Input your search keywords and press Enter.

Newsdesk

2449 Articles0 Comments

അയ്യന്‍റെ പുഷ്പാഭിഷേക ദർശനത്തിൽ നിർവൃതിയടഞ്ഞ് ഭക്തർ

അയ്യന്‍റെ പുഷ്പാഭിഷേക ദർശനത്തിൽ നിർവൃതിയടഞ്ഞ് ഭക്തർ ശബരിമല : ശരണമന്ത്രങ്ങളാലും നറുനെയ്യിന്റെ വാസനയാലും നിറഞ്ഞ് നിൽക്കുന്ന ശബരീശ സന്നിധി. ഭസ്മാഭിഷേകവും കലശാഭിഷേകവും കളഭാഭിഷേകവും കഴിഞ്ഞു നിൽക്കുന്ന അഭിഷേകപ്രിയനായ അയ്യന് പൂക്കളാൽ ഒരുക്കുന്ന അർച്ചനയാണ് പുഷ്പാഭിഷേകം. ശബരിമല പുങ്കാവനമെന്ന് വിശേഷിപ്പിക്കുന്നതുപോലും അയ്യന് പൂക്കളോടുള്ള പ്രിയം കൊണ്ടാണെന്ന് സാരം. അതുകൊണ്ടാണ് ശബരിമലയിലെ മറ്റൊരുപ്രധാന വഴിപാടായി പുഷ്പാഭിഷേകവും മാറിയത്. നെയ്യഭിഷേകത്താൽ തപിക്കുന്ന തങ്കവിഗ്രഹത്തെ കളഭാഭിഷേകത്താൽ കുളിരണിയിക്കുന്നതുപോലെ ഭക്തമനസ്സും അഭിഷേക ദർശനത്താൽ നിർവൃതി അണയുന്നു. ഉദ്ദിഷ്ടകാര്യ…

ഹെൽപ്പ് ഡസ്ക്കിലേക്ക് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയുടെ സന്ദര്‍ശനം

പത്തനംതിട്ട: യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജില്ല ആസ്ഥാനത്ത് കെഎസ്ആർടിസി കോംപ്ലക്സ്സിൽ പ്രവർത്തിക്കുന്ന ശബരിമല ഹെൽപ്പ് ഡെസ്ക്കിൽ കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പുഷ്പലത സി ബി സന്ദർശനം നടത്തി. കഴിഞ്ഞ അഞ്ചുവർഷമായി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയും സഹപ്രവർത്തകരും ദേശീയ സെക്രട്ടറിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ശബരിമലയിൽ ഇത്തവണ ഉണ്ടായ തിരക്കുകൾക്കിടയിലും യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃക…

ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ ( 04/01/2024 )

അന്നദാനമണ്ഡപത്തിലും തിരക്കേറുന്നു:  ദേവസ്വംബോർഡിന്റെ അന്നദാനത്തിൽ പങ്കെടുത്തത്   എട്ടര ലക്ഷം തീർത്ഥാടകർ ശബരിമല: മകര വിളക്കുത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് വർധിച്ചതനുസരിച്ച് അന്നദാനത്തിനും തിരക്കേറി. മണ്ഡലകാലം തുടങ്ങി മകരവിളക്കുത്സവ കാലമായ ജനുവരി 4  വരെ എട്ടര ലക്ഷം തീർത്ഥാടകരാണ് ദേവസ്വംബോർഡിന്റെ അന്നദാനത്തിൽ പങ്കെടുത്ത് വിശപ്പകറ്റിയത്.  മൂന്ന് ഇടവേളകളോടെ 24മണിക്കൂറും അന്നദാനം നടക്കുന്നുണ്ട്. രാവിലെ ഏഴുമണിമുതൽ 11 മണിവരെയാണ് പ്രഭാതഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക്കാപ്പി എന്നിവയാണ് വിഭവങ്ങൾ. ഉച്ചയ്ക്ക് 12മുതൽ മൂന്നുവരെയാണ്…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 04/01/2024)

നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്റര്‍ ഉദ്ഘാടനം  (  ജനുവരി 5) സംസ്ഥാന ടൂറിസം വകുപ്പ് 1.9 കോടി രൂപ ചെലവഴിച്ചു നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം വനംമന്ത്രി എ. കെ. ശശീന്ദ്രന്‍ (  ജനുവരി 5)  രാവിലെ 10 ന് നിര്‍വഹിക്കും. അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍…

