കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുന്നു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിന് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭായോഗം സാധൂകരണം നൽകിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പരീക്ഷ സമയബന്ധിതമായും കൂടുതൽ കാര്യക്ഷമമായും നടത്താനാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ചോദ്യങ്ങൾ സജ്ജീകരിക്കൽ, അച്ചടി, ഗതാഗതം, ഒഎംആർ അടയാളപ്പെടുത്തൽ, മൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്ന നിലവിലെ പരീക്ഷാ നടത്തിപ്പ്…
നവകേരള സദസ്സിൽ ലഭിച്ച നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് വ്യത്യസ്ത വകുപ്പുകളിൽ ഉയർന്നുവന്ന നിർദേശങ്ങൾ പരിശോധിക്കാൻ ഉന്നതതല ഉദ്യോഗസ്ഥ യോഗം വിളിക്കുന്നത്. തിങ്കളാഴ്ച തദ്ദേശ സ്വയംഭരണം, എക്‌സൈസ്, പൊതുമരാമത്ത്, വിനോദസഞ്ചാരം, ആരോഗ്യം, വനിത ശിശുവികസനം, ആയുഷ്, ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി, കായികം, ന്യുനപക്ഷ ക്ഷേമം, വഖഫ്, സാംസ്‌ക്കാരികം, മത്സ്യബന്ധനം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ അവലോകനം നടന്നു. വ്യത്യസ്ത വകുപ്പുകളിൽ…
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയുള്ള 2023-24 ലെ ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പർ വിൽപ്പന റെക്കോർഡിലേയ്ക്ക്. ഭാഗ്യത്തെ സ്വപ്നം കാണുന്നവർക്ക് ഈ വർഷം ജനുവരി 24 ഉച്ചയ്ക്ക് രണ്ടു മണി സൗഭാഗ്യത്തിന്റെ പുത്തനുണർവ്വാണ് സമ്മാനിക്കുന്നത്. നാളെയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പൊതുജനങ്ങൾ വിപണിയിലെത്തിയ ടിക്കറ്റ് സ്വന്തമാക്കിയതിലൂടെ ലോട്ടറി വകുപ്പിനും സ്വപ്ന സാഫല്യം. മുൻ വർഷത്തെക്കാൾ ഏഴര ലക്ഷം അധികം ടിക്കറ്റുകളാണ് (08.01.2024) വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച്…
ആംബുലൻസുകളുടെ ദുരുപയോഗം, അനധികൃത സർവീസ്, അത്യാവശ്യഘട്ടങ്ങിലല്ലാതെ അമിത വേഗത, അലക്ഷ്യമായ ഡ്രൈവിങ്, അനാവശ്യമായി ഹോൺ, സൈറൺ എന്നിവ ഉപയോഗിക്കുക, ഭൗതിക ശരീരം വഹിച്ചുകൊണ്ടു പോകുന്ന വാഹനങ്ങളിൽ സൈറൺ, ഹോൺ എന്നിവ ഉപയോഗിക്കുക, മദ്യം, മറ്റു ലഹരി പദാർഥങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. ജനുവരി 10 മുതൽ സംസ്ഥാനത്തുടനീളം ‘ഓപ്പറേഷൻ സേഫ്റ്റി ടു…
കുട്ടികളിലെ ന്യൂമോണിയ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള പരിപാടിയായ ‘സാന്‍സ് ‘ ( സോഷ്യല്‍ അവേര്‍നസ് ആന്‍ഡ് ആക്ഷന്‍സ് ടു ന്യൂട്രലൈസ് ന്യുമോണിയ സക്‌സെസ്ഫുള്ളി) ന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടിയും പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ലോഞ്ചിങ്ങും സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കെ.ജി.എം.ഒ. എ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ…
തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ദേവസ്വം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഘോഷയാത്ര കടന്നുപോകുന്ന കാനന പാതകള്‍ തെളിയിക്കുന്ന ജോലികള്‍ ജനുവരി 10 നകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഘോഷയാത്രാ പാതയിലും സന്നിധാനത്തും പൊലീസ് ടീമിനെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. ഘോഷയാത്ര ദിവസം…
കല മനുഷ്യഹൃദയത്തെ ആര്‍ദ്രമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ കഥകളി ക്ലബിന്റെ 17-ാ മത് കഥകളി മേളയുടെ ഉദ്ഘാടനം അയിരൂര്‍ ചെറുകോല്‍പ്പുഴ ശ്രീവിദ്യാധി രാജ നഗറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കഥകളിമേള വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ ഉണര്‍വും അനുഭവവും സമ്മാനിക്കും. അവിസ്മരണീയമായ ബിംബങ്ങളും ഓര്‍മ്മകളുമാണ് അവരിലേക്ക് പതിക്കപ്പെടുന്നത്. വര്‍ത്തമാന കാലഘട്ടത്തില്‍ കഥകളിയെ ജനകീയമാക്കാനും പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. കഥകളി ക്ലബ് ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സംസ്‌കാരത്തിന്റെ…
കോന്നി മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി -രാധപ്പടി റോഡില്‍ ടാറിങ്ങ് നടക്കുന്നതിനാല്‍ ജനുവരി 09-10-11 തീയതികളില്‍ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു…
കോന്നി ഇളകൊള്ളൂർ ക്ഷേത്രത്തിൽ സംഹിതാ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ 2024 ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന അതിരാത്ര മഹായാഗത്തിന്‍റെ പ്രവർത്തനങ്ങൾക്കായി നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ഗുരുവായൂർ തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ തന്ത്രി മoത്തിൽ വച്ച് നടന്ന യോഗത്തിൽ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും യുവ സംവിധായകനുമായ വിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.നാരായണൻ നമ്പൂതിരി,സംഹിതാ ഫൗണ്ടേഷൻ ചെയർമാൻ…
തീർത്ഥാടകരെ സ്വീകരിക്കാൻ സന്നിധാനം ഒരുങ്ങി മകരവിളക്ക് മഹോത്സവകാലത്തെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാനായി പമ്പ മുതൽ സന്നിധാനം വരെ ഒരുങ്ങി കഴിഞ്ഞു ആഴിയും പതിനെട്ടാം പടിയും നെയ്ത്തോണിയും അഗ്നിരക്ഷാസേനയും വിശുദ്ധി സേനയും കഴുകി വൃത്തിയാക്കി സന്നിധാനത്തിന്റെ പരിസരവും മാളികപ്പുറം പരിസരവും നടപ്പന്തലും ശുചീകരിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ദേവസ്വം ബോർഡിന്റെ ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. ക്യൂ കോംപ്ലക്സുകളിലും തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനുവരി 13 വരെ…
Recent Comments