Input your search keywords and press Enter.

Newsdesk

2449 Articles0 Comments

ശബരിമലയെ ദേശീയ തീർത്ഥാടനമാക്കാൻ പ്രധാനമന്ത്രി ഇടപെടണം

  ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമലയിൽ തിരക്കിനിടയിൽ ഉണ്ടായ ഒന്നോ രണ്ടോ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി ശബരിമലയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് ശബരിമലയുടെ പേരിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്വപ്ന പദ്ധതികളായ നിർദ്ദിഷ്ട ശബരി റെയിൽവേ,ശബരിമല വിമാനത്താവളം എന്നിവയുടെ ശോഭ കുറയ്ക്കാനെ ഉപകരിക്കുവെന്ന് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ് )ജനറൽ സെക്രട്ടറി അജി ബി. റാന്നി കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ…

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം അത്യാഹിത വിഭാഗ സേവനങ്ങൾ ഒരു കുടക്കീഴിൽ സംസ്ഥാനത്തെ 7 മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കൽ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി…

മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്ന് പ്രതികളും പിടിയിൽ

  പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ, പത്തനംതിട്ട വലഞ്ചുഴി സ്വദേശി ക്വോട്ടർ എന്ന് അറിയപ്പെടുന്ന ഹാരിഫ് എന്നിവരാണ് പിടിയിലായത്. ഡിസംബര്‍ 30-ന് വൈകിട്ടാണ് പുനലൂർ- മൂവാറ്റുപുഴ റോഡിൽ മൈലപ്ര പോസ്റ്റ് ഓഫീസിന് സമീപം പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുന്ന ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോര്‍ജിന്റെ ദേഹത്തുണ്ടായിരുന്ന എട്ട് പവന്റെ സ്വര്‍ണമാലയും,…

കായിക വിദ്യാലയങ്ങളിലേക്ക് അപേക്ഷിക്കാം

2024-25 അധ്യയന വർഷം, ജി.വി രാജ സ്പോർട്സ് സ്കൂൾ – തിരുവനന്തപുരം, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിലേക്ക് 6, 7, 8, +1/വി.എച്ച്.എസ്.ഇ ക്ലാസുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേനയും കായിക അഭിരുചിയുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന സെലക്ഷൻ ജനുവരി 10 മുതൽ 19 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന…

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 06/01/2024 )

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 06/01/2024 ) മകരവിളക്കുൽസവം: യാത്ര ക്ലേശമല്ല, വിപുലമായ ഒരുക്കങ്ങളോടെ കെ എസ് ആർ ടി സി മകരവിളക്കുൽസവത്തിന് തിരക്കേറിയതോടെ വിപുലമായ ക്രമീകരണങ്ങളുമായി കെ എസ് ആർ ടി സി. നിലവിലെ സർവ്വീസുകൾക്ക് പുറമെ തിരക്ക് പരിഗണിച്ച് പത്ത് ചെയിൻ സർവ്വീസുകളും 16 ദീർഘ ദൂര സർവ്വീസുകളും കെ എസ് ആർ ടി സി വർദ്ധിപ്പിച്ചു. മകരവിളക്കിന്റെ ഭാഗമായി ജനുവരി 15 ന് സംസ്ഥാനത്തെ എല്ലാ…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/01/2024 )

കേരളത്തിന്റെ നെല്ലറകള്‍ മണ്‍മറയരുത് : ഡെപ്യൂട്ടി സ്പീക്കര്‍ പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ നെല്‍കൃഷിക്ക് പുനര്‍ജീവന്‍ കേരളത്തിന്റെ നെല്ലറകള്‍ മണ്‍മറയരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ ആരംഭിച്ച നെല്‍കൃഷിക്ക് വിത്ത് വിതച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളില്‍ അന്യം നിന്നുപോകുന്ന നെല്‍കൃഷിയെ സജീവമാക്കി പരിപോഷിപ്പിക്കണം. പാടശേഖരസമിതിക്ക് വൈദ്യുതി മോട്ടോര്‍ സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും 23 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. പാടശേഖരസമിതി സെക്രട്ടറി കെ…

കോന്നിയിൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി പ്രവർത്തനം ആരംഭിയ്ക്കുന്നു

  കോന്നി: കാർഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കോന്നി മലയോരം ഫാർമേഴ്സ്ആരം പ്രൊഡ്യൂസർ കമ്പനി പ്രവർത്തനം ആരംഭിയ്ക്കുന്നു. കാർഷിക ഉല്പന്നങ്ങളെ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി കേരളത്തിലും വിദേശത്തുമായി വിപണിയിലെത്തിയ്ക്കുകയാണ് പദ്ധതി. കോന്നി, മലയാലപ്പുഴ, പ്രമാടം,വള്ളിക്കോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളെ ചേർത്താണ് കമ്പനിയ്ക്ക് രൂപംനൽകുന്നത്. വലിയതോതിൽ തൊഴിലവസരം സൃഷ്ടിയ്ക്കാനും ഇതിലൂടെ സാധിയ്ക്കും. നമ്പാർഡിന്‍റെയും കൃഷി വിജ്ഞാനകേന്ദ്രത്തിന്‍റെയും നേരിട്ടുള്ളുള്ള നിയന്തണത്തിലാണ് കമ്പനി പ്രവർത്തിയ്ക്കുക. ശ്യാംലാൽ ചെയർമാനും ആർ.ഗോവിന്ദ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനം ഏകോപിപ്പിയ്ക്കുന്നത്.…

ആദിത്യ എൽ 1 ലക്ഷ്യംകണ്ടു ; പേടകം ഭ്രമണപഥത്തിലെത്തി

ആദിത്യ എൽ 1 ലക്ഷ്യംകണ്ടു ; പേടകം ഭ്രമണപഥത്തിലെത്തി രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തെത്തി.പേടകം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് പോയിന്റിന്(എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി.അഞ്ചു വര്‍ഷമാണ് ദൗത്യകാലാവധി. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്‍, പ്രഭാമണ്ഡലം, വര്‍ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്‍, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി 2023 സെപ്റ്റംബര്‍ രണ്ടിനാണ്…

വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ( 06.01.2024, 07.01.2024 )

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 06.01.2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി 07.01.2024: എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ…

‘പഞ്ചാര പാല് മിഠായി’യുമായി പഴവങ്ങാടി ഗവ യുപി സ്കൂൾ

  ഒന്നാം ക്ലാസുകാരെ ഒന്നാന്തരക്കാർ ആക്കാൻ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സംയുക്ത ഡയറി പ്രകാശിതമായി. ആശയാവതരണ രീതിയിൽ ഊന്നി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അക്ഷര ബോധ്യം വരുന്നതിനും അവരെ സ്വതന്ത്ര രചയിതാക്കളും വായനക്കാരും ആക്കുന്നതിനും ആവിഷ്കരിച്ചതാണ് സംയുക്ത ഡയറി . വിവിധ വിദ്യാലയങ്ങളിൽ പ്രകാശിതമാകുന്നസംയുക്ത ഡയറിയുടെ ബ്ലോക്ക് തല പ്രകാശനം പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിൽ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. കുട്ടിപ്പാട്ടുകളും കൂട്ടപാട്ടുമായി അദ്ദേഹം സദസിനെ…

error: Content is protected !!