Input your search keywords and press Enter.

Monthly Archives

September 2024

സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നു – ഡെപ്യൂട്ടി സ്പീക്കര്‍

സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നു – ഡെപ്യൂട്ടി സ്പീക്കര്‍ സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏഴകുളം ക്ഷീരോല്‍പാദക സഹകരണസംഘത്തില്‍ കേരള സര്‍ക്കാര്‍ ക്ഷീര വികസന വകുപ്പ് ധനസഹായത്തോടെ നിര്‍മ്മിച്ച ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു. പത്തരലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന് ക്ഷീരവികസനവകുപ്പില്‍ നിന്ന് ലഭിച്ചത് അഞ്ചേമുക്കാല്‍ ലക്ഷം രൂപ.…

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 10/09/2024 )

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം കേരള കളള്‌വ്യവസായതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകാരമുളള സ്ഥാപനങ്ങളിലെ എട്ടാംക്ലാസു മുതലുളള കുട്ടികള്‍ക്കാണ് നല്‍കുക . അപേക്ഷാ ഫോം തിരുവല്ല കറ്റോട് ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. അവസാന തീയതി- ഒക്ടോബര്‍ 31. ഫോണ്‍ : 0469 2603074. തേക്ക് തടി ചില്ലറ വാങ്ങാം അരീക്കകാവ് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്‍പന സെപ്റ്റംബര്‍ 19 മുതല്‍. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി രണ്ട്…

ജനങ്ങളുടെ പരാതികൾ പരമാവധി തീർപ്പാക്കുക ലക്ഷ്യം : മന്ത്രി എം. ബി. രാജേഷ്

ജനങ്ങളുടെ പരാതികൾ പരമാവധി തീർപ്പാക്കുക ലക്ഷ്യം : മന്ത്രി എം. ബി. രാജേഷ് പൊതുജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പരമാവധി തീർപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ പുതുവൽ പ്രദേശത്തെ വീടുകൾ മണിമലയാറിൻ്റെ മറുകരയിലായതിനാൽ പഞ്ചായത്തിൻ്റെ സേവനങ്ങൾ…

ഓണ വിപണി: ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി

ഓണ വിപണി: ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 45 പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധ തരം ചിപ്സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം…

പത്തനംതിട്ട ജില്ല : പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 10/09/2024 )

തെളിവെടുപ്പ് 12 ന് സ്‌ക്രീന്‍ പ്രിന്റിംഗ്, പ്രിന്റിംഗ് പ്രസ്  മേഖലകളിലെ  മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള  തെളിവെടുപ്പ് യോഗം സെപ്റ്റംബര്‍ 12 ന് ഉച്ചയ്ക്ക് ശേഷം യഥാക്രമം രണ്ടിനും 2.30 നും തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തിലെ മെയിന്‍  കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.    പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള തൊഴിലാളി-തൊഴിലുടമ-     ട്രേഡ്‌യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ഓഫീസര്‍  അറിയിച്ചു. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം റാന്നി സര്‍ക്കാര്‍…

തദ്ദേശ അദാലത്ത് (സെപ്തംബര്‍ 10)പരാതികളെല്ലാം തീര്‍പ്പാക്കാന്‍ മന്ത്രി എം.ബി. രാജേഷ്

തദ്ദേശ അദാലത്ത് (സെപ്തംബര്‍ 10)പരാതികളെല്ലാം തീര്‍പ്പാക്കാന്‍ മന്ത്രി എം.ബി. രാജേഷ് പൊതുജനം പരാതിപ്പെട്ടിട്ടുംതീര്‍പ്പാകാത്ത വിവിധ ആവലാതികളുടെ തത്സമയപരിഹാരവുമായി ജില്ലാതല തദ്ദേശ അദാലത്ത് (സെപ്തംബര്‍ 10) രാവിലെ 8.30 മുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍. ഓണ്‍ലൈനായി സ്വീകരിച്ചവ ഉള്‍പ്പടെയുള്ള പരാതികള്‍ക്ക് പരിഹാരം കാണുന്നതിനാണ് മന്ത്രിസഭയുടെ വാര്‍ഷിത്തിന്റെ ഭാഗമായ പരിപാടി. രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ബില്‍ഡിംഗ് പെര്‍മിറ്റ്-കംപ്ലീഷന്‍- ക്രമവത്ക്കരണം, വ്യാപാര-വാണിജ്യ-വ്യവസായ-സേവന…

