Input your search keywords and press Enter.

Tag

Pathanamthitta

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടി

പത്തനംതിട്ട:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊല്ലം കിളികൊല്ലൂർ വടക്കേവിള , പുന്തലത്താഴം നഗറിൽ, പുന്തല പടിഞ്ഞാറ്റേതിൽ വീട്ടിൽ സുബിൻ (22) അടൂർ പോലീ സിന്റെ പിടിയിലായി. കഴിഞ്ഞ ഫെബ്രുവരി, ജൂലൈ മാസങ്ങളിലാണ് കെസിനാസ്പദമായ സംഭവം ഉണ്ടായത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി അടൂരെത്തി, പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് മൊഴിവാങ്ങി,…

ദുരന്തമുണ്ടാകുന്നതിനു മുന്‍പേ അതിജീവനത്തിനും ആഘാതം കുറയ്ക്കുന്നതിനും മുന്നൊരുക്കം നടത്തണം: പത്തനംതിട്ട ജില്ലാ കളക്ടര്‍

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കുന്നു. ഒരു ദുരന്തമുണ്ടാകുന്നതിന് ഒരു പടി മുന്നേ അതിനെ നേരിടാനും അതിജീവിക്കാനുമുള്ള തയാറെടുപ്പും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച്…

പൂര്‍ണരൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സംസാരിക്കുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ സമീപം. പത്തനംതിട്ട: പൂര്‍ണരൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. കഴിഞ്ഞ ശബരിമല തീര്‍ഥാടന…

പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

പത്തനംതിട്ട : ഏഴു വയസ്സുകാരിക്ക് നേരേ ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കല്ലൂപ്പാറ കുടമാൻകുളം മുടിമല പരിദാoകേരിൽ മത്തായി മാത്തന്റെ മകൻ അനിയൻ എന്ന് വിളിക്കുന്ന സാമൂവൽ പി എം (66) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. കീഴ്‌വായ്‌പ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് വീടിനു സമീപത്തുവച്ച് പിടികൂടുകയായിരുന്നു. ഈവർഷം ജൂണിൽ സ്കൂൾ തുറന്നതുമുതൽ, പൂജയുടെ അവധിക്ക് മുമ്പ് സെപ്റ്റംബർ 30 വരെയുള്ള…

യുവതിയ്ക്കും ഭർത്താവിനും മർദ്ദനം : പ്രതിയെ പിടികൂടി

പത്തനംതിട്ട : തന്റെ ബന്ധു ബാറിൽ വച്ച് തല്ലിയ യുവാവിനെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചുവരുത്തി അപമാനിച്ചു വിട്ടത്, ബന്ധുക്കൾ ചോദിക്കാൻ പോയതിലുള്ള വിരോധത്താൽ, യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി മർദ്ദിച്ച പ്രതി അറസ്റ്റിൽ. തോട്ടപ്പുഴശ്ശേരി പുല്ലാട് മോസ്കോ പടി താന്നിമൂട്ടിൽ ടി ടി തങ്കപ്പന്റെ മകൻ ദീപു ടി ടി (37) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. ഇയാളുടെ ബന്ധു ഹരിദാസ് ഒരാഴ്ച്ച മുമ്പ് കോഴഞ്ചേരി ബാറിൽവച്ച്,  തൊട്ടപ്പുഴശ്ശേരി പുല്ലാട്…

കല്ലേലി കാവ് ബഹുമുഖ പ്രതിഭാ പുരസ്‌കാരം എൻ. നവനീതിന്

  പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )തനത് പാരമ്പര്യ കലാരൂപമായ കുംഭപാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽകല്ലേലി കാവ് ഏർപ്പെടുത്തിയ 2022 ലെ ബഹുമുഖ പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു. കനൽ പാട്ട്ക്കൂട്ടം നാടൻ പാട്ട് സംഘത്തിലെ അംഗവും പതിനഞ്ച് വര്‍ഷമായി ഗോത്രീയ-വംശീയ പടയണി നാടൻ പാട്ട് കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പത്തനംതിട്ട വലഞ്ചുഴി മുരുപ്പേല്‍ വീട്ടില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത്…

പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 17ന് ചെങ്ങന്നൂര്‍ ഗവ. ഐടിഐലെ വയര്‍മാന്‍, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുളള അഭിമുഖം ജൂണ്‍ 17ന് രാവിലെ 11ന് ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദം, പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. ഫോണ്‍ : 0479…

പത്തനംതിട്ട ഇലന്തൂർ സർക്കാർ കോളജിൽ അധ്യാപക നിയമനം

പത്തനംതിട്ട ഇലന്തൂർ സർക്കാർ കോളജിൽ 2022-23 അക്കാദമിക് വർഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. മേയ് 23 മുതൽ 25 വരെയാണ് അഭിമുഖം. കെമിസ്ട്രി, കോമേഴ്‌സ്, സുവോളജി, ഹിന്ദി, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ബോട്ടണി വിഷയങ്ങളിൽ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ, യോഗ്യത, പ്രവർത്തി പരിചയം, പാനൽ രജിസ്‌ട്രേഷൻ തുടങ്ങിയവയുടെ അസൽ രേഖകൾ സഹിതം കോളജിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: www.gcelanthoor.ac.in.…

ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി കെ. രാജന്‍

PambaVision.com: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. അടൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന അടൂര്‍ താലൂക്ക്തല പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ മനുഷ്യരേയും ഭൂമിയുടെ ഉടമസ്ഥരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റവന്യു വകുപ്പിനെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ റവന്യു വകുപ്പിന്റെ സമ്പൂര്‍ണ ഇ- വല്‍ക്കരണം സാധ്യമാക്കും. വില്ലേജ് ഓഫീസുകളേയും ജനാധിപത്യവത്കരിക്കുകയാണ് ലക്ഷ്യം. എല്ലാവര്‍ക്കും ഭൂമി, എല്ലാ…

error: Content is protected !!