Input your search keywords and press Enter.

Newsdesk

2449 Articles0 Comments

പെരുനാട്ടില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: 13 പേര്‍ അറസ്റ്റില്‍:സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍

  റാന്നി പെരുനാട്ടില്‍ പതിനാറുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 13 പ്രതികളെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ അറിയിച്ചു. പെരുനാട്ടില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടിയെ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ മേല്‍നോട്ടത്തില്‍ പുനരധിവസിപ്പിച്ചു. 19 പേര്‍ അടങ്ങുന്ന പ്രതിപ്പട്ടികയില്‍ മറ്റ് പ്രതികളെ പിടികൂടുന്നതിനും ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പരിചയം വഴി…

വസ്തുനികുതി: മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. വസ്തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വസ്തുനികുതി പരിഷ്കരണം നടപ്പിലാക്കിയ വർഷം എന്ന നിലയിലും ഇളവ് അനിവാര്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ. പരമാവധി പേർ വസ്തുനികുതി കുടിശിക അടച്ചുതീർക്കുന്നതിന് ഈ ഇളവ് സഹായിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങള്‍ക്ക് ഇത്…

സി ബി എഫ് സി റീജിയണൽ ഓഫീസറായി നദീം തുഫൈൽ ടി. ചുമതലയേറ്റു

    കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്‌ (സി ബി എഫ് സി ) തിരുവനന്തപുരം റീജിയണൽ ഓഫീസറായി നദീം തുഫൈൽ ടി. ചുമതലയേറ്റു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് 2011 ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ന്യൂഡൽഹി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ പ്രധാനമന്ത്രിയുടെ കമ്മ്യൂണിക്കേഷൻ സെൽ, പി ഐ ബി & ആർ എൻ ഐ ചെന്നൈ എന്നിവിടങ്ങളിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ഡിഡി ന്യൂസ് ചെന്നൈയുടെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം…

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ

  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്’ സ്ഥാപിക്കാൻ ബി.പി.സി.എല്ലുമായി കരാർ ഒപ്പ് വച്ചു സോളാർ – ഹൈഡ്രോ പദ്ധതികൾക്ക് ശേഷം, സുസ്ഥിര വികസനപാതയിൽ സിയാലിന്റെ പുതിയ ചുവടുവയ്പ്പ് പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു. ലോകത്തിൽ ആദ്യമായി, ഒരു വിമാനത്താവളത്തിൽ, ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ)…

ഡബ്ലിനിലെ മലയാളം ക്ളാസുകൾക്ക് വലിയ സ്വീകാര്യത

ഡബ്ലിനിലെ മലയാളം ക്ളാസുകൾക്ക് വലിയ സ്വീകാര്യത ഡബ്ലിൻ : അയർലന്റിലെ മലയാളം മിഷൻ ബ്‌ളാക്ക്‌റോക്ക് ചാപ്ടറിന്റെ നേതൃത്വത്തിലുള്ള മലയാളം ക്ലാസുകൾക്ക് വലിയ സ്വീകാര്യത കൂടുന്നു .കൂടുതൽ കുട്ടികൾ പഠിക്കുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്നു .വിദേശ ജീവിതം നയിക്കുമ്പോഴും കേരളത്തിന്റെ സംസ്കാരവും ഭാഷയും കുട്ടികളെ പഠിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ താല്പര്യം വർദ്ധിക്കുകയാണ് . അതിനാൽ ഡിവിഷൻ തിരിച്ച് ക്ളാസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനും കൂടുതൽ സൗകര്യത്തിനുമായി ഇനി മുതൽ മലയാളം ക്ളാസുകൾ എല്ലാ ശനിയാഴ്ച്ചയും…

പുൽവാമാ അനുസ്മരണം നടത്തി

  ശ്രീ ചിത്തിര ആർട്ട്സ് ക്ലബിന്‍റെ നേതൃത്വത്തിൽ പുൽവാമാ അനുസ്മരണം നടത്തി .ബലി ദാനികളായ ധീര സൈനികർക്ക് പുഷ്പാർച്ചന നടത്തി ദീപം തെളിയിച്ചു. പ്രസിഡൻ്റ് ആർ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു റിട്ടേർഡ് സൈനികൻ കെ.ൻ രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. മനോജ് കുമാർ , നന്ദു. വി. നാഥ് ,റജി ജോർജ്ജ് , രതീഷ് മാരൂർപ്പാലം എന്നിവർ സംസാരിച്ചു…

നിരവധി തൊഴില്‍ അവസരം ( 14/02/2024

സാങ്കേതിക സർവകലാശാലയിൽ ഒഴിവുകൾ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ ഡീൻ റിസേർച്ച്, ഫിനാൻസ് ഓഫിസർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.ktu.edu.in . മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ഒഴിവുകൾ കേരള മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in. പ്രിൻസിപ്പാൾ നിയമനം പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക്…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 14/02/2024 )

കാര്‍ഷിക മേഖലയ്ക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ് കാര്‍ഷിക മേഖലക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. 3,51,19,267 രൂപ മുന്‍ബാക്കിയും 108,66,47,150 രൂപ വരവും 112,17,66,417 രൂപ ആകെ വരവും, 106,38,79,950 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,78,86,467 രൂപ നീക്കിയിരിപ്പുണ്ട്.…

കാര്‍ഷിക മേഖലയ്ക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാര്‍ഷിക മേഖലക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. 3,51,19,267 രൂപ മുന്‍ബാക്കിയും 108,66,47,150 രൂപ വരവും 112,17,66,417 രൂപ ആകെ വരവും, 106,38,79,950 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,78,86,467 രൂപ നീക്കിയിരിപ്പുണ്ട്. കാര്‍ഷിക മേഖല, മൃഗസംരക്ഷണം, മത്സ്യമേഖല, വിദ്യാഭ്യാസം, സാമൂഹികനീതി, വനിതാ വികസനം, യുവജനക്ഷേമം,…

കുട്ടികളിലെ വയറിളക്കം: വേണ്ടത് അവബോധവും പ്രതിരോധവും

  കുട്ടികളിലെ വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്.   ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്.വയറിളക്ക രോഗമുണ്ടായാല്‍ ആരംഭത്തില്‍തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ നല്‍കുന്നത് വഴി നിര്‍ജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്.…

error: Content is protected !!