Input your search keywords and press Enter.

Monthly Archives

January 2023

സമ്പൂര്‍ണ്ണ മാനസികാരോഗ്യ പരിശീലനം നടത്തി

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന സമ്പൂര്‍ണ്ണ മാനസികാരോഗ്യ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ടിയായിരുന്നു പരിശീലന പരിപാടി. ജില്ലാ മാനസികാരോഗ്യ പദ്ധതി കോഴഞ്ചേരി, ഓമല്ലൂര്‍ കുടുംബരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം നടന്നത്. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എസ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റ്റിസ്‌മോന്‍…

പന്നിവേലിച്ചിറ പാടാശേഖരത്തിന്റെ കൊയ്തുത്സവം നടന്നു

പത്തനംതിട്ട: മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ കീഴിലുള്ള പന്നിവേലിച്ചിറ പാടാശേഖരത്തിന്റെ കൊയ്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദേവി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ ,അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍, പാടാശേഖരസമിതി പ്രതിനിധികള്‍, കര്‍ഷകര്‍,മല്ലപ്പുഴശേരി കൃഷി ഓഫീസര്‍ സ്മിത ,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബീന തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ: കൃഷി – പന്നിവേലിച്ചിറ പാടാശേഖരത്തിന്റെ കൊയ്തുത്സവം ജില്ലാ…

ദേശീയ സമ്മതിദായക ദിനാഘോഷം

സമ്മതിദാനം വിനിയോഗിച്ച് കരുത്തുറ്റ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണം: ജില്ലാ കളക്ടര്‍ പത്തനംതിട്ട: സമ്മതിദാനം വിനിയോഗിക്കുന്നതിലൂടെ നമ്മള്‍ ഓരോരുത്തരും കരുത്തുറ്റ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. നമ്മുടെ രാജ്യത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാനം ജനാധിപത്യമാണ്. ജനാധിപത്യമില്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. അത്രത്തോളം ജനാധിപത്യത്തില്‍ വേരൂന്നി നാം അതിന്റെ…

അടൂരില്‍ ലഹരിയില്ലാ തെരുവ് പരിപാടി ആവേശമായി

ലഹരി മാഫിയയെ അമര്‍ച്ച ചെയ്ത് ലഹരി മുക്ത നാട് പടുത്തുയര്‍ത്തണം: ഡെപ്യുട്ടി സ്പീക്കര്‍ പത്തനംതിട്ട: ലഹരി മാഫിയയെ അമര്‍ച്ച ചെയ്യേണ്ടതും ലഹരി മുക്തമായ നാടിനെ പടുത്തുയര്‍ത്തേണ്ടതും നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ‘ലഹരിവിമുക്ത കേരളം’ ബോധവല്‍ക്കരണ പ്രചാരണം രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ സമാപനത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ എക്സൈസ് വിമുക്തി മിഷന്റെയും മറ്റ് വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അടൂര്‍ പുതിയ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (25/1/2023)

റിപ്പബ്ലിക് ദിനാഘോഷം ഇന്ന് (ജനു.26) : മന്ത്രി വീണാ ജോര്‍ജ് സല്യൂട്ട് സ്വീകരിക്കും ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഇന്ന് (ജനു.26) നടക്കും. ആരോഗ്യ, വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് നടക്കും. 8.47ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഒന്‍പതിന് മുഖ്യാതിഥി എത്തി അഭിവാദ്യം സ്വീകരിച്ച…

കൊല്ലം ജില്ലാ വാർത്തകൾ (24/1/2023)

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ജില്ലയില്‍ നാളെ (ജനുവരി 26) രാവിലെ ഒന്‍പതിന് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. 9.15ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജനപ്രതിനിധികള്‍, കൊല്ലം സിറ്റി, റൂറല്‍ പോലീസ് മേധാവിമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പോലീസ്, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ഫോറസ്റ്റ്,…

പാലക്കാട് ജില്ലാ വാർത്തകൾ (24/1/2023)

സംസ്ഥാന തല തദ്ദേശ സ്വയംഭരണദിനാഘോഷം: അവലോകന യോഗം 27 ന് സംസ്ഥാന തല തദ്ദേശ സ്വയംഭരണ ദിനാഘോഷവുമായി ബന്ധപ്പെട്ട് സബ് കമ്മിറ്റികളുടെയും ചെയര്‍മാന്‍/വൈസ് ചെയര്‍മാന്‍/ കണ്‍വീനര്‍മാര്‍/ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരുടെ അവലോകന യോഗം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ ജനുവരി 27 ന് ഉച്ചയ്ക്ക് 2.30 ന് ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.   ബോധവത്ക്കരണം ഇന്ന് വനിതാ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (24/1/2023)

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്തെ നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. www.srccc.in എന്ന വെബ്‌സൈറ്റില്‍…

കൊല്ലം ജില്ലാ വാർത്തകൾ (23/1/2023)

തൊഴിലുറപ്പ് പദ്ധതി: പരാതികള്‍ നല്‍കാം തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് ജനുവരി 27ന് രാവിലെ 11 മുതല്‍ 12 വരെ മുഖത്തല ബ്ലോക്ക്പഞ്ചായത്ത് ഓഫീസില്‍. തൊഴിലുറപ്പ്പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവ സംബന്ധിച്ച പരാതികള്‍ നേരിട്ടോ എ.സയിദ്, ഓംബുഡ്സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കളക്ടറേറ്റ് കൊല്ലം വിലാസത്തിലോ [email protected] ഇ-മെയിലിലോ സമര്‍പ്പിക്കാം. ഫോണ്‍: 9995491934.   തൊഴിലധിഷ്ഠിത കോഴ്സ് എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ഫോണ്‍ ടെക്നോളജി,…

ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല

കൊല്ലം: ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഭൂമിശാസ്ത്ര വിവരവിനിമയ സാങ്കേതികവിദ്യയില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ ‘ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പരിവര്‍ത്തനത്തിലൂടെ നഗര പരിപാലനം’ ശില്പശാല എന്‍വയോണ്‍മെന്റല്‍ സിസ്റ്റം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അര്‍ബന്‍ പ്രീ സെയില്‍സ് മേധാവി ഡോ. റുമ ചക്രബര്‍ത്തി ശുക്ല ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ജി.ഐ.എസ് വിഭാഗം മേധാവി ടി. രാധാകൃഷ്ണന്‍, ഊരാളുങ്കല്‍ ടെക് സൊല്യൂഷന്‍ ജി.ഐ.എസ്…

error: Content is protected !!