Input your search keywords and press Enter.

Monthly Archives

March 2024

ജാഗ്രതാ നിര്‍ദേശം :വനം വകുപ്പ് നേതൃത്വത്തില്‍ തണ്ണിത്തോട് സൈൻ ബോർഡ് സ്ഥാപിച്ചു

  വേനൽ കടുത്തതോടെ കോന്നി തണ്ണിത്തോട് റോഡ്‌ മുറിച്ചു കടന്ന് മുണ്ടോമുഴി ഭാഗത്ത് കല്ലാറിൽ പകലും രാത്രിയിലും കാട്ടാന കൂട്ടം എത്തുന്നത് കണക്കിലെടുത്ത് തണ്ണിത്തോട് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഡിജിറ്റൽ സൈൻ ബോർഡ് സ്ഥാപിച്ചു. കാട്ടാനകൾ വെള്ളം കുടിക്കാനായി കല്ലാറിലേക്ക് പ്രവേശിക്കുന്ന പ്രധാന ആന താരകൾ മുണ്ടോമുഴി ഫോറസ്റ്റ് സ്റ്റേഷൻ മുതൽ ഇലവുങ്കൽ വരെയാണ്. വേനൽ കടുത്തതോടുകൂടി കാട്ടിനുള്ളിൽ വെള്ളം വറ്റിയതോടെ വന്യമൃഗങ്ങളുടെ ഏക…

കോന്നി മണ്ഡലം എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

  കോന്നി : രാജ്യത്തെ സമ്പത് വ്യവസ്ഥകൾ മുഴുവൻ ബി ജെ പി ഭരിക്കുന്ന കേന്ദ്ര സർക്കാർ കുത്തക മുതലാളിമാർക്ക് വിറ്റുതുലക്കുകയാണ് ചെയ്യുന്നതെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കോന്നി മണ്ഡലം എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൊതുമേഖലകൾ എല്ലാം സ്വകാര്യവത്കരിച്ചു. ഇവയെല്ലാം അംബാനിമാർക്കും അദാനിമാർക്കും തീറെഴുതി നൽകി.ക്രിമിനൽ നിയമങ്ങൾ അടക്കം…

പത്തനംതിട്ട ജില്ലയിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കും : ഡോ:തോമസ് ഐസക്ക്

    കോന്നി: പത്തനംതിട്ട ജില്ലയിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം ‘ജനകീയ ആരോഗ്യ പദ്ധതി സമ്പൂർണ്ണ പാലിയേറ്റിവ് പദ്ധതി എന്നിവ നടപ്പിലാക്കും മുഴുവൻ കിടപ്പ് രോഗികൾക്കും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സ ഉറപ്പാക്കും സമഗ്ര ആരോഗ്യ പരിപാടികളിലുടെ രോഗപ്രതിരോധ പ്രവർത്തനത്തിന് ഊന്നൽ നല്കും. ഇതിനായി ഉള്ള ബോധവൽക്കരണത്തിനായി…

2024-25 അധ്യയന വർഷത്തെ സ്‌കൂൾ പാഠപുസ്തക വിതരണം ആരംഭിച്ചു

  അധ്യയന വർഷം ആരംഭിക്കുന്നതിന് 81 ദിവസം മുൻപ് പാഠപുസ്തക വിതരണം ആരംഭിക്കുന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2024-25 അധ്യയന വർഷത്തെ സ്‌കൂൾ പാഠപുസ്തക വിതരണം സംസ്ഥാനതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികളും സ്‌കൂളിൽ ചേരുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. എന്നാൽ രാജ്യം മൊത്തം എടുത്താൽ അതല്ല സ്ഥിതി. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ…

വേനൽ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ്സ്

വേനൽക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജ്യൂസ് കടകൾ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുന്നതാണ്. ചൂട് കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി…

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 12/03/2024 )

സൗജന്യ തൊഴില്‍ പരിശീലനം കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ പരിശീലനം. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്ററ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്രായപരിധി 18 – 45.  കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 7994497989, 6235732523 പത്തനംതിട്ട ജില്ലാ നിയമ സേവന അതോറിറ്റി അദാലത്ത്;6380 കേസുകള്‍ തീര്‍പ്പാക്കി ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വിവിധ…

