അജൈവ മാലിന്യ ശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കണം- ജില്ലാ കലക്ടര്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംക്യഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ശുചിത്വ-മാലിന്യ സംസ്‌കരണ പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു. പ്രത്യേക പദ്ധതികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സമയബന്ധിത ഇടപെടല്‍ ഉണ്ടാകണം. എഫ്എസ്ടിപി, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡബിള്‍ ചേമ്പേഴ്ഡ് ഇന്‍സിനെറേറ്റര്‍ സംബന്ധിച്ചവയില്‍…
മലയാളദിനാഘോഷം ഭരണഭാഷാ വാരാഘോഷത്തിനും തുടക്കം ജില്ലാതല മലയാളദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സാഹിത്യകാരനും ചലച്ചിത്രകാരനുമായ ജി. ആര്‍. ഇന്ദുഗോപന്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തെ സംരക്ഷിക്കാനായി അധിനിവേശങ്ങളെ ചെറുത്ത പോരാട്ടവീര്യമാണ് പൂര്‍വസൂരികള്‍ നടത്തിയതെന്ന ചരിത്രസത്യം ഓരോ മലയാളിയും തിരിച്ചറിയേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.ഭരണഭാഷാമികവിന് പത്തനംതിട്ട നേടിയ പുരസ്‌കാരം അഭിമാനകരമാണെന്നും കൂട്ടിച്ചേര്‍ത്തു. വലിയൊരു മികവിന്റെ പാരമ്പര്യമാണ് മലയാളത്തിനുള്ളതെന്നും…
ലൈഫ് സര്‍ട്ടിഫിക്കറ്റ് കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഗസറ്റഡ് ഓഫീസറോ മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പെന്‍ഷന്‍ ബുക്ക് /കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഇവയില്‍ ഒരു രേഖയുടെ പകര്‍പ്പില്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവിനുളളില്‍ സമര്‍പ്പിക്കണം. സാന്ത്വന ധനസഹായം ലഭിക്കുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലയെന്നുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രേഖകള്‍ രജിസ്റ്റേര്‍ഡ്…
തെള്ളിയൂര്‍കാവ് വ്യശ്ചികവാണിഭം മികച്ചരീതിയില്‍ സംഘടിപ്പിക്കും – ജില്ലാ കലക്ടര്‍ തെള്ളിയൂര്‍കാവ് വ്യശ്ചിക വാണിഭം കുറ്റമറ്റനിലയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംക്യഷണന്‍. റാന്നി എം എല്‍ എ പ്രമോദ് നാരായണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തയ്യാറെടുപ്പുകളും വിലയിരുത്തി. ദേവസ്വം ബോര്‍ഡിന്റെ തിരഞ്ഞെടുത്ത 80 സ്ഥലങ്ങളാണ് വാണിഭത്തിനായി അനുവദിക്കുന്നത്, ലേലത്തിനുള്ള തയ്യാറെടുപ്പുകളായി. അനധികൃത ഇടങ്ങളില്‍ വാണിഭം പാടില്ല. ശുദ്ധജല ലഭ്യത ഉറപ്പാക്കും. സുരക്ഷാക്രമീകരണത്തിനാവശ്യമായ പൊലിസിനെ വിന്യസിക്കും. സി.സി.ടിവയടക്കമുള്ള…
സ്വയംരക്ഷ പ്രതിരോധ പരിശീലന ക്ലാസ് നടത്തി അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ സ്വയംരക്ഷ പ്രതിരോധ പരിശീലന ക്ലാസ് നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും മിഷന്‍ ശക്തിയുടെയും ആഭിമുഖ്യത്തില്‍ ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ബാലികാദിന പരിപാടി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജു ആനി തോമസ് അധ്യക്ഷയായ പരിപാടി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.…
