Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കോന്നിയിലെ 6 സർക്കാർ സ്കൂളിൽ സ്കൂൾ വാൻ വിതരണം ചെയ്തു

  കോന്നി :കോന്നി നിയോജക മണ്ഡലത്തിലെ 6 സർക്കാർ സ്കൂളിൽ അഡ്വ.കെയു ജനീഷ് കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ വാൻ വിതരണം ചെയ്തു. ഗവ.വോക്കഷണൽ ഹയർ സെക്കൻഡറി സ്കൂൾ,കൂടൽ, ഗവ. എൽ പി എസ്,മുറിഞ്ഞകൽ, കൂടൽ , ഗവ.ഹയർ സെക്കൻഡറി സ്കൂൾ,മാങ്കോട്, ഗവ.എൽപി സ്ക്കൂൾ,കോന്നി ജെഎംപി ഹൈസ്ക്കൂൾ,മലയാലപ്പുഴ. ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ,മാരൂർ എന്നീ സ്കൂളുകളിലാണ് സ്കൂൾ വാഹനം അനുവദിച്ചത്. വാഹനത്തിന്റെ താക്കോൽ കൈ മാറ്റം…

ഓൺലൈൻ തട്ടിപ്പുകളിൽ ആളുകൾ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതി

ഓൺലൈൻ തട്ടിപ്പുകളിൽ ആളുകൾ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതി എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകൾ ഓൺലൈൻ തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലപ്പോഴും അമിത ലാഭം പ്രതീക്ഷിച്ചാണ് ആളുകൾ ഇത്തരം കെണിയിൽ പോയി വീഴുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിന്റെ സൈബർ ഡിവിഷന്റേയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സമൂഹം നല്ല ജാഗ്രത പുലർത്തണം. കഴിഞ്ഞ വർഷം…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 07/02/2024 )

ഇന്‍സ്ട്രക്ടര്‍ ഒഴിവ് ചെങ്ങന്നൂര്‍ ഗവ. ഐടിഐ ലെ സര്‍വേയര്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം  ഫെബ്രുവരി  ഒന്‍പതിന് രാവിലെ 11 ന്   ഐടി ഐയില്‍  നടത്തും.   അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം.യോഗ്യത: സര്‍വേ എഞ്ചിനീയര്‍ / സിവില്‍  എഞ്ചിനീയറിംഗ് ബിരുദവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍  സര്‍വേ എഞ്ചിനീയര്‍ / സിവില്‍ എഞ്ചിനീയറിംഗ്…

പത്തനംതിട്ട ജില്ലയില്‍ വേനല്‍ചൂട് കനത്തേക്കും; പൊതുജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം

  വേനല്‍ക്കാലത്തിനു മുന്നോടിയായി പത്തനംതിട്ട ജില്ലയിലെങ്ങും ചൂട് കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരാഴ്ചയില്‍ ജില്ലയിലെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. ഏനാദിമംഗലം, സീതത്തോട്, വെണ്‍കുറിഞ്ഞി, തിരുവല്ല സ്റ്റേഷനുകളില്‍ ചില ദിവസങ്ങളില്‍ ശരാശരി താപനിലയെക്കാള്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത. വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘുകരിക്കുന്നതിന് ജലവിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. ഉയര്‍ന്ന ഊഷ്മാവുള്ള…

പി.ടി. തോമസ് ഫോമാ എംപയർ റീജിയൻ ആർ.വി.പി.യായി മത്സരിക്കുന്നു

  ന്യുയോർക്ക്: ഫോമായുടെ ഓഡിറ്റർ അടക്കം വിവിധ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പി.ടി. തോമസ് എംപയർ റീജിയൻ ആർ.വി.പി. ആയി മത്സരിക്കുന്നു ഫോമായുടെ പ്രധാനപ്പെട്ട റീജിയനുകളിലൊന്നായ എംപയർ റീജിയനിൽ പുതിയ കർമ്മപരിപാടികൾ ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന് പി.ടി. തോമസ് പറഞ്ഞു. ഒട്ടേറെ നല്ല കാര്യങ്ങൾ ഫോമാ ചെയ്യുന്നു. അവ ശക്തിപ്പെടുത്തും. ചാരിറ്റി രംഗത്തും മികച്ച പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു. പത്തനംതിട്ട ജില്ലയിലെ കീക്കൊഴൂർ സ്വദേശിയായ പിടി. തോമസ് മാർത്തോമാ യുവജനസഖ്യത്തിലും അഖില കേരള…