അടൂര്‍-കോയമ്പത്തൂര്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസ് ആരംഭിച്ചു

    പുതുതായി ആരംഭിച്ച അടൂര്‍-കോയമ്പത്തൂര്‍ ഇന്റര്‍സ്റ്റേറ്റ് ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കൃത്യമായ പ്ലാനിങ്ങും ശരിയായ മാനേജ്മെന്റും കെഎസ്ആര്‍ടിസിയെ ശരിയായ ട്രാക്കിലെത്തിക്കുമെന്നും ഫ്ളാഗ്ഓഫ് നിര്‍വഹിച്ച അദേഹം പറഞ്ഞു. അടൂരില്‍ നിന്നും പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട്, വാളയാര്‍ വഴിയാണ് കോയമ്പത്തൂരില്‍ എത്തുന്നത്. അടൂരില്‍ നിന്ന് രാവിലെ 5.10നും കോയമ്പത്തൂരില്‍ നിന്ന് വൈകിട്ട് 5.10നുമാണ് ബസ് പുറപ്പെടുക. ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍…

മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ബു​ധ​നാ​ഴ്ച  വൈകിട്ട്  തു​റ​ക്കും

  സ​ന്നി​ധാ​നം: മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കും പൈ​ങ്കു​നി ഉ​ത്രം മ​ഹോ​ത്സ​വ​ത്തി​നു​മാ​യി ശ​ബ​രി​മ​ല ന​ട ബു​ധ​നാ​ഴ്ച തു​റ​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി പി.​എ​ൻ. മ​ഹേ​ഷ് ന​മ്പു​തി​രി ശ്രീ​കോ​വി​ൽ തു​റ​ന്ന് ദീ​പ​ങ്ങ​ൾ തെ​ളി​ക്കും. പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ന്നി​ലാ​യു​ള്ള ആ​ഴി​യി​ൽ മേ​ൽ​ശാ​ന്തി അ​ഗ്നി പ​ക​രു​ന്ന​തോ​ടെ അ​യ്യ​പ്പ ഭ​ക്ത​ർ ശ​ര​ണം വി​ളി​ക​ളു​മാ​യി പ​തി​നെ​ട്ടു പ​ടി​ക​ൾ ക​യ​റി അ​യ്യ​പ്പ ദ​ർ​ശ​ന​മാ​രം​ഭി​ക്കും. ന​ട തു​റ​ന്ന ശേ​ഷം ഭ​ക്ത​ർ​ക്ക് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ്…

2049 ഒഴിവുകളിലേക്ക് എസ് എസ് സി അപേക്ഷ ക്ഷണിച്ചു

  കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ തുടങ്ങിയവയിലെ 489 തസ്തികകളിൽ 2049 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെുടപ്പ്. കർണാടക, കേരള മേഖലയിൽ 25 തസ്തികകളിലേക്ക് 71 ഒഴിവുകളാണ് ഉള്ളത്. ബിരുദം, ഹയർ സെക്കഡറി, പത്താം ക്ലാസ് തുടങ്ങിയവയാണ് വിദ്യാഭ്യാസ യോ​ഗ്യത. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 2024 മാർച്ച് 18. കൂടുതൽ വിവരങ്ങൾ https://ssc.gov.in, http://ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.…

പുണ്യങ്ങളുടെ പൂക്കാലം : റമദാന്‍ വ്രതാരംഭം

  മാസപ്പിറവി ദര്‍ശിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ വ്രതത്തിന് ആരംഭമായി . ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം സുഹൈബ് മൗലവി എന്നിവരാണ് മാസപ്പിറ കണ്ടത് സ്ഥിരീകരിച്ചത്. മാസപ്പിറ ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ റമദാന്‍ വ്രതം തുടങ്ങിയിരുന്നു. പകല്‍ സമയങ്ങളില്‍ നോമ്പെടുത്തും ദാനധര്‍മ്മാദികള്‍ ചെയ്തും ആരാധനാകാര്യങ്ങള്‍…

error: Content is protected !!