ഔദ്യോഗിക ഭാഷാ പുരസ്‌കാരം പ്രഖ്യാപിച്ചു:എസ്. ഷൈജയ്ക്ക് പുരസ്‌കാരം സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവിയോട് അനുബന്ധിച്ച മലയാളദിനാചരണത്തിന്റെയും ഔദ്യോഗിക ഭാഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഔദ്യോഗിക ഭാഷാ പുരസ്‌കാരം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഓഫീസ് ജോലിയില്‍ മലയാളം ഉപയോഗിക്കുന്നതിലെ മികവ് പരിഗണിച്ചുള്ള പുരസ്‌കാരത്തിന് റവന്യു വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് എസ്. ഷൈജ അര്‍ഹയായി. നവംബര്‍ ഒന്നിന് കലക്‌ട്രേറ്റില്‍ സംഘടിപ്പിക്കുന്ന മലയാളദിന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ 10,000 രൂപയുടെ പുരസ്‌കാരവും സദ്‌സേവന…
ടെന്‍ഡര്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി, ആര്‍ബിഎസ്‌കെ, എകെ, ജെഎസ്എസ്‌കെ, മെഡിസെപ് പദ്ധതികള്‍പ്രകാരം ഒരു വര്‍ഷത്തേക്ക് സ്ഥാപനത്തില്‍ലഭ്യമല്ലാത്ത സ്‌കാനിംഗുകളും മറ്റ് പ്രത്യേക പരിശോധനകളും നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവാസന തീയതി നവംബര്‍ 20. ഫോണ്‍ : 0469 2602494. ടെന്‍ഡര്‍ മോട്ടര്‍ വാഹനവകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിയിലേക്ക് പ്രൊമോ – ഡിജിറ്റല്‍ ഡോക്കുമെന്റ് വീഡിയോ, സുവിനീര്‍ എന്നിവ തയ്യാറാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ നവംബര്‍ ഒന്നിനകം…
അപേക്ഷ ക്ഷണിച്ചു കല്ലൂപ്പാറഗ്രാമപഞ്ചായത്തിതീറ്റപ്പുല്‍കൃഷി,കോഴിക്കൂട്-ആട്ടിന്‍കൂട്-കാലിത്തൊഴുത്ത്-സോക്പിറ്റ്-കമ്പോസ്റ്റ്പിറ്റ്-മഴക്കുഴി നിര്‍മ്മാണം, കിണര്‍റീചാര്‍ജിങ്, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9497253870, 0469 2677237. കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഒരു ഒഴിവ്. പ്രായം 18 നും 45 നും ഇടയില്‍. നിയമനകാലാവധി 2025 മാര്‍ച്ച് 31 വരെ. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത : എം.എസ് ഡബ്ല്യൂ/ തത്തുല്യയോഗ്യതയായ വുമണ്‍ സ്റ്റഡീസ് സൈക്കോളജി,…
മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും ഭൂവിനിയോഗ ബോര്‍ഡ് സെമിനാര്‍ ( ഒക്ടോബര്‍ 19) സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രകൃതിവിഭവ സംരക്ഷണ- ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെഭാഗമായി ‘ഭൂവിനിയോഗവും കാലാവസ്ഥാ വ്യതിയാനവും’ വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ (ഒക്ടോബര്‍ 19) രാവിലെ 10.15 ന് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വികസനവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പഞ്ചായത്ത്തല പ്രകൃതിവിഭവ ഡേറ്റാബാങ്ക് പ്രകാശനവും അനുബന്ധമായി നടക്കും. സീറ്റ്…
സൗജന്യപരിശീലനം പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയം തൊഴില്‍ പരിശീലനകേന്ദ്രം റാന്നി ബ്ലോക്ക് ഓഫീസില്‍ ആരംഭിച്ച കൂണ്‍വളര്‍ത്തല്‍ പരിശീലനത്തിന് സീറ്റ് ഒഴിവ്്. പ്രായപരിധി 18-44. പങ്കെടുക്കുന്നവര്‍ (18) റാന്നി ബ്ലോക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് 8330010232, 04682270243. കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഓട്ടോകാഡ് റ്റുഡി ആന്‍ഡ് ത്രീഡി, ത്രീഡി എസ് മാക്സ്, മെക്കാനിക്കല്‍ കാഡ്, ഇലക്ട്രിക്കല്‍ കാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…
Recent Comments