Input your search keywords and press Enter.

Newsdesk

2449 Articles0 Comments

പത്തനംതിട്ട ജില്ല : പ്രധാന വിശേഷങ്ങള്‍ ( 19/08/2024 )

നാടന്‍ രുചിക്കൂട്ടുകളുമായി കര്‍ഷക കഫെ പ്രാദേശിക കാര്‍ഷിക വിളകളില്‍ നിന്ന് നാടന്‍ രുചിക്കൂട്ടുകളൊരുക്കുന്ന കര്‍ഷക കഫെ ജില്ലയില്‍ തുടങ്ങി. അരുവാപ്പുലം കൃഷിഭവന്റെ പരിധിയിലുള്ള കൃഷിക്കൂട്ടങ്ങളുടെ ഉല്‍പന്നങ്ങളാണ് തനതായും വിവിധ മൂല്യവര്‍ദ്ധിത വിഭവങ്ങളായും ലഭ്യമാകുന്നത്.കുത്തരിക്കഞ്ഞി, ചക്കപ്പുഴുക്ക്, കൂട്ടുപുഴുക്ക്, ഹണികോള, വിവിധ തരം ചമ്മന്തികള്‍, തെരളിയപ്പം, ഇലയട, ചുക്ക് കാപ്പി, ലെമണ്‍ ചായ, പുതിന ചായ തുടങ്ങിയവയാണ് തുടക്കത്തില്‍ കിട്ടുക. എഫ് എസ് എസ് ഐ രജിസ്ട്രേഷനോടെയാണ് പ്രവര്‍ത്തനം. എപിഎല്‍എം കൃഷിക്കൂട്ടമാണ് നടത്തിപ്പുകാര്‍.…

സാലി എസ് നായര്‍ :തമിഴ്നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ പുതിയ മാനേജിങ് ഡയറക്ടര്‍

സാലി എസ് നായര്‍ :തമിഴ്നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ പുതിയ മാനേജിങ് ഡയറക്ടര്‍   കൊച്ചി: തമിഴ്നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായി സാലി എസ് നായര്‍ നിയമിതനായി. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.   ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളില്‍ 35 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഈ നിയമനത്തിനു മുന്‍പായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ക്രെഡിറ്റ് ഓഫിസറുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.…

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം:കേരള – ലക്ഷദ്വീപ് – കർണാടക

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം:കേരള – ലക്ഷദ്വീപ് – കർണാടക കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു 19/08/2024 മുതൽ 23/08/2024 വരെ: കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. പ്രത്യേക ജാഗ്രതാ നിർദേശം…

കനത്ത മഴ സാധ്യത :പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കിജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു (20/08/2024)

      കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 20/08/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ…

ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്

ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാറിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 29 നകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനിൽ (നാലാം നില), തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 – 2339696.…

റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാ(36)ണ് മരിച്ചത്. മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായി കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു.ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിലിലാണ് സന്ദീപും മലയാളികളായ ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയിലെ റസ്‌റ്റോറന്റിലെ ജോലിക്കാണ് റഷ്യയിലേക്ക് പോകുന്നതെന്നാണ് വീട്ടുകാരോട് സന്ദീപ് പറഞ്ഞിരുന്നത്. പിന്നീട് റഷ്യൻ സൈനിക ക്യാമ്പിലെ…

കുരങ്ങുപനി:അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു :ഇന്ത്യയില്‍ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

കുരങ്ങുപനി:അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു :ഇന്ത്യയില്‍ നിരീക്ഷണം ശക്തമാക്കാൻ നിർദേശം കുരങ്ങുപനിയെ ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങൾ വിലയിരുത്തി . പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ. മിശ്രയുടെ അധ്യക്ഷതയിൽ കുരങ്ങുപനി തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗം ചേർന്നു പെട്ടെന്ന് രോഗം കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കാൻ നിർദേശം പരിശോധനാ ലാബുകൾ സജ്ജമാക്കാനും നിർദേശം രോഗപ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനാരോഗ്യ ബോധവൽക്കരണ കാമ്പയിൻ നടത്തണം പ്രധാനമന്ത്രി…

കനത്ത മഴ സാധ്യത : പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലർട്ട്(19/08/2024)

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 19/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി 20/08/2024: എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ…

കുടുംബശ്രീ സര്‍വീസ് സ്റ്റാഫ് നിയമനം

പന്തളം ഡിറ്റിപിസി വഴിയോര വിശ്രമകേന്ദ്രത്തില്‍ ആരംഭിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയില്‍ പ്രവര്‍ത്തിക്കുന്നതിന് ഭക്ഷ്യമേഖലയിലുളള കുടുംബശ്രീ സംരംഭകരില്‍ നിന്നും സര്‍വീസ് സ്റ്റാഫാകാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയും കുടുംബശ്രീ രജിസ്ട്രേഷന്റെ പകര്‍പ്പും സഹിതം  ഓഗസ്റ്റ് 22 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍  -0468 2221807.…

വീണ്ടും മഴ; ജാഗ്രതവേണം : പത്തനംതിട്ട ജില്ലാ കലക്ടര്‍

വീണ്ടും മഴ; ജാഗ്രതവേണം : പത്തനംതിട്ട ജില്ലാ കലക്ടര്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയില്‍ വരുംദിവസങ്ങളില്‍ മഴമുന്നറയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി. ഓഗസ്റ്റ് 19ന് ജില്ലയില്‍ ഓറഞ്ച് മുന്നറിയിപ്പ്, 18നും 20നും മഞ്ഞ അലര്‍ട്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവര്‍ ആവശ്യമായ…

error: Content is protected !!