വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക്…
കേന്ദ്ര മന്ത്രിസഭ തീരുമാനങ്ങള്‍ ( 04/10/2024 ) പ്രധാന തുറമുഖങ്ങള്‍, ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2020-21 മുതല്‍ 2025-26 വരെയുള്ള പരിഷ്‌കരിച്ച ഉല്‍പ്പാദന ബന്ധിത പാരിതോഷികം (പി.എല്‍.ആര്‍) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം പ്രധാന തുറമുഖങ്ങള്‍, ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2020-21 മുതല്‍ 2025-26 വരെയുള്ള കാലത്തേയ്ക്ക് നിലവിലുള്ള ഉല്‍പ്പാദന ബന്ധിത പാരിതോഷിക (പി.എല്‍.ആര്‍) പദ്ധതി പരിഷ്‌ക്കരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന…
പരീക്ഷാ കമ്മീഷണറുടെ അറിയിപ്പ് : വാഹന ദർഘാസ് 2024 ഒക്ടോബർ മാസം മുതൽ ഒരു വർഷത്തേക്ക് പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ നിന്നും പരീക്ഷാ സാമഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം.വി) വാഹനങ്ങളായ ക്വാളിസ്, ഇന്നോവ, ബൊലേറോ, സുമോവിക്ട, ജാസ്സ് തുടങ്ങിയ വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ദർഘാസ് ഇ-ടെൻഡർ മുഖേന ഒക്ടോബർ 15 നകം…
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 10ന് സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 10ന് സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തും. www.lbscentre.kerala.gov.in ൽ ഓൺലൈനായി ഒക്ടോബർ 7 മുതൽ 9 വരെ ഓപ്ഷനുകൾ സമർപ്പിക്കണം. പുതുതായി ഉൾപ്പെടുത്തിയ കോളേജിലേക്കും ഓപ്ഷനുകൾ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ സ്‌പെഷ്യൽ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ…
വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണം വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണം. സന്ദർശക വീസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവു വേണം. സന്ദർശക വീസയിൽ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്മെന്റ് ഏജൻസികൾ…
കേരള നിയമസഭാ വാര്‍ത്തകള്‍ ( 04/10/2024 ) നിയമസഭാ സമ്മേളനത്തിൽ പ്രധാനം നിയമനിർമാണം:സമ്മേളനത്തിന് ഇന്ന് (ഒക്ടോബർ 4) തുടക്കം ഇന്ന് (ഒക്ടോബർ 4) ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയമ നിർമ്മാണത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഈ സമ്മേളനത്തിൽ ആകെ 9 ദിവസമാണ് സഭ ചേരാൻ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഒക്ടോബർ 4ന് വയനാട്, കോഴിക്കോട് ജില്ലകളിലെ മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തിൽ…
സംസ്ഥാന സ്‌കൂൾ കലോത്സവം : ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണൽ അച്ചീവ്മെന്റ് എക്സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്‌കൂൾ, ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ലാതല…
ഇനി ഒന്നരയാഴ്ച വയനാടിന് വൈവിധ്യമാർന്ന കലാവിരുന്നിന്റെ നാളുകളാണ്. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം തകർന്ന വയനാടിൻ്റെ വിനോദ സഞ്ചാര മേഖലയെ പൂർവ്വാധികം ഊർജ്ജിതമായി തിരിച്ചു കൊണ്ടുവരികയാണ് വയനാട് ഉത്സവ് ‘ന്റെ ലക്ഷ്യം. ‘സഞ്ചാരികളെ വരൂ,വയനാട് സുരക്ഷിതമാണ് ‘എന്ന സന്ദേശവുമായി കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളിൽ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. …
പത്തനംതിട്ട ജില്ലയില്‍ നടത്തിയത് 175 ഹൃദയ ശസ്ത്രക്രിയകള്‍; ‘ഹൃദ്യം’ വിജയകരം ‘ഹൃദ്യം’ സര്‍ക്കാര്‍പദ്ധതിയിലൂടെ ജില്ലയില്‍ 175 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോഗം ഉള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പ്രയോജനകരമായത്. ജില്ലയില്‍ 635 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്ക് ചികിത്സയും തുടര്‍ ചികിത്സയും നല്‍കിവരുന്നു. ഈ വര്‍ഷം മാത്രം ജില്ലയില്‍ 37 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. 12 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. തിരുവല്ല താലൂക്ക് ആശുപത്രിയോട്…
ജില്ലയില്‍ നടത്തിയത് 175 ഹൃദയ ശസ്ത്രക്രിയകള്‍; ‘ഹൃദ്യം’ വിജയകരം ‘ഹൃദ്യം’ സര്‍ക്കാര്‍പദ്ധതിയിലൂടെ ജില്ലയില്‍ 175 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോഗം ഉള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പ്രയോജനകരമാത്. ജില്ലയില്‍ 635 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്ക് ചികിത്സയും തുടര്‍ ചികിത്സയും നല്‍കിവരുന്നു. ഈ വര്‍ഷം മാത്രം ജില്ലയില്‍ 37 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. 12 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. തിരുവല്ല താലൂക്ക് ആശുപത്രിയോട്…
Recent Comments