ഡ്രൈവിങ് ടെസ്റ്റ് ഈ ആഴ്ച മുതല്‍ കര്‍ശനമാക്കുന്നു

  ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിക്ക് ഒരുങ്ങുന്നത്. ഈ ആഴ്ച മുതല്‍ തന്നെ ഇത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. എച്ച് എടുത്ത് കാണിച്ചതുകൊണ്ട് കാര്യമില്ല. പാര്‍ക്കിങ്, കയറ്റത്തില്‍ നിര്‍ത്തി ഇറക്കുന്നത് എല്ലാം ചെയ്തു കാണിച്ചാല്‍ മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ. ദിവസം 500 ലൈസന്‍സ് കൊടുത്ത് ഗിന്നസ് ബുക്കില്‍ കയറാന്‍ ആഗ്രഹമില്ലെന്നും മന്ത്രി പറഞ്ഞു.…

മാധ്യമ അവാര്‍ഡ് പുരസ്ക്കാരങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂടി പരിഗണിക്കണം

    കേരള സര്‍ക്കാരിന്‍റെ വിവിധ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ സ്ഥിരമായി തഴയുന്ന പ്രവണത കാണുന്നു .അപേക്ഷ ക്ഷണിക്കുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ പടിക്ക് പുറത്താക്കുന്നു . അച്ചടി ദൃശ്യ ,ശ്രവ്യ മാധ്യമങ്ങളില്‍ നിന്നും മാത്രമായി അപേക്ഷ സ്വീകരിച്ചു ഫലം പ്രഖ്യാപിക്കുന്ന രീതിയാണ് നിലവില്‍ ഉള്ളത് . സര്‍ക്കാര്‍ വാര്‍ത്തകളടക്കം (പി ആര്‍ ഡി നല്‍കുന്ന പ്രസ് റിലീസ്സടക്കം ) ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന അനേകായിര വാര്‍ത്തകളും / അറിയിപ്പുകളും…

റാന്നിയിലെ ശാസ്ത്രാധ്യാപകർക്ക് ‘റാ’ പരിശീലനം

  ഇന്ത്യ ഗവൺമെൻറ് ആരംഭിച്ച രാഷ്ട്രീയ ആവിഷ്കാർ അഭിയാ(RAA)ന്റെ ഭാഗമായി റാന്നി ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർക്ക് ബി. ആർ .സിയിൽ പരിശീലനം നൽകി.സ്കൂൾ കുട്ടികളിൽ ശാസ്ത്രാവബോധവും ശാസ്ത്രീയ മനോഭാവവും വളർത്തുന്നതിന് സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ . റാന്നി ബിആർസിയിൽ നടന്ന അധ്യാപക പരിശീലനം ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു.റിസോഴ്സ് പേഴ്സൺസ് ആയ എഫ് അജിനി, സൈജു സക്കറിയ, റോബി…

കോന്നിയിൽ പ്രിൻസിപ്പാൾ ഒഴിവ്

പ്രിൻസിപ്പാൾ ഒഴിവ്            ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000 രൂപ.            യോഗ്യത: ഫുഡ് ടെക്നോളജി / ഫുഡ് ടെക്നോളജി ആൻഡ്…

പി.എസ്.സി പരീക്ഷാ പരിശീലനം

തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 150 മണിക്കൂർ ദൈർഘ്യമുള്ള പി.എസ്.സി മത്സര പരിക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 8 മുതൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണിവരെ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം സർട്ടഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്…

ശബരിമല വാര്‍ത്തകള്‍/വിശേഷങ്ങള്‍ ( 03/01/2024 )

ശബരിമല വാര്‍ത്തകള്‍/വിശേഷങ്ങങ്ങള്‍ ( 03/01/2024 ) മകരവിളക്ക് മുന്നൊരുക്കം; യോഗം ചേര്‍ന്നു മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ശബരിമല എ.ഡി.എം സൂരജ് ഷാജിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. മകരവിളവിലക്കിനോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പ മേധാവികൾക്ക് യോഗം നിര്‍ദ്ദേശം നല്‍കി. എല്ലായിടങ്ങളിലും വിവിധ ഭാഷകളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പുനസ്ഥാപിക്കണമെന്നും . മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്ത് ആവശ്യമെങ്കില്‍…

error: Content is protected !!