പ്രചാരണത്തിന് കുട്ടികളെ പങ്കെടുപ്പിക്കരുത് :തിരഞ്ഞെടുപ്പ് കമ്മീഷൻ

  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതുതരം പ്രവർത്തനങ്ങൾക്കും കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ കർശനനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. താഴെപ്പറയുന്ന കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു 1. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നതിന് വിലക്ക് : റാലികൾ, മുദ്രാവാക്യപ്രകട‌നങ്ങൾ, പോസ്റ്ററുകൾ / ലഘുലേഖകൾ എന്നിവയുടെ വിതരണം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് രാഷ്ട്രീയ പാർട്ടികൾക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളെ കൈയ്യിൽ പിടിക്കുക,…

ഒരുക്കങ്ങള്‍ അവസാനലാപ്പില്‍; കണ്‍വന്‍ഷന് സജ്ജമായി മാരാമണ്‍

  ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മാരാമണ്‍ മാര്‍ത്തോമാ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കണ്‍വന്‍ഷനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു. സംഘാടക സമിതിയുടെ മേല്‍നോട്ടത്തില്‍ കണ്‍വന്‍ഷന്‍ നഗറില്‍ പൂര്‍ണമായി സിസിടിവി സ്ഥാപിച്ചിട്ടുട്ടുണ്ട്. ക്രമീകരണങ്ങളും സുരക്ഷാസന്നാഹങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക…

കോട്ടാമ്പാറ കോളനിയിലെ കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കുന്നത് ഉറപ്പാക്കണം: വനിതാ കമ്മിഷന്‍

  കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാമ്പാറ പട്ടികവര്‍ഗ കോളനിയിലെ കുട്ടികളെ മുഴുവന്‍ അംഗന്‍വാടിയില്‍ എത്തിക്കുന്നതിന് മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കാട്ടാത്തി ഗിരിജന്‍ കോളനി വന വികസന സമിതി കെട്ടിടത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം സംബന്ധിച്ച ധാരണ രക്ഷിതാക്കള്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞാലേ…

പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക്: 10 കോടി

പത്തനംതിട്ട നഗരത്തിന് മാതൃകാ തെരുവുകള്‍ പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ആറന്മുള ഐടി പാര്‍ക്ക്: ധാരാളം യുവജനങ്ങള്‍ ജില്ലയ്ക്ക് പുറത്തും സംസ്ഥാനത്തിന് പുറത്തുമായി ഐടി മേഖലയില്‍ ജോലി ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് വീടിനടുത്ത് തന്നെ ജോലി ചെയ്യാവുന്ന നിലയില്‍ അടിസ്ഥാന സൗകര്യം…

കേരള ബജറ്റില്‍ അടൂരിന് അഭിമാനനേട്ടം: ഡപ്യൂട്ടി സ്പീക്കര്‍

  2024-25 കേരള ബജറ്റില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ 20 നിര്‍ദ്ദേശ പദ്ധതികള്‍ ഉള്‍പ്പെടുത്തിയത് അഭിമാനനേട്ടമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 101 കോടി 50 ലക്ഷം രൂപയാണ് ആകെ അടങ്കല്‍ ആയി 20 പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ആറ് പദ്ധതികള്‍ നിര്‍വഹണസജ്ജമാകത്തക്ക തരത്തില്‍ ടെണ്ടറിംഗ് നടപടികള്‍ക്ക് ധനകാര്യ വകുപ്പ് വകയിരുത്തി. ഗവ എല്‍പിഎസ് മുണ്ടപ്പള്ളിക്ക് അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണത്തിന് രണ്ടു കോടി രൂപയും പന്തളം…

error: Content is protected !!