സ്വയംതൊഴില്‍ ശില്പശാല റാന്നി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ശില്പശാല ഓഗസ്റ്റ് 22 ന് രാവിലെ 10 ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനം മുഖേന ലഭ്യമാക്കുന്നതിനെ സംബന്ധിച്ച വിശദമായ ക്ലാസും നടക്കും. ഉജ്ജ്വലബാല്യം പുരസ്‌കാരം: തീയതി നീട്ടി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പുകള്‍ ( 21/08/2024 ) കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 21/08/2024: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ…
ജോർജ് കുര്യന്‍ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും: രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും. ഹരിയാനയിൽ നിന്ന് മുതിർന്ന നേതാവ് കിരൺ ചൗധരിയാണ് മത്സരിക്കുക. രണ്ട് മാസം മുൻപാണ് കിരൺ ചൗധരി…
വയനാട് : 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല: സർക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കി വയനാട് ദുരന്തത്തില്‍ 17 കുടുംബങ്ങളിലെ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്നും 65 പേരാണ് ഈ കുടുംബങ്ങളില്‍ മരിച്ചതെന്നുംമുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . വിദഗ്ധരും ജനപ്രതിനിധികളുമായി ചർച്ച ചെയ്യും. അതിനായി ചീഫ് സെക്രട്ടറിയേ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരുടെയും…
കഴിഞ്ഞ ഒരു വർഷത്തിൽ കൂടിയത്, 7.3 കോടി ഇൻ്റർനെറ്റ് വരിക്കാരും 7.7 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരും 2023-2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ടെലികോം മേഖല ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 1.39% എന്ന വാർഷിക വളർച്ചാ നിരക്കിൽ, ഇന്ത്യയിലെ മൊത്തത്തിലുള്ള ടെലി-സാന്ദ്രത 2023 മാർച്ച് അവസാനത്തിലെ 84.51% ൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 85.69% ആയി.…
രാത്രി കാലങ്ങളിൽ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ അനധികൃതമായി ആരും തങ്ങാൻ പാടില്ല സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ എന്നിവർ ചേർന്ന് സ്പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തിൽ പ്രിൻസിപ്പൽമാരും സംസ്ഥാന തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇത് ഉറപ്പാക്കണം. എല്ലാ…
ചക്രവാതച്ചുഴി രൂപപ്പെട്ടു: 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. വടക്കൻ തമിഴ്‌നാടിനും തെക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0 .9 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം…
നിയമനം(ഇലക്ട്രിഷ്യൻ കം പ്ലംബർ,എ.സി പ്ലാന്റ് ഓപ്പറേറ്റർ ,ഇലക്ട്രോണിക്സ് ടെക്നീഷ്യൻ,ഗാർഡനർ) സാംസ്കാരിക വകുപ്പിന്റെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകന്റെ പ്രായപരിധി 50 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പൂരിപ്പിച്ച അപേക്ഷകൾ സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം – 23, എന്ന വിലാസത്തിൽ ആഗസ്റ്റ് 31…
എംപോക്സ്: ആശുപത്രികൾക്കും വിമാനത്താവളങ്ങൾക്കും ജാഗ്രതാനിര്‍ദേശം India prepares for Mpox outbreak: Health Ministry issues guidelines for airports and hospitals ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തൊലിപ്പുറത്ത് തിണര്‍പ്പുമായി ആശുപത്രികളില്‍ എത്തുന്നവരെ തിരിച്ചറിഞ്ഞ് ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റാനുള്ള നിര്‍ദേശം ആശുപത്രി അധികൃതര്‍ക്ക് നല്‍കി.ഇന്ത്യയില്‍ ഇതുവരെ എംപോക്‌സിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും…
വയനാട് ദുരന്തബാധിതരുടെ വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളണം:മുഖ്യമന്ത്രി വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരിതബാധിതർക്ക് നൽകിയ ആശ്വാസധനത്തിൽനിന്ന് ചൂരൽമലയിലെ ഗ്രാമീൺ ബാങ്ക് വായ്പയുടെ ഇഎംഐ പിടിച്ചത് ശരിയല്ല. ഇത്തരം ഘട്ടങ്ങളിൽ യാന്ത്രികമായ സമീപനം ബാങ്കുകൾ സ്വീകരിക്കരുത്. റിസർവ് ബാങ്ക്, നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ…
Recent Comments