Input your search keywords and press Enter.

Tag

തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നും പുറപ്പെട്ടു

തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടു

  മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു . പുത്തൻമേട കൊട്ടാരത്തിന് മുമ്പിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തിരിച്ച ഘോഷയാത്രാസംഘം ആദ്യദിവസം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാംദിവസം ളാഹ വനംവകുപ്പ് സത്രത്തിലാണ് താവളം. മൂന്നാംദിവസം വൈകിട്ട് ശബരിമലയിൽ എത്തിച്ചേരും. പന്തളംകൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് ആശൂലമായതിനാൽ ഇത്തവണ രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്ര പുറപ്പെട്ടത്‌ . കൊട്ടാരത്തിലും ക്ഷേത്രത്തിലും രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തേണ്ട ആചാരപരമായ ചടങ്ങുകളും ഉണ്ടായില്ല…

തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നും പുറപ്പെട്ടു

പത്തനംതിട്ട: മകരവിളക്കിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്തുവാനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച്ച പന്തളത്തുനിന്നും പുറപ്പെട്ടു. പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ മാളിക കൊട്ടാരത്തിൽ രേവതി നാൾ രുക്മിണി തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടർന്ന് കൊട്ടാരം കുടുംബാഗങ്ങൾക്ക് അശുദ്ധിയായതിനാൽ ആചാരപരമായ ഒരു ചടങ്ങുകളും കൊട്ടാരത്തിലും ക്ഷേത്രത്തിലും നടത്താനായില്ല. വലിയതമ്പുരാനെയും രാജപ്രതിനിധിയേയും കൊട്ടാരത്തിൽ നിന്നും ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മരണം. ഉടൻതന്നെ ക്ഷേത്രം അടച്ച് ദർശനത്തിനായി വെച്ചിരുന്ന ആഭരണങ്ങൾ അശുദ്ധിയില്ലാത്ത കൊട്ടാരം ബന്ധുക്കൾ പെട്ടിയിലാക്കി…

error: Content is protected !!