യുഎസിലെ കാലിഫോർണിയയിലെ സാൻ മാറ്റിയോ കൗണ്ടിയിലെ വസതിയിൽ കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ആനന്ദ് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇവരുടെ ഇരട്ട കുട്ടികളായ നോഹ, നാഥൻ (നാല്) എന്നിവരാണ് മരിച്ചത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ ജി ഹെൻട്രിയുടെ മകനാണ് ആനന്ദ്. അന്തരിച്ച ബെൻസിഗറിൻ്റെയും ജൂലിയറ്റിൻ്റെയും മകളായിരുന്നു ആലീസ്. ആലീസിൻ്റെ അമ്മ ജൂലിയറ്റ്…
തിരുവനന്തപുരം : കോന്നി നിയോജകമണ്ഡലത്തിലെ ഇക്കോ ടൂറിസം വികസനം സംബന്ധിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ കോന്നിയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനം സംബന്ധിച്ച് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.ഗവി-അടവി- -ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോർത്തിണക്കിയുള്ള വിശദമായ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. വിഷു ദിവസം മുതൽ ആനക്കൂട്ടിൽ കൂടുതൽ സഞ്ചാരികളെ…
ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് നടത്തി സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ അഞ്ച് കേസുകള്‍ പരിഗണിച്ചു. കമ്മിഷന്‍ അംഗം പി റോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ പുതിയ ഒരു കേസ് പരിഗണിച്ചു. മൂന്ന് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. രണ്ട് പരാതിക്കാരും കക്ഷികളും ഹാജരായില്ല. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സിറ്റിംഗില്‍ പങ്കെടുത്തു. വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം (14) ഏറത്ത് ഗ്രാമപഞ്ചായത്തിലെ വഴിയോര വിശ്രമ…
പുസ്തകത്താലവുമായി റാന്നി ബി.ആർ സി യിലെ വായനക്കൂട്ടം സമഗ്ര ശിക്ഷ കേരളം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ബഡ്ഡിങ് റൈറ്റേഴ്സ് വായനക്കൂട്ടം അധ്യാപക ശില്പശാലയ്ക്ക് റാന്നി ബിആർസിയിൽ തുടക്കമായി.എച്ച് എം ഫോറം കൺവീനർ ഷാജി തോമസ് അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷൻ അംഗം ജെസ്സി അലക്സ് ബഡ്ഡിംഗ് റൈറ്റേഴ്സ് വായനക്കൂട്ടം അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്തു. ബി.പി.സി ഷാജി എ സലാം,വിദ്യാരംഗം റാന്നി ഉപജില്ല കോ-ഓർഡിനേറ്റർ മിനി പി.…
ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്. ഭൂമിയില്‍ ആദ്യം ഉണ്ടായത് ജലം ആണ് .പിന്നീട് സസ്യങ്ങള്‍ ,പിന്നീട് പക്ഷി മൃഗാധികള്‍ ഏറ്റവും ഒടുവില്‍ മനുഷ്യ കുലം .ജീവജാലങ്ങളുടെ ശബ്ദം കാറ്റിന്‍റെ മര്‍മ്മരം ഉണ്ടായതിനു ശേഷം ആണ് അക്ഷരങ്ങള്‍ ഉണ്ടായത് പിന്നീട് ആണ് വേദങ്ങള്‍ രചിച്ചത് (അക്ഷരം ഉണ്ടായത് ) അപ്പോള്‍ ആദ്യം…
കൃഷിയിടത്തിലിറങ്ങിയ കടുവയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി.കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയിലെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്.റബര്‍ ടാപ്പിങ്ങിനു പോയ യുവാവാണ് കടുവയെ കണ്ടത്.കടുവയെ മയക്കുവെടി വച്ചു പിടികൂടാൻ അനുമതി തേടിയിട്ടുണ്ട്. കഴുത്തിൽ കമ്പി കുടുങ്ങിയ നിലയിലാണ് കടുവയുള്ളതെന്നാണ് വിവരം.ആരും കടുവയുള്ള സ്ഥലത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച ഫോം നമ്പർ IA ആണ് ഇനി മുതൽ ഉപയോഗിക്കേണ്ടത്. അപേക്ഷകന്റെ കളർവിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ സർട്ടിഫൈ ചെയ്യേണ്ടതാണ്. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റം ഉൾക്കൊണ്ടാണ് കളർ വിഷൻ ടെസ്റ്റ് നിർബന്ധമാക്കിയത്. കൂടുതൽ വിവരങ്ങൾക്ക് www.mvd.kerala.gov.in. …
സെക്യൂരിറ്റി ഗാർഡ് നിയമനം എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സെക്യൂരിറ്റി ഗാർഡ് – പുരുഷൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്,…
തിരുനെല്ലിയിലും മാനന്തവാടിയിലെ 4 ഡിവിഷനിലും ചൊവ്വാഴ്ചയും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (ഫെബ്രുവരി 13 ) അവധി പ്രഖ്യാപിച്ചു. മാനന്തവാടി പടമലയില്‍ അജീഷിനെ ആക്രമിച്ചുകൊലപ്പെടുത്തിയ ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ…
തൃപ്പൂണിത്തുറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി കരിമരുന്ന് സൂക്ഷിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഇതുവരെ രണ്ട് പേരാണ് മരിച്ചത്. പടക്കശാലയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ ദിവാകരന്‍ (55) ആണ് മരിച്ചത്…
Recent Comments