Input your search keywords and press Enter.

Newsdesk

2449 Articles0 Comments

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ന് നിലവില്‍ വരും (27/01/2025 )

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ന് നിലവില്‍ വരും (27/01/2025 ) ഉത്തരാഖണ്ഡില്‍ ഇന്ന് (27/01/2025 ) മുതല്‍ ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കും. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള യു.സി.സി വെബ്‌സൈറ്റ് ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്യും.വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ…

ബി ജെ പിയ്ക്ക് കേരളത്തില്‍ 30 സംഘടനാ ജില്ലകള്‍ : അധ്യക്ഷമാരുടെ പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കും

  സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളില്‍ 27 ഇടങ്ങളിലെ ജില്ലാ പ്രസിഡന്റുമാരെ ബിജെപി തീരുമാനിച്ചു. പത്തനംതിട്ട, തിരുവനന്തപുരം സൗത്ത്, ഇടുക്കി സൗത്ത് എന്നീ മൂന്നു ജില്ലകളില്‍ തര്‍ക്കം തുടരുന്നതിനാൽ തീരുമാനം വൈകുകയാണ്.27 ജില്ലാ പ്രസിഡന്റുമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് വിവരം.അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റുമാരെയെല്ലാം ഒഴിവാക്കി. സംസ്ഥാന നേതാക്കളും നേതാക്കളും ജില്ലാ പ്രസിഡന്റുമാരായി ഇടംപിടിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി – കരമന ജയന്‍, തിരുവനന്തപുരം നോര്‍ത്ത് – മുക്കം…

അടൂരിൽ പ്ലസ്ടൂ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ

അടൂരിൽ പ്ലസ്ടൂ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ അടൂരിൽ പ്ലസ് ടൂ വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പെൺകുട്ടിയെ ചൂഷണത്തിനിരയാക്കിയ, തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് നൂറനാട് പോലീസിന്റെ പിടിയിലായിരിക്കുന്നത്. 9 പ്രതികളുള്ള കേസിൽ നാല് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ…

നരഭോജി കടുവ : കർഫ്യൂ പ്രഖ്യാപിച്ചു : പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി

വന്യജീവി ആക്രമണത്തെ തുടർന്ന് മാനന്തവാടി നഗരസഭയിലെ മാനന്തവാടി നഗരസഭയിലെ ഒന്നാം ഡിവിഷനായ പഞ്ചാരക്കൊല്ലി, രണ്ടാം ഡിവിഷനായ പിലാക്കാവിൽ ഉൾപ്പെട്ടുവരുന്ന സെന്റ് ജോസഫ് എൽ.പി. സ്ക്കൂളിന് മേൽഭാഗം ഉൾപ്പെട്ടുവരുന്ന ഭാഗവും, വട്ടർകുന്ന് പ്രദേശം, കയ്യേറ്റഭൂമി പ്രദേശം, മുപ്പത്തിയാറാം ഡിവിഷനിൽ ഉൾപ്പെട്ടു വരുന്ന ചിറക്കര ഭാഗം (പഞ്ചാരക്കൊല്ലി) എന്നീ പ്രദേശങ്ങളിൽ (2025 ജനുവരി 27, തിങ്കളാഴ്ച) രാവിലെ ആറ് മുതൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. ഡിവിഷനുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ…

ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ് ( മലയാളം)

ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ് ( മലയാളം) കേരള സർക്കാറിന് കീഴിലുള്ള ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മലയാളം വിഷയത്തിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യതയും വയസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ജനുവരി 29ന് രാവിലെ 11ന് കോളേജിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2234374.…

ബി ജെ പി കേരള : ജില്ലാ അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും ( 27/01/2025 )

  ഒരു അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് ഇല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പില്ല എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പറഞ്ഞു. സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും. ജില്ലാ അധ്യക്ഷന്മാരെ ഇന്ന് ( 27/01/2025 ) പ്രഖ്യാപിക്കും. കേന്ദ്ര നേതൃത്വം അംഗീകരിച്ച പട്ടികയാണ്. ഇതിനെതിരെ സംസാരിക്കാൻ ആർക്കും ആകില്ല. ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.സംഘടന 4 ജില്ലകളിൽ വനിതകളെ പ്രസിഡന്റ് ആക്കി. രണ്ട്…

കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു കോഴിക്കോട് തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. കല്‍പറ്റയില്‍ നിന്നും 24 പേരടങ്ങുന്ന സംഘമാണ് വിനോദസഞ്ചാരത്തിനായി എത്തിയത്. കൊയിലാണ്ടിക്ക് സമീപം കടലില്‍ ഇവര്‍ കുളിക്കാനിറങ്ങുകയായിരുന്നു. അഞ്ച് പേര്‍ തിരയില്‍പെട്ടതില്‍ നാല് പേര്‍ മരിക്കുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക്…

നരഭോജി കടുവ :ഇന്ന് രാവിലെ മുതൽ 48 മണിക്കൂർ നാലിടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു

നരഭോജി കടുവ :ഇന്ന് രാവിലെ മുതൽ 48 മണിക്കൂർ നാലിടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു.തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം.കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്കുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട…

ഇന്ന് ( 26/01/2025)കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ഇന്ന് ( 26/01/2025)കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് ( 26/01/2025) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട്…

സംവിധായകൻ ഷാഫി(56) അന്തരിച്ചു

സംവിധായകൻ ഷാഫി(56) അന്തരിച്ചു ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു.തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു വയ്ക്കും.സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ. ഭാര്യ ഷാമില. മക്കൾ: അലീമ…

error: Content is protected !!