Input your search keywords and press Enter.

Newsdesk

2449 Articles0 Comments

2025ലെ പദ്മ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ സെപ്റ്റംബർ 15 വരെ സമർപ്പിക്കാം

2025ലെ പദ്മ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ സെപ്റ്റംബർ 15 വരെ സമർപ്പിക്കാം 2025 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന 2025ലെ പത്മ അവാർഡുകൾക്കായുള്ള ഓൺലൈൻ നാമനിർദ്ദേശങ്ങൾ / ശുപാർശകൾ 2024 മെയ് 1 ന് ആരംഭിച്ചു. 2024 സെപ്റ്റംബർ 15 ആണ് പത്മ അവാർഡുകൾക്കായി നാമനിർദേശം ചെയ്യപ്പെടേണ്ട അവസാന തീയതി. പദ്മ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ / ശുപാർശകൾ രാഷ്ട്രീയ പുരസ്കാര പോർട്ടലിൽ (https://awards.gov.in).ഓൺലൈനായി സ്വീകരിക്കും. പത്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ എന്നീ പത്മ…

പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ,റെസ്ക്യൂ ഓഫീസർ

പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ,റെസ്ക്യൂ ഓഫീസർ വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന മിഷൻ വാത്സല്യ പദ്ധതിയിൽ പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ശരണബാല്യം പദ്ധതിയിലെ റെസ്ക്യൂ ഓഫീസർ തസ്തികകളിൽ ദിവസവേതനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 3 ന് രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച് യോഗ്യത,…

ഹൃദയ ശസ്ത്രക്രിയയിൽ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്

രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകൾ വിജയം രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയിൽ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന…

മഴ : തേക്ക് തോട്ടില്‍ വീടിന്‍റെ സംരക്ഷണ മതില്‍ തകര്‍ന്നു :വീട് അപകട സ്ഥിതിയില്‍

മഴ : തേക്ക് തോട്ടില്‍ വീടിന്‍റെ സംരക്ഷണ മതില്‍ തകര്‍ന്നു :വീട് അപകട സ്ഥിതിയില്‍ കനത്ത മഴയെത്തുടര്‍ന്ന് തേക്ക് തോട്ടില്‍ വീടിന്‍റെ സംരക്ഷണ മതില്‍ തകര്‍ന്നു.തണ്ണിതോട് നാലാം വാര്‍ഡില്‍ കരിമാന്‍ തോട് തൂമ്പാകുളം റോഡില്‍ കൊടുംതറ പുത്തന്‍ വീട്ടില്‍ പി ഡി തോമസിന്‍റെ വീടിന്‍റെ മുന്നില്‍ ഉള്ള സംരക്ഷണ മതില്‍ ആണ് തകര്‍ന്നത് . തണ്ണിതോട് വില്ലേജ് പരിധിയില്‍ ഉള്ള സ്ഥലം ആണ് . സംരക്ഷണ മതില്‍ ഇടിഞ്ഞതോടെ വീട്…

പത്തനംതിട്ട : അറിയിപ്പുകള്‍ ( 23/08/2024 )

കര്‍ഷക ട്രെയിനിംഗ് അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ സുരക്ഷിത പാലുല്‍പ്പാദനം വിഷയത്തില്‍ ഓഗസ്റ്റ് 29, 30 ദിവസങ്ങളില്‍ കര്‍ഷക ട്രെയിനിംഗ് നടക്കും. 9447479807, 9496332048 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം. മത്സ്യകുഞ്ഞ് വിതരണം കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ ഓഗസ്റ്റ് 24 ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലുമണി വരെ കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും വിതരണംചെയ്യും. ഫോണ്‍: 9562670128, 0468 2214589. മസ്റ്ററിംഗ് നടത്തണം കേരള…

സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് 31 കേസുകള്‍ തീര്‍പ്പാക്കി

  പട്ടികജാതി-പട്ടികഗോത്രവര്‍ഗജനതയുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മിഷന്‍ അധ്യക്ഷന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തി. ഉദ്ഘാടനം ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ നിര്‍വഹിച്ചു. നിയമം അനുശാസിക്കുന്ന നീതി ഉറപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടാകരുതെന്നും പറഞ്ഞു. 102 കേസുകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന അദാലത്തില്‍ പരിഗണിക്കുന്നത്. ഒന്നാം ദിവസം രണ്ട് ബഞ്ചുകളിലായി 42 കേസുകള്‍ പരിഗണിച്ചതില്‍ 31 കേസുകള്‍ തീര്‍പ്പാക്കി. 11 പുതിയ പരാതികളും പരിഗണിച്ചു. ജില്ലാ കലക്ടര്‍…

ചൂരൽമല പുനരധിവാസം പാളി; സർക്കാർ അലംഭാവവും വീഴ്ച്ചയും തുടരുന്നു: കെ.സുരേന്ദ്രൻ

ചൂരൽമല പുനരധിവാസം പാളി; സർക്കാർ അലംഭാവവും വീഴ്ച്ചയും തുടരുന്നു: കെ.സുരേന്ദ്രൻ എന്തെങ്കിലും തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വയനാട്ടിൽ നടക്കുന്നുണ്ടെന്ന് ആർക്കും കാണാൻ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുനരധിവാസം അമ്പേ പാളി ഇരിക്കുകയാണ്. നിരുത്തരവാദ സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മന്ത്രിസഭ ഉപസമിതി വയനാട്ടിൽ നിന്നും സ്ഥലം വിട്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ കാണിച്ച താൽപര്യവും ശുഷ്കാന്തിയും പിന്നീട് കാണിക്കാതെ മന്ത്രിമാർ മുങ്ങി. ഒ.ആർ…

തിരുവനന്തപുരത്തെ ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബാക്കി മാറ്റും

തിരുവനന്തപുരത്തെ ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബാക്കി മാറ്റും   നവംബറിൽ തിരുവനന്തപുരത്ത് ഓട്ടോമോട്ടീവ് ടെക്നോളജി റൗണ്ട് ടേബിൾ നടത്തും: മന്ത്രി പി രാജീവ് നവംബറിൽ തിരുവനന്തപുരത്ത് ബിഎംഡബ്ല്യു അടക്കമുള്ള കമ്പനികളുമായി സഹകരിച്ച് ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ സംബന്ധിച്ച റൗണ്ട് ടേബിൾ കോൺഫറൻസ് നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ബിഎംഡബ്ല്യു പ്രതിനിധികളുമായി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്തെ ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബാക്കി…

കൊമേഴ്‌സ്യൽ ലൈസൻസിൽ തൽസ്ഥിതി തുടരും

കൊമേഴ്‌സ്യൽ ലൈസൻസിൽ തൽസ്ഥിതി തുടരും കെട്ടിടനിർമാണ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിർമിച്ച കെട്ടിടങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് തുടർന്നും പുതുക്കി നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിൽ പരാതി പരിഹരിച്ചു കൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയത്. സമാനമായ കേസുകളിൽ നിർദ്ദേശം ബാധകമാക്കി പൊതു ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ…

എംപോക്സ്: കേരളത്തിലും ജാഗ്രത പാലിക്കണം : ആരോഗ്യ വകുപ്പ് മന്ത്രി

എംപോക്സ്: കേരളത്തിലും ജാഗ്രത പാലിക്കണം : ആരോഗ്യ വകുപ്പ് മന്ത്രി ചില രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും നിരീക്ഷണ സംഘമുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. 2022ൽ എംപോക്സ്…

error: Content is protected !!