പി പി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാൻഡ് ചെയ്തു. തളിപ്പറമ്പ് ജുഡിഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ദിവ്യയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. മുൻകൂർ ജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ ടി നിസാർ രാവിലെ തള്ളിയിരുന്നു. ഇതിനുപിന്നാലെ കണ്ണപുരത്ത് വച്ചാണ്…
പത്തനംതിട്ട : ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു പത്തനംതിട്ട :അമേരിക്കയുടെ ക്യൂബൻ ഉപരോധത്തിനെതിരായി സി ഐ ടി യു സംസ്ഥാന വ്യാപകമായി ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ സി ഐ ടി യു പ്രവർത്തകർ ഒരുമിച്ച് നിന്ന് ബാനർ ഉയർത്തി നടത്തിയ ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ…
എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു പത്തനംതിട്ട : എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(സി ഐ ടി യു) പത്തനംതിട്ട ജില്ലാ കൺവൻഷൻ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സ. പി. ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാലി മോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ജോയ്‌ക്കുട്ടി പ്രവർത്തന റിപ്പോർട്ടും ഡിവിഷൻ പ്രസിഡന്റ്…
ലൈഫ് സര്‍ട്ടിഫിക്കറ്റ് കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഗസറ്റഡ് ഓഫീസറോ മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പെന്‍ഷന്‍ ബുക്ക് /കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഇവയില്‍ ഒരു രേഖയുടെ പകര്‍പ്പില്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവിനുളളില്‍ സമര്‍പ്പിക്കണം. സാന്ത്വന ധനസഹായം ലഭിക്കുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലയെന്നുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രേഖകള്‍ രജിസ്റ്റേര്‍ഡ്…
കോന്നിയിലെ റേഷന്‍ അരി കടത്തല്‍ : കുറ്റക്കാരെ സസ്പെൻ്റ് ചെയ്യണം : റോബിൻ പീറ്റർ കോന്നി : മുഖ്യമന്ത്രി സ്വർണ്ണം കടത്തുമ്പോൾ ഉദ്യോഗസ്ഥർ പാവങ്ങൾക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവന്ന അരി കട്ടോണ്ടു പോകുന്നു. ഇടതുപക്ഷ ഭരണത്തിൽ മാഫിയാ വിളയാട്ടം മൂലം ജനജീവിതം നരകതുല്യമായിരിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു. സാധാരണക്കാരന് വാതിൽപടി സംവിധാനത്തിൽ ലഭിക്കേണ്ട 80000 കിലോ അരി കോന്നി താലൂക്ക് ഭക്ഷ്യപൊതു വിതരണ ശേഖരണ…
പി പി ദിവ്യ നിയമത്തിന് മുന്നില്‍ കീഴടങ്ങി കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. പയ്യന്നൂരില്‍ വച്ചാണ് പി പി ദിവ്യ കീഴടങ്ങിയത്. കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന ഘട്ടത്തിലാണ് ദിവ്യയുടെ കീഴടങ്ങല്‍. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. മുന്‍പ് തന്നെ ദിവ്യയെ…
കോന്നി കൂടല്‍ ഇഞ്ചപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി . കഴിഞ്ഞ ഏതാനും ദിവസമായി പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു ഇതിനാല്‍ നിരീക്ഷണം ശക്തമാക്കുകയും ക്യാമറ സ്ഥാപിച്ചു .തുടര്‍ന്ന് കൂട് വെച്ചു .കൂട്ടില്‍ ആടിനെ കെട്ടിയിട്ടു . പുലി ആടിനെ പിടിച്ചതോടെ കൂട് അടഞ്ഞു .വന പാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . ഉന്നത അധികാരികളുമായി സംസാരിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും . ഇതിനു…
ചിത്തിര ആട്ടതിരുനാള്‍ : ശബരിമല നട നാളെ തുറക്കും ചിത്തിര ആട്ട തിരുനാളിനായി ശബരിമല നട നാളെ തുറക്കും . ചിത്തിര ആട്ട തിരുനാള്‍ 31 ന് ആണ് . തന്ത്രി കണ്ഠരര് ബ്രഹ്മദത്തിന്‍റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി എന്‍ മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. നാളെ പ്രത്യേക പൂജകളില്ല ആട്ട തിരുനാള്‍ ദിവസമായ 31 ന് പുലർച്ചെ 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും…
എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്നതിന് ഇന്ന് തുടക്കം ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎം-ജെഎവൈ) എന്ന സുപ്രധാന പദ്ധതിയുടെ പ്രധാന…
പടക്കശേഖരത്തിന് തീപിടിച്ചു; നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച…
Recent Comments