അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട ജില്ലാ ഡെവലപ്‌മെന്റ് ഇന്റേണ്‍ഷിപ് പ്രോഗ്രാമില്‍ നാല് മാസ കാലയളവിലേക്ക്് അപേക്ഷ ക്ഷണിച്ചു. ഇന്റെര്‍ണുകള്‍ക്ക് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ വിവിധ പ്രോജക്റ്റുകളില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. 20നും 30നും മദ്ധ്യേ പ്രായമുള്ള ബിരുദധാരികള്‍ക്ക് https://pathanamthitta.nic.in/en/pddip/ എന്ന വെബ്സൈറ്റ് വഴി 20 ന് മുന്‍പായി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്കാണ്് ജില്ലാ കളക്ടറേറ്റില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റുമായി ബന്ധപ്പെടുക.…
നാഷണല്‍ ലോക് അദാലത്ത് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലിഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്. ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെയും പരാതികളും കോടതിയുടെ…
ഊര്‍ജ്ജ കിരണ്‍ സമ്മര്‍ ക്യാംപയിന്‍ മൈലപ്ര ഗ്രാമപഞ്ചായത്തിന്റെയും കെ.എസ്.ഇ.ബിയുടേയും നേതൃത്വത്തില്‍ ഊര്‍ജ കിരണ്‍ സമ്മര്‍ ക്യാമ്പയിന്‍ മേയ് ഒന്‍പതിന് രാവിലെ 09.30 ന് മൈലപ്ര കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തും. വേനല്‍ക്കാലത്ത് ഊര്‍ജ സംരക്ഷണത്തിന്റെ പ്രധാന്യവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.…
ക്വട്ടേഷന്‍ വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2023 നവംബര്‍ ഒന്നു മുതല്‍ 2024 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് ഒന്നു വരെ. ഇ-മെയില്‍: [email protected], ഫോണ്‍ :04734 217010, 9447430095. സീറ്റ്…
ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും ഭാരതത്തിന്റെ 74-ാംമത് റിപ്പബ്ലിക് ദിനം ജനുവരി 26ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. കോവിഡിന് മുന്‍പ് നടത്തിയിരുന്ന രീതിയില്‍ പൂര്‍ണതോതിലുള്ള ആഘോഷമാകും സംഘടിപ്പിക്കുകയെന്ന് എഡിഎം പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഏകോപനം നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി നിരോധിച്ചിട്ടുള്ളതിനാല്‍ ആഹാര സാധനങ്ങളും പാനീയങ്ങളും പ്ലാസ്റ്റിക്ക്…
കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍: എന്‍ട്രികള്‍ ജനുവരി 30വരെ സ്വീകരിക്കും കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ 2023 ജനുവരി 30-വരെ സമര്‍പ്പിക്കാം. 2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച…
അപേക്ഷ ക്ഷണിച്ചു ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ യില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സി യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ജനുവരി 25 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ആലോചനയോഗം…
തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി പൂര്‍ത്തീകരണം വേഗമാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി പൂര്‍ത്തീകരണവും തുക വിനിയോഗിക്കുന്നതും വേഗമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ഘട്ടത്തിലായിരിക്കെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പദ്ധതികള്‍ ഏറ്റെടുത്ത് ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കണം. പദ്ധതി തുക വിനിയോഗം…
ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടി അശ്വമേധം അഞ്ചാംഘട്ടം ഇന്ന്(18) മുതല്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജനമെന്ന ലക്ഷ്യത്തിലൂന്നി കേരളസര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടത്തിന് ഇന്ന് (ജനുവരി 18) ജില്ലയില്‍ തുടക്കമാകും. സമൂഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന കുഷ്ഠരോഗികളെ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 18 മുതല്‍ രണ്ടാഴ്ചക്കാലമാണ് അശ്വമേധം ഭവനസന്ദര്‍ശന പരിപാടി നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ്, പട്ടികവര്‍ഗ…
‘ലഹരിക്കെതിരേ ഒന്നിച്ച്’ സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനം ആരംഭിച്ചു നാടിനെ ലഹരിമുക്തമാക്കുന്നതിന് എല്ലാവരും മുന്നോട്ട് വരണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നാടിനെ ലഹരിമുക്തമാക്കുന്നതിന് എല്ലാവരും മുന്നോട്ട് വരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ലഹരിക്കെതിരേ ഒന്നിച്ച്’ എന്ന സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനത്തിന്റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റ്…
Recent Comments