Input your search keywords and press Enter.

Newsdesk

2449 Articles0 Comments

ഒ.ഐ.ഒ.പി മൂവ്‌മെന്റ് കുവൈറ്റില്‍ കലണ്ടർ വിതരണം ആരംഭിച്ചു

  ഒ.ഐ.ഒ.പി മൂവ്‌മെന്റ് കുവൈത്ത് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലണ്ടർ വിതരണം ആരംഭിച്ചു. മംഗഫിൽ വച്ച് ഓവർസീസ് ജനറൽ സെക്രട്ടറി ഷാജി വർഗീസിന്‍റെ സാന്നിദ്ധ്യത്തിൽ കുവൈത്ത് നാഷണൽ പ്രസിഡന്റ് ജിനു.കെ.വി കുവൈത്ത് നാഷണൽ സെക്രട്ടറി സൂരജിനു നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.മനോജ് കോന്നി,ഷാലൂ തോമസ് എന്നിവരെ കൂടാതെ മറ്റുപ്രവർത്തകരും സന്നിഹതരായിരുന്നു.…

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; രണ്ടുപേർ തമിഴ്‌നാട്ടിൽനിന്ന് പിടിയിൽ

  പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്‌മണ്യന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച തെങ്കാശിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും രാത്രിതന്നെ പത്തനംതിട്ടയില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.കസ്റ്റഡിയിലുള്ള രണ്ടുപേരും പത്തനംതിട്ട സ്വദേശിയായ മൂന്നാമനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. സംഘത്തിലുണ്ടായിരുന്ന മൂന്നാമന്‍ പത്തനംതിട്ട സ്വദേശിയായ ഓട്ടോഡ്രൈവറാണെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ ജയില്‍വാസം അനുഭവിക്കുന്നതിനിടെയാണ് മൂവരും പരിചയപ്പെട്ടതെന്നും പോലീസ് പറയുന്നു..ഡിസംബര്‍ 30-ന് വൈകിട്ടാണ്…

ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന

  സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് നാവികസേന. 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. നിലവില്‍ കപ്പല്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ആണ് ദൗത്യം വിജയിപ്പിച്ചത്. കമാന്‍ഡോകളുടെ മുന്നറിയിപ്പില്‍ കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങിയതായി നാവികസേന അറിയിച്ചു ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോള്‍ക്ക് എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ഇന്നലെ വൈകിട്ട് ആയുധധാരികളായ സംഘം കപ്പല്‍ റാഞ്ചിയെന്നാണ് നാവികസേനയ്ക്ക് ലഭിച്ച സന്ദേശം.…

കോന്നി മെഡിക്കല്‍ കോളേജ് : കോന്നി ആനകുത്തിയില്‍ ദിശാ സൂചക ബോര്‍ഡ് ഇല്ല

കോന്നി മെഡിക്കല്‍ കോളേജ് : കോന്നി ആനകുത്തിയില്‍ ദിശാ സൂചക ബോര്‍ഡ് ഇല്ല കോന്നി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന ആംബുലന്‍സ് അടക്കം ഉള്ള വാഹനങ്ങള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലേക്ക് പോകുവാന്‍ ഉള്ള ദിശാ സൂചന ബോര്‍ഡുകള്‍ ഇല്ല . ആനകുത്തി എന്ന സ്ഥലത്ത് ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇവിടെ നിന്നും റോഡു രണ്ടായി പിരിയുന്നു . ഒന്ന് കുമ്മണ്ണൂർ ഭാഗത്തേക്കും ഒന്ന് മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും…

കേന്ദ്രമന്ത്രി എസ്​ ജയ്​ശങ്കർ നാളെ തിരുവനന്തപുരത്ത് വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കും

    വിദേശകാര്യ മന്ത്രി ശ്രീ എസ്​ ജയ്​ശങ്കർ തിരുവനന്തപുരത്ത് നടക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ നാളെ (2024 ജനുവരി 6ന് ) മുഖ്യാതിഥിയായായി പങ്കെടുക്കും. തിരുവന്തപുരത്തെ ലീഡ് ബാങ്ക് ഓഫീസ് സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10.30 ന് കവടിയാർ വുമെൻസ് ക്ലബിന്റെ ശ്രീ കാർത്തിക ഹാളിൽ നടക്കും. വിദേശകാര്യ പാർലമെൻററികാര്യ സഹമന്ത്രി വി മുരളീധരനും പരിപാടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കൽപ്പ്…

മകരവിളക്കുത്സവം: സുസജ്ജമായി ആരോഗ്യ വിഭാഗം

  മകരവിളക്കുത്സവത്തിന്റെ മുന്നോടിയായി സുസജ്ജമായ സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പ് ശബരിമലയിൽ ഒരുക്കുന്നത്. നിലവിലെ സൗകര്യങ്ങൾക്ക് പുറമെ മകരവിളക്കിനോടനുബന്ധിച്ച് പതിനൊന്ന് വ്യൂ പോയിന്റുകളിൽ ആംബുലൻസ് സൗകര്യമുൾപ്പെടെ ഡോക്ടറും സ്റ്റാഫ് നേഴ്സും ഉൾപ്പെട്ടെ മെഡിക്കൽ ടീമിനെ നിയോഗിക്കും. പമ്പ, ഹിൽ ടോപ്പ്, ഹിൽ ഡൗൺ, ത്രിവേണി പെട്രോൾ പമ്പ്, ത്രിവേണി പാലം, പമ്പ കെ എസ് ആർ ടി സി സ്റ്റാന്റ്, ചാലക്കയം, അട്ടത്തോട് കുരിശ് കവല, അട്ടത്തോട് പടിഞ്ഞാറെക്കര കോളനി, എലവുങ്കൽ,…

ശബരിമല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

  ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മകരജ്യോതി വ്യൂ പോയിന്റുകളിലും അപകടസാധ്യത കൂടിയ മേഖലകളിലും ബലമുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടന പാതയിലും സന്നിധാനത്തും കുടിവെള്ള സൗകര്യം ഉറപ്പാക്കും. നിലവിലുള്ള ശൗചാലയങ്ങള്‍ കൂടാതെ ആവശ്യമായ താത്കാലിക ശൗചാലയങ്ങള്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സജ്ജീകരിക്കും. ഭക്തജനത്തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍…

വനമേഖലകളിലെ ടൂറിസം പദ്ധതികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

കേരളത്തിലെ വനമേഖലകളില്‍ ടൂറിസം സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി മൈക്രോ ലെവലിലുള്ളതു മുതല്‍ ഉന്നത നിലവാരം വരെയുള്ള ടൂറിസം വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. വനം വകുപ്പും ടൂറിസം വകുപ്പും പരസ്പരം സഹകരിച്ച്…

മഴ സാധ്യത : (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ)

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph is likely at…

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 05/01/2024 )

  സമയം നീട്ടി കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് ജനുവരി 31 വരെ സമയം അനുവദിച്ചു. എന്നാല്‍ ഇതിനകം 60 വയസ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല. കുടിശിക അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകൂടി…

error: Content is protected !!