കോന്നി :വന്യ ജീവികളുടെ മനുഷ്യ ആവാസ വ്യവസ്ഥകളിലേക്കുള്ള കടന്നു കയറ്റം തടയുന്നഅതിനായി ജനങ്ങളും വനം വകുപ്പും പരസ്പരപൂരകങ്ങളായി പ്രവർത്തിച്ച് ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ കോന്നി വനം ഡിവിഷനിൽ മനുഷ്യ വന്യ ജീവി സംഘർഷം തടയുന്നതിനായി 1.87 കോടി രൂപ ചിലവിൽ സൗരോർജ തൂക്ക് വേലിയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോന്നി മണ്ഡലത്തിലെ…
ആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി നിർവഹിച്ചു വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. കോന്നി- തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ ബാംബൂ ഹട്ടിനോട് ചേർന്നാണ് ആരണ്യകം ഇക്കോ കഫേ നിർമ്മിച്ചത്.6.76 ലക്ഷം രൂപ ചിലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ…
നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഇടപെടും: അഡ്വ. പി. സതീദേവി അവകാശ സമരങ്ങളിലൂടെ നഴ്സുമാര്‍ കൈവരിച്ച നേട്ടം വിലയിരുത്തപ്പെടാന്‍ സമയമായെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വനിതാ കമ്മീഷന്‍ ഇടപെടുമെന്നും അഡ്വ. പി. സതിദേവി പറഞ്ഞു. കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍പേഴ്സണ്‍. രാജ്യത്തെമ്പാടും നഴ്സുമാരുടെ പ്രശ്നങ്ങള്‍ സമൂഹമറിഞ്ഞത് അവരുടെ സമരങ്ങളിലുടെയാണ്. ഈ…
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പിയര്‍എഡ്യുകേറ്റര്‍/സപ്പോര്‍ട്ടര്‍ തസ്തിക അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പിയര്‍എഡ്യുകേറ്റര്‍/സപ്പോര്‍ട്ടര്‍ തസ്തികയിലേക്ക് നവംബര്‍ നാലിന് രാവിലെ 11 ന് വോക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത : പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ചവരും അത്തരം രോഗികള്‍ക്ക് പരിശീലനം നല്‍കാന്‍ പ്രാപ്തരായവരുമായര്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 223236.…
തെള്ളിയൂര്‍കാവ് വ്യശ്ചികവാണിഭം മികച്ചരീതിയില്‍ സംഘടിപ്പിക്കും – ജില്ലാ കലക്ടര്‍ തെള്ളിയൂര്‍കാവ് വ്യശ്ചിക വാണിഭം കുറ്റമറ്റനിലയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംക്യഷണന്‍. റാന്നി എം എല്‍ എ പ്രമോദ് നാരായണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തയ്യാറെടുപ്പുകളും വിലയിരുത്തി. ദേവസ്വം ബോര്‍ഡിന്റെ തിരഞ്ഞെടുത്ത 80 സ്ഥലങ്ങളാണ് വാണിഭത്തിനായി അനുവദിക്കുന്നത്, ലേലത്തിനുള്ള തയ്യാറെടുപ്പുകളായി. അനധികൃത ഇടങ്ങളില്‍ വാണിഭം പാടില്ല. ശുദ്ധജല ലഭ്യത ഉറപ്പാക്കും. സുരക്ഷാക്രമീകരണത്തിനാവശ്യമായ പൊലിസിനെ വിന്യസിക്കും. സി.സി.ടിവയടക്കമുള്ള…
കുട്ടികളുടെ പ്രധാനമന്ത്രി നിയതി ജെ , പ്രസിഡൻ്റ് ലാവണ്യ അജീഷ് , സ്പീക്കർ ലാവണ്യ എസ്. ലിനേഷ് പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ പതിനാലിന്‍റെ ശുദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നൽകുന്ന കുട്ടി നേതാക്കളെ കോഴഞ്ചേരിയിൽ നടന്ന വർണ്ണോൽസവത്തിൽ നിന്ന് തിരഞ്ഞെടുത്തു. മലയാളം ( പ്രസംഗം ) എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തോട്ടുവ ഗവ. എൽ.പി സ്കൂളിലെ നിയതി ജെ ( പ്രധാനമന്ത്രി ) യായും…
സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നഴ്സിംഗ് പ്രോഗ്രാമുകളുടെ പ്രവേശന തീയതി ഒക്ടോബർ 30 വരെ നീട്ടിയതിനാൽ ഒക്ടോബർ 28 ന് എൽബിഎസ് ജില്ലാ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബി.എസ്‌സിനഴ്സിംഗ് കോഴ്സിന്റെ സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു. ജർമ്മനിയിൽ നഴ്‌സ്: നോർക്ക റൂട്ട്‌സ്-ട്രിപ്പിൾ വിൻ റിക്രൂട്ട്‌മെന്റിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്ക്കുള നഴ്‌സുമാരുടെ…
പട്ടാളപുഴുവിൽ നിന്ന് മത്സ്യത്തീറ്റ വികസിപ്പിച്ചു : സിഎംഎഫ്ആർഐ പട്ടാളപുഴുവിൽ നിന്നും (ബ്ലാക് സോർൾജിയർ ഫ്‌ളൈ) പ്രകൃതിസൗഹൃദ മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യത്തീറ്റക്കായി ഫിഷ്മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യകൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളർച്ചക്ക് സഹായകരമാകുന്നവിധം പോഷകമൃദ്ധമാണ് ഈ തീറ്റ. സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളി, ഫിഷ് ന്യുട്രീഷൻ ആന്റ് ഹെൽത്ത് ഡിവിഷനിലെ ഗവേഷകരാണ് മത്സ്യത്തീറ്റ വികസിപ്പിച്ചത്. പരമ്പാരഗത മത്സ്യത്തീറ്റയിലെ ഘടകങ്ങളായ ഫിഷ്മീൽ,…
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്ക്കുള നഴ്‌സുമാരുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് നേരത്തേ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ നടപടികൾ…
സ്വയംരക്ഷ പ്രതിരോധ പരിശീലന ക്ലാസ് നടത്തി അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ സ്വയംരക്ഷ പ്രതിരോധ പരിശീലന ക്ലാസ് നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും മിഷന്‍ ശക്തിയുടെയും ആഭിമുഖ്യത്തില്‍ ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ബാലികാദിന പരിപാടി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജു ആനി തോമസ് അധ്യക്ഷയായ പരിപാടി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.…
Recent Comments