Input your search keywords and press Enter.

Pamba Vision

816 Articles0 Comments

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നു

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നു. നവംബര്‍ 25 മുതല്‍ 28 വരെ നാല് ദിവസങ്ങളിലായി ജില്ലയിലെ 32 ബ്ലോക്ക് തല കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. ഓരോ പരിശീലന കേന്ദ്രത്തിലും രണ്ട് ഘട്ടങ്ങളിലായി രാവിലെയും ഉച്ചയ്ക്ക് ശേഷവും ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി, ഒരു കേന്ദ്രത്തില്‍ രണ്ട് മുതല്‍ 14 വരെ ബാച്ചുകള്‍ വീതം പരിശീലനം നല്‍കുന്ന രീതിയിലാണ് ക്രമീകരണം. പരിശീലനം നല്‍കുന്നതിനായി ജില്ലയിലെ…

പാലക്കാട് ജില്ലാ വാർത്തകൾ (26/11/2025)

വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനു സമീപം സ്ഥാനാര്‍ത്ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കേണ്ടത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനു സമീപം സ്ഥാനാര്‍ത്ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ പാലിക്കണം. ഗ്രാമപഞ്ചായത്തില്‍ ബൂത്തുകള്‍ സ്ഥാപിക്കുമ്പോള്‍ പോളിങ് സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അകലവും, നഗരസഭയില്‍ 100 മീറ്റര്‍ അകലവും പാലിക്കണം. സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ ബൂത്തില്‍ സ്ഥാപിക്കാം. ബൂത്തുകള്‍ നിര്‍മ്മിക്കുന്നതിന്…

പത്തനംതിട്ട ജില്ലാ വാർത്തകൾ (26/11/2025)

ബാലറ്റ് പേപ്പറിലും ലേബലിലും തമിഴ് ഭാഷയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡില്‍ ബാലറ്റ് പേപ്പര്‍, ബാലറ്റ് ലേബല്‍ എന്നിവയില്‍ തമിഴ് ഭാഷയും ഉള്‍പ്പെടുത്തും. സീതത്തോട് പഞ്ചായത്തിലെ ഗവി, മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, തോട്ടം എന്നീ വാര്‍ഡിലാണ് ബാലറ്റ് പേപ്പറിലും ബാലറ്റ് ലേബലിലും തമിഴും കൂടി അച്ചടിക്കുന്നത്.   സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും…

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 28 വരെ

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം ജില്ലയില്‍ നവംബര്‍ 28 വരെ നടക്കും. നവംബര്‍ 25 നാണ് പരിശീലനം ആരംഭിച്ചത്. പരിശീലനത്തിന് ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിംഗ് ബൂത്തിലെ ക്രമീകരണം, മറ്റു നടപടി എന്നിവയുടെ വിശദമായ ക്ലാസും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച പ്രായോഗിക പരിശീലനവും ഹരിത തിരഞ്ഞെടുപ്പ്…

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം : ബിഎല്‍ഒയെ ആദരിച്ചു

പത്തനംതിട്ട: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോമിന്റെ ജോലി 100 ശതമാനം പൂര്‍ത്തിയാക്കിയ റാന്നി മണ്ഡലത്തിലെ ബിഎല്‍ഒ എസ് ജെ ജയശ്രീയെ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പഴവങ്ങാടിയിലെ വീട്ടിലെത്തി ആദരിച്ചു. 775 വോട്ടര്‍മാരുടെ എന്യൂമറേഷന്‍ ഫോം വിതരണം, ശേഖരണം, ഡിജിറ്റലൈസേഷന്‍ എന്നിവയാണ് ജയശ്രീ പൂര്‍ത്തിയാക്കിയത്. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐത്തല 39-ാം നമ്പര്‍ അങ്കണവാടി ടീച്ചറാണ്. 2018 ല്‍ അങ്കണവാടി ജീവനക്കാരുടെ ആധാര്‍ ലിങ്ക്…

പത്തനംതിട്ട ജില്ലാ വാർത്തകൾ (25/11/2025)

പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 മുതല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 ന് (ബുധന്‍) ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കുള്ള ഉത്തരവ് ബന്ധപ്പെട്ട ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ല പോലീസ് മേധാവി, വരണാധികാരി, ഉപവരണാധികാരി എന്നിവര്‍ യഥാസമയം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലും സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റല്‍ ബാലറ്റ്…

പാലക്കാട് ജില്ലാ വാർത്തകൾ (25/11/2025)

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍: റാലി ഫ്ളാഗ് ഓഫ് ചെയ്തു ജില്ലാ വനിത ശിശു വികസന ഓഫീസും ജില്ലാ സങ്കല്‍പ്പ് ഹബ് ഫോര്‍ വിമണിന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായി ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി നടന്ന റാലി ജില്ലാകളക്ടര്‍ എം എസ് മാധവിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. വിക്ടോറിയ കോളേജ് ഡാന്‍സ് ക്ലബിന്റെ ഫ്ലാഷ് മോബോടെയാണ് റാലി ആരംഭിച്ചത്. ചെറിയ കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച റാലിയില്‍ വനിതാ…

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍: റാലി ഫ്ളാഗ് ഓഫ് ചെയ്തു

പാലക്കാട്: ജില്ലാ വനിത ശിശു വികസന ഓഫീസും ജില്ലാ സങ്കല്‍പ്പ് ഹബ് ഫോര്‍ വിമണിന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായി ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി നടന്ന റാലി ജില്ലാകളക്ടര്‍ എം എസ് മാധവിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. വിക്ടോറിയ കോളേജ് ഡാന്‍സ് ക്ലബിന്റെ ഫ്ലാഷ് മോബോടെയാണ് റാലി ആരംഭിച്ചത്. ചെറിയ കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച റാലിയില്‍ വനിതാ ബൈക്ക് റൈഡേഴ്‌സ്, വിക്ടോറിയ, മേഴ്‌സി, ചിറ്റൂര്‍ കോളേജുകളിലെ എന്‍.എസ്.എസ്,…

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പോളിങ്  സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ക്കായി 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികള്‍ക്ക് ഏഴ് കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റി തലത്തില്‍ ഷൊര്‍ണ്ണൂര്‍ സെന്റ. തെരാസസ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒറ്റപ്പാലം എല്‍ എസ് എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് മുനിസിപ്പല്‍ ഹാള്‍ (പുതിയ കെട്ടിടം…

പത്തനംതിട്ട ജില്ലാ വാർത്തകൾ (21/11/2025)

വോട്ട് അഭ്യര്‍ഥിച്ചെത്തുന്നവര്‍ വോട്ടറുടെ അനുമതിയില്ലാതെ ഫോട്ടോ എടുക്കരുത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ഥനയുമായി വീടുകളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അനുമതിയില്ലാതെ വോട്ടര്‍മാരുടെ ഫോട്ടോ എടുക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്.പ്രേം കൃഷ്ണന്‍ അറിയിച്ചു. ഇടയാറന്‍മുളയില്‍ വീടുകളില്‍ വോട്ട് അഭ്യര്‍ഥനയുമായി എത്തിയവര്‍ അനുമതി ഇല്ലാതെ മൊബൈലില്‍ ഫോട്ടോ പകര്‍ത്തിയതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം.   നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് (നവംബര്‍ 21) അവസാനിക്കും;…

error: Content is protected !!