Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയെ 13 വർഷത്തിനുശേഷം എൻഐഎ അറസ്റ്റ് ചെയ്തു

  തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സവാദ് (38) കണ്ണൂരിൽ പിടിയില്‍. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) അശമന്നൂർ നൂലേലി മുടശേരി സ്വദേശിയായ സവാദിനെ പിടികൂടിയത്. 2010 ജൂലൈ 4നു ആലുവയിൽ നിന്ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ…

കോന്നി മാമ്മൂട്ടിലും , വകയാര്‍ മ്ലാന്തടത്തും വാഹനാപകടം

  കോന്നി മാമ്മൂട്‌ ,വകയാര്‍ മ്ലാന്തടം എന്നിവിടെ ഇന്ന് രണ്ടു വാഹനാപകടം നടന്നു . മാമ്മൂട്ടില്‍ റെഡ് സിഫ്റ്റ് കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചതിന് ശേഷം നിർത്തി ഇട്ടിരുന്ന വൈറ്റ് സിഫ്റ്റ് കാറിൽ ഇടിച്ചു മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. മ്ലാന്തടം ഭാഗത്ത്‌ സ്വകാര്യ ബസ്സിലേക്ക് ഓട്ടോ ഇടിച്ചു . കഴിഞ്ഞ ദിവസങ്ങളിലും കുമ്പഴ പുനലൂര്‍ റൂട്ടില്‍ ചെറിയ ചെറിയ വാഹനാപകടം നടന്നിരുന്നു . വാഹനങ്ങള്‍ അമിത…

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല:റിമാൻഡിൽ

  സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ ഈ മാസം 22വരെ റിമാൻഡിൽ വിട്ടു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് ജാമ്യാപേക്ഷ തള്ളിയത്.വൈദ്യ പരിശോധനയിൽ രാ​ഹുലിന് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് വന്നതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്. രാവിലെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.…

തിരുവാഭരണ ഘോഷയാത്ര : എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിച്ചു

  ശബരിമല മകരവിളക്കിനോടനുബന്ധിച്ചു ജനുവരി 13 മുതല്‍ 15 വരെ നടക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ റാന്നി തഹസില്‍ദാര്‍ എം. കെ. അജികുമാറിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിച്ചു ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി. ഇദ്ദേഹത്തോടൊപ്പം റവന്യൂ വകുപ്പിലെ പത്തംഗസംഘവും തിരുവാഭരണത്തെ അനുഗമിക്കും.…

സത്യം തുറന്ന് പറയാൻ ബാധ്യതയുള്ളവരാണ് മാധ്യമങ്ങളെന്ന് സ്പീക്കർ

  ജനാധിപത്യത്തിലെ നാലാം തൂൺ എന്ന നിലയിൽ സത്യം തുറന്നു കാട്ടാനുള്ള ബാധ്യത നിറവേറ്റണ്ടവരാണ് മാധ്യമങ്ങളെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ ജേണലിസം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക കാലഘട്ടം വരെ ഇന്ത്യൻ മാധ്യമങ്ങൾക്ക് ഈ ദൗത്യം നിർവഹിക്കാൻ കഴിഞ്ഞു. എന്നാൽ കോർപ്പറേറ്റ് കാലത്ത്…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 09/01/2024 )

വോട്ടര്‍ പട്ടിക പുതുക്കല്‍ നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നു. ഇതിലേക്കുള്ള ആക്ഷേപങ്ങളും അപേക്ഷകളും ജനുവരി 16 വരെ നല്‍കാം. ലേലം മല്ലപ്പളളി താലൂക്ക് ആശുപത്രി പരിസരത്ത് അപകടകരമായി കാഷ്വല്‍റ്റിക്ക് സമീപം നില്‍ക്കുന്ന പ്ലാവ് വെട്ടിമാറ്റി ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിനു ജനുവരി 11 ന് രാവിലെ 11.30 ന് താലൂക്ക് ആശുപത്രിയില്‍ ലേലം നടക്കും. ഫോണ്‍ : 0469 2683084. തീയതി നീട്ടി…

3 ദിവസത്തെ ഹിന്ദു മഹാ സമ്മേളനം കോന്നിയിൽ നടക്കും

  കോന്നി ഹൈന്ദവ സേവാ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും 2024 ജനുവരി 26, 27. 28 തീയതികളിൽ കോന്നി മഠത്തിൽ കാവ് ശ്രീ ദുര്‍ഗ്ഗ ഓഡിറ്റോറിയത്തിൽ വച്ച് ഹിന്ദു മഹാ സമ്മേളനം നടക്കും . 26. 1. 2024 വെള്ളിയാഴ്ച്ച രാവിലെ 8. 30 ന് സമിതി രക്ഷാധികാരി ധ്വജാരോഹണം നടത്തി 3 ദിവസത്തെ ഹിന്ദു മഹാ സമ്മേളനത്തിന് തുടക്കം കുറിക്കും. തുടർന്ന് കോന്നിയൂർ…

മകരവിളക്ക് മഹോത്സവം; പോലീസ് സേനയുടെ പുതിയ ബാച്ച് ചുമതല ഏറ്റെടുത്തു

  മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ പുതിയ ബാച്ച് പോലീസ് സേന ചുമതലയേറ്റെടുത്തു. ശബരിമല സന്നിധാനത്തെ പുതിയ സ്പെഷ്യൽ ഓഫീസറായി എസ് സുജിത് ദാസ് ചുമതലയേറ്റു. മുൻ മലപ്പുറം എസ് പിയായിരുന്ന അദ്ദേഹം നിലവിൽ ആന്റി നക്സൽ സ്ക്വാഡ് തലവനാണ്. മകരവിളക്ക് ദർശനത്തിന് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും സുഗമമായ ദർശനവും സഹായവും നൽകാൻ പോലീസ് പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് പുതിയ ബാച്ചിനെ വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ അഭിസംബോധന ചെയ്തുകൊണ്ട് നിലവിലെ…

കണ്ണൂര്‍ കണ്ണ് വെച്ച കപ്പ് അടിച്ചു

  62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുമെത്തി . 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് സ്വര്‍ണക്കപ്പെത്തുന്നത്. 1960, 1997, 1998, 2000 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്‌.…

വനിതകൾക്കും ട്രാൻസ് ജെൻഡർ വനിതകൾക്കും സൗജന്യ പരിശീലനം

  ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചാണ് പരിശീലനം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും താമസവും സൗജന്യം. ആറുമാസക്കാലം സ്‌റ്റൈപ്പന്റും ലഭിക്കും. വനിതകൾക്കും വനിതകളായി സ്വയം തിരിച്ചറിയുന്ന ട്രാൻസ് ജൻഡർ സ്ത്രീകൾക്കും സിനിമാ സാങ്കേതിക രംഗത്ത് പരിശീലനവുമായി കേരള നോളെജ് ഇക്കോണമി മിഷൻ. സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി ചേർന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്.  പരിശീലനം പൂർണമായും സൗജന്യമാണ്.  പരിശീലന കാലയളവിൽ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസക്കാലത്തേക്ക് ചലച്ചിത്ര അക്കാദമിയിൽ നിന്ന് സ്‌റ്റൈപ്പന്റും ലഭിക്കും. 18 വയസ്സിനു…

error: Content is protected !!