Input your search keywords and press Enter.

Pamba Vision

816 Articles0 Comments

ലോക എയ്ഡ്സ് ദിനാചരണം; ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

പാലക്കാട്: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ രവികുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ഇന്‍റഗ്രേറ്റഡ് ഹെല്‍ത്ത് ക്യാമ്പയിനിന്‍റെ പോസ്റ്റര്‍ അസി. കളക്ടര്‍ പ്രകാശനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ കവാടം മുതൽ കോട്ടമൈതാനം വരെ ബോധവൽക്കരണ റാലിയും,…

എയ്ഡ്സ് ദിനാചരണം നടത്തി

പത്തനംതിട്ട: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോന്നി പ്രിയദര്‍ശിനി ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി അധ്യക്ഷയായി. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ റാലിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങള്‍ക്കും റീല്‍സ് മത്സരത്തിലെ സമ്മാനാര്‍ഹര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുരസ്‌കാരം വിതരണം ചെയ്തു. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ റാലിയും ബോധവല്‍ക്കരണ ക്ലാസും കലാപരിപാടിയും സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട…

പത്തനംതിട്ട ജില്ലാ വാർത്തകൾ (01/12/2025)

തിരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടുകൂടി അവധി തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒമ്പത്, 11 തീയതികളില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.  …

പാലക്കാട് ജില്ലാ വാർത്തകൾ (28/11/2025)

എസ് ഐ ആര്‍: പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ ഇന്ന് അതത് വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബി എല്‍ ഒ മാര്‍ വോട്ടര്‍മാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കിയ എന്യൂമറേഷന്‍ ഫോമുകള്‍ പൂര്‍ണമായി പൂരിപ്പിച്ച ശേഷം ഇന്ന് (നവംബര്‍ 29) അതാത് വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസുകളിൽ അതിനുള്ള സൗകര്യം ലഭ്യമാണെന്നും ജില്ല കളക്ടർ…

പോളിങ് സ്റ്റേഷന്‍ പുന:ക്രമീകരണം 2026 : വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

പാലക്കാട്: സ്പെഷ്യല്‍ ഇന്റെന്‍സീവ് റിവിഷന്‍ 2026 ന്റെ ഭാഗമായി അടുത്ത വര്ഷം നടക്കുവാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പോളിങ് സ്റ്റേഷന്‍ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഒരു പോളിംഗ് സ്റ്റേഷനില്‍ ഉള്‍ക്കൊള്ളിക്കാവുന്ന പരമാവധി വോട്ടര്‍മാരുടെ എണ്ണം 1200 ആയി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുനര്‍നിര്‍ണ്ണയിച്ചതിന്റെ അടിസ്ഥാനത്തില്‍ 1150 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകള്‍ പുനര്‍വിഭജിച്ച് പുതിയ…

പാലക്കാട് ജില്ലാ വാർത്തകൾ (27/11/2025)

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 284 പ്രശ്നബാധിത ബൂത്തുകള്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 3,054 ബൂത്തുകളില്‍ 284 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തി. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും അറുപതോളം ഗ്രാമപഞ്ചായത്തുകളിലുമാണ് ബൂത്തുകള്‍ ഉള്ളത്. രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, അനധികൃത പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യം, ഒരു പോളിങ് ബൂത്തില്‍ അമിതമായി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരം ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍കാല വോട്ടിങ് പെരുമാറ്റരീതികള്‍…

പ്രകൃതി ചികിത്സാ ദിനം ആചരിച്ചു

പാലക്കാട്: എട്ടാമത് ദേശീയ പ്രകൃതി ചികിത്സാ ദിനാചരണം മുട്ടികുളങ്ങര കേരള ആംഡ് പോലീസ്- രണ്ട് (കെ എ പി) ബറ്റാലിയന്‍ ക്യാമ്പില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്നസ് ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കെ.എ.പി -രണ്ട് ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എസ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പ്രകൃതി ചികിത്സയുടെ ആധുനിക ശാസ്ത്രീയ വശങ്ങളെക്കുറിച്ച്…

ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം

പത്തനംതിട്ട: ക്രൈസ്തവ ന്യൂനപക്ഷത്തെപ്പറ്റി പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്, അടിയന്തരമായി നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട ജില്ല, നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു യോഗം കോന്നിയിൽ 2025 ഡിസംബർ 1ന് വൈകുന്നേരം 4 മണിക്ക് KSRTC ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ന്യൂനപക്ഷ അവകാശങ്ങൾ ലഭിക്കാൻ അർഹതയുള്ള ക്രൈസ്തവ സമൂഹം തെറ്റിദ്ധരിക്കപ്പട്ടിരിക്കയാണ്. ആയതിനാൽ ജസ്റ്റിസ് ബെഞ്ചമിൻ കോശി…

പത്തനംതിട്ട ജില്ലാ വാർത്തകൾ (27/11/2025)

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് മാത്രം പോസ്റ്റല്‍ബാലറ്റ് സമ്മതിദായകരായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമെന്ന് പോസ്റ്റല്‍ ബാലറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമം പ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്തവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. അപേക്ഷ ലഭിക്കുന്നതനുസരിച്ച് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലും സമയത്തിലും പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ആവശ്യപ്പെടുന്ന പക്ഷം വരണാധികാരിക്ക് നല്‍കണം.…

ശബരിമല: സീറോ ഡെത്ത് പോളിസിയുമായി ജില്ല ദുരന്തനിവാരണ വിഭാഗം

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്ത് സീറോ ഡെത്ത് പോളിസിയുമായി ജില്ല ദുരന്തനിവാരണ വിഭാഗം. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ ശബരിമല എഡിഎം ഡോ.അരുണ്‍ എസ് നായര്‍ സീറോ ഡെത്ത് പോളിസി മാര്‍ഗനിര്‍ദേശം അടങ്ങിയ പുസ്തകം ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യത്തിന് കൈമാറി പ്രകാശനം ചെയ്തു. തീര്‍ഥാടകരുടെ സുരക്ഷ, അപകടസാധ്യത ലഘൂകരിക്കല്‍, യാത്ര സുഗമമാക്കുക, അപകടം മരണം ഇല്ലാതാക്കുക, അടിയന്തര സാഹചര്യങ്ങളിലെ രക്ഷാ പ്രവര്‍ത്തനം…

error: Content is protected !!