷേത്രത്തിൽ മഹാ പുഷ്പാഭിഷേകം: ഫെബ്രുവരി മൂന്നിന്

    അച്ചൻകോവിൽ ധർമശാസ്താക്ഷേത്രത്തിൽ മഹാപുഷ്പാഭിഷേകം ഫെബ്രുവരി മൂന്നിന് നടക്കും. 5.15-ന് നെയ്യഭിഷേകം, ആറിന് മഹാഗണപതിഹോമം, 11-ന് കളഭാഭിഷേകം, 12-ന് അന്നദാനം, വൈകീട്ട് 5.15-ന് ഭക്തിഗാനമേള, 5.30-ന് കാഴ്ച ശ്രീബലി, ഏഴിന് പുഷ്പം എഴുന്നള്ളത്ത്, 7.30-ന് പുഷ്പാഭിഷേകം, ഒൻപതിന് നാടൻപാട്ട്. കേരളത്തിലെ പ്രധാനപ്പെട്ട അഞ്ചു ശാസ്താക്ഷേത്രങ്ങളില്‍ ഒന്നാ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം അല്ലെങ്കില്‍ ധര്‍മ്മശാസ്ത്രാ ക്ഷേത്രം. അയ്യപ്പസ്വാമി ഇവിടെ ഗൃഹസ്ഥാശ്രമജീവിതം നയിക്കുന്നതായാണ് സങ്കല്പം. പൂര്‍ണ്ണ, പുഷ്കല എന്നീ രണ്ടു ഭാര്യമാരുമായി അദ്ദേഹം…

യുഡിഎഫ് തണ്ണിത്തോട്: വാഹന പ്രചരണ ജാഥയ്ക്ക് സമാപനം

യുഡിഎഫ് തണ്ണിത്തോട്: വാഹന പ്രചരണ ജാഥയ്ക്ക് സമാപനം തണ്ണിത്തോട് മേഖലയിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ എല്ലാം പുനരാരംഭിക്കുക, പഞ്ചായത്ത് ഭരണസമിതിക്കെതിരെയും കോൺഗ്രസ് ജനപ്രതികൾക്കെതിരെയും CPM നടത്തുന്ന അസത്യ പ്രചരണങ്ങൾ അവസാനിപ്പിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റി നടത്തിയ വാഹന പ്രചരണ ജാഥ സമാപിച്ചു സമാപന സമ്മേളനം കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് ശ്യാം എസ് കോന്നി ഉദ്ഘാടനം…

മലയോര സമര ജാഥ വിജയിപ്പിക്കുവാൻ കർഷകരെ അണിനിരത്തും : ഡി.കെ.റ്റി.എഫ്

    പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വന്യമൃഗങ്ങളുടെ അക്രമത്തിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയക്ക് പരിഹാരമുണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര- സംസ്ഥാന ഗവൺമെൻ്റുക ൾക്കെതിരെ നടത്തുന്ന നടത്തുന്ന മലയോര സമര യാത്ര പത്തനംതിട്ട ജില്ലയിലെ ചിറ്റാർ എത്തിച്ചേരുമ്പോൾ വലിയ വിജയമാക്കുവാൻ കർഷകരെ അണിനിരത്തുമെന്ന് ഡി കെ റ്റി എഫ് നിയോജക മണ്ഡലം കമ്മിറ്റി…

കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു

കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2.09 കോടി രൂപയാണ് ഫോറന്‍സിക് ബ്ലോക്കിന്റെ നിര്‍മാണ ചിലവ്. ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ്…

error: Content is protected !!