ഷീ വെല്‍നസ് സെന്റുമായി പന്തളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം

ഷീ വെല്‍നസ് സെന്റുമായി പന്തളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം മോശം ജീവിതശൈലി അനാരോഗ്യം വിളിച്ചു വരുത്തുമെന്ന് ഡെപ്യൂട്ടി സ്പിക്കര്‍ ചിറ്റയം ഗോപകുമാര്‍ . പന്തളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഷീ വെല്‍നസ് സെന്ററിന്റെയും കുടുംബശ്രീ കിയോസ്‌കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപരിപാലനത്തിനായി വനിതാ ജിം പദ്ധതി നടപ്പിലാക്കിയതിലൂടെ പന്തളം ബ്ലോക്ക് പഞ്ചായത്ത് അഭിമാനകരമായ നേട്ടമാണ് കരസ്ഥമാക്കിയതെന്നും കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്…

സപ്ലൈകോ ഓണം ഫെയറിന് അടൂരില്‍ തുടക്കം

സപ്ലൈകോ ഓണം ഫെയറിന് അടൂരില്‍ തുടക്കം കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം കുറഞ്ഞ സംസ്ഥാനമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കേരളാ സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ഓണം ഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം. അടൂര്‍ സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ അഡ്വക്കേറ്റ് എസ് ഷാജഹാന്‍ അധ്യക്ഷനായി. ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷ്യസാധനം ലഭിക്കുന്നതിന് ഇവിടെ അവസരം…

ജില്ലാ കലക്ടര്‍ക്കായി നിര്‍മിച്ച വസതിയുടെ ഉദ്ഘാടനം നടന്നു

ജില്ലാ കലക്ടര്‍ക്കായി നിര്‍മിച്ച വസതിയുടെ ഉദ്ഘാടനം നടന്നു ഹരിതചട്ടം പാലിച്ച് സങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റമറ്റതും ഗുണമേന്മയുള്ളതുമായ നിര്‍മാണരീതികള്‍ സജീവമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പത്തനംതിട്ട കുലശേഖരപതിയില്‍ ജില്ലാ കലക്ടര്‍ക്കായി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച വസതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഹരിതചട്ടപ്രകാരം നിര്‍മിച്ച പൊതുമരാമത്ത് വകുപ്പിന്റെ ആദ്യകെട്ടിടമാണിത്. പ്രാദേശികമായി ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കള്‍, കാര്‍ബണ്‍ വികിരണം കുറയ്ക്കാന്‍ സഹായിക്കുന്ന ലോ…

ജിൻസൺ ആൻ്റോ ചാൾസ്, ഓസ്ട്രേലിയയിൽ ആദ്യ മലയാളി മന്ത്രി

ജിൻസൺ ആൻ്റോ ചാൾസ്, ഓസ്ട്രേലിയയിൽ ആദ്യ മലയാളി മന്ത്രി ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലമെന്റിലേക്ക് ഉജ്വല വിജയം നേടിയ മലയാളിയായ ജിൻസൺ ആൻ്റോ ചാൾസ് മന്ത്രി പദത്തിലേക്ക് . ആദ്യമായാണ് ഒരു മലയാളി ഓസ്ട്രേലിയയിൽ മന്ത്രി പദത്തിലെത്തുന്നത്. കായികം, കല , സാംസ്കാരികം , യുവജനക്ഷേമം എന്നീവകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത് . 2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ ഡാർവിനിൽ ടോപ് എന്‍ഡ് മെന്‍റല്‍ ഹെൽത്തിൽ…

error: Content is protected !!