Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കേന്ദ്രബജറ്റ് നാളെ ( 01/02/2025 ) : ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും

കേന്ദ്രബജറ്റ് നാളെ ( 01/02/2025 ) : ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതൽ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13…

യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം

യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം യൂസ്ഡ് കാർ വിൽക്കുന്ന ഷോറൂമുകൾക്ക് കേന്ദ്രമോട്ടോർ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. എല്ലാ യുസ്ഡ് കാർ ഷോറും ഉടമകളും അടിയന്തിരമായി നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടണം. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ഷോറൂമുകൾ മാർച്ച് 31നകം നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണെന്നും ശേഷം അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകൾ സംസ്ഥാനത്ത് പ്രവർത്തിക്കാൻ കഴിയുന്നതല്ലെന്നും ട്രാൻസ്പോർട്ട്…

ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ വാഹനാപകടത്തിൽ മരിച്ചു

  വിവാഹ തലേന്ന് രാത്രി യുവാവ് വാഹന അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്. ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ – നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ (21) മരിച്ചത്.ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ഇലക്കാട് പള്ളിയിൽ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ…

ഇടതുഭരണം ഭക്ഷ്യ പൊതു വിതരണ സംവിധാനം ഇല്ലാതാക്കുന്നു. : റോബിൻ പീറ്റർ

ഇടതുഭരണം ഭക്ഷ്യ പൊതു വിതരണ സംവിധാനം ഇല്ലാതാക്കുന്നു. : റോബിൻ പീറ്റർ കോന്നി : ഇടതുപക്ഷ ഗവൺമെൻ്റ് ഭക്ഷ്യ പൊതുവിതരണ സംവിധാനം ഇല്ലാതാക്കി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു. സാധാരണ ജനവിഭാഗങ്ങൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ കൊടുക്കുന്നതിനു പോലും സാധിക്കാത്ത നിർജീവമായ ഭരണ സംവിധാനം നാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോൺഗ്രസ് കോന്നി മണ്ഡലം…

കോന്നി മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ചെയ്തു

കോന്നി മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ചെയ്തു കോന്നി മെഡിക്കൽ കോളേജ് 2024-25 സ്റ്റുഡന്റ്സ് യൂണിയൻ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ എസ് നിഷ, വൈസ് പ്രിൻസിപ്പാൾ ഡോ. സെസി ജോബ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാജി എ, മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ വിശാഖ് എസ് പി ആരോഗ്യ…

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ജനാധിപത്യത്തിന് ശക്തിപകരാന്‍ വിവരാവകാശനിയമത്തിനായെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മാര്‍ ക്രിസോസ്റ്റം കൊളജില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായാണ് വിവരാവകാശ നിയമം പ്രവര്‍ത്തിക്കുന്നത്. ഭരണത്തില്‍ സുതാര്യത കൈവന്നു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം വര്‍ധിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ഫയലുകള്‍ മനപ്പൂര്‍വം താമസിപ്പിക്കാനാകാത്ത സ്ഥിതിവന്നു. വിവിധ ഫണ്ടുകള്‍…

രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ഡ്രില്‍ നാളെ(30/1/2025 ) ജില്ലയില്‍ നടക്കും

രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ഡ്രില്‍ നാളെ(30/1/2025 ) ജില്ലയില്‍ നടക്കും കെട്ടിടങ്ങള്‍ തകരുന്നത് ഉള്‍പ്പടെയുള്ള സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ഡ്രില്‍ ഇന്ന് ജില്ലയില്‍. രാവിലെ 11ന് കലക്‌ട്രേറ്റിലാണ് നടത്തുക. ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പടെ ബന്ധപ്പെട്ട വകുപ്പുകള്‍ പങ്കെടുക്കും. മോക്ഡ്രില്‍ സാഹചര്യം കണക്കിലെടുത്ത് ആരും പരിഭ്രാന്തരാകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.…

പമ്പാജലസേചന പദ്ധതി ജലവിതരണം തുടങ്ങി : ജാഗ്രത പാലിക്കണം

പമ്പാജലസേചന പദ്ധതി ജലവിതരണം തുടങ്ങി : ജാഗ്രത പാലിക്കണം പമ്പാജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങിയതിനാല്‍ പിഐപി മെയിന്‍ കനാല്‍ പ്രദേശങ്ങളായ വടശ്ശേരിക്കര, റാന്നി, ചെറുകോല്‍, വലതുകര കനാല്‍പ്രദേശങ്ങളായ അയിരൂര്‍, തോട്ടപ്പുഴശ്ശേരി, കോയിപ്രം, പുറമറ്റം, ഇരവിപേരൂര്‍, കവിയൂര്‍, കുറ്റൂര്‍ , ഇടതുകര പ്രദേശങ്ങളായ നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, മെഴുവേലി, ആറന്മുള എന്നിവിടങ്ങളിലുള്ളവര്‍ കനാലില്‍ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. കനാലുകളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടെന്ന്…

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് ( 29/01/2025 )

    കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് ( 29/01/2025 ) വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.31/01/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ…

ഐഎസ്ആര്‍ഒ 100 ല്‍:GSLV – F15 NVS – 02 വിക്ഷേപണം വിജയകരം

  ഐഎസ്ആര്‍ഒയുടെ  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. 1971 ല്‍ ആണ് ഐഎസ്ആര്‍ഒ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിക്കുന്നത്.2 വിക്ഷേപണത്തറകളാണ് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ ഉള്ളത്. മൂന്നാം വിക്ഷേപണത്തറ നാല് വര്‍ഷത്തിനുള്ളില്‍ സാധ്യമാകും.…

error: Content is protected !!