Input your search keywords and press Enter.

Newsdesk

2449 Articles0 Comments

തുലാവർഷം പൂർണമായും പിൻവാങ്ങി :കേന്ദ്ര കാലാവസ്ഥ വകുപ്പ്

തുലാവർഷം പൂർണമായും പിൻവാങ്ങി :കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ജനുവരി 31ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു .കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 31/01/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട…

കൈലാസ- മാനസസരോവര്‍ യാത്ര പുനരാരംഭിക്കും: ഇന്ത്യ ചൈന ധാരണ

കൈലാസ- മാനസസരോവര്‍ യാത്ര പുനരാരംഭിക്കും: ഇന്ത്യ ചൈന ധാരണ 2025 വേനൽക്കാലത്ത് കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് അറിയിച്ചു. വിദേശകാര്യ സെക്രട്ടറി-വൈസ് ഫോറിൻ മിനിസ്റ്റർ മെക്കാനിസത്തിന് കീഴിൽ നടന്ന യോഗം, ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൻ്റെ അവസ്ഥ സമഗ്രമായി അവലോകനം ചെയ്യുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടം പദ്ധതി: വള്ളിക്കോട്

ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടം പദ്ധതി മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിന്റെ ഭാഗമായി ജലസ്രോതസുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ടം വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ തുടങ്ങി. വാര്‍ഡ് ഏഴില്‍ വാഴമുട്ടം കിഴക്കുള്ള മുണ്ടുതോട് നവീകരണത്തിന്റെ ഭാഗമായി നീര്‍ച്ചാല്‍ നടത്തവും മൂന്നാംഘട്ടം പദ്ധതിയുടെ തദ്ദേശസ്ഥാപനതല ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ നിര്‍വഹിച്ചു. നീര്‍ച്ചാല്‍ മാലിന്യമുക്തമാക്കി…

പത്തനംതിട്ട ജില്ലയിലും കുടുംബശ്രീയുടെ ഹാപ്പി കേരളം

കുടുംബശ്രീയുടെ ഹാപ്പി കേരളം ജില്ലയിലും വ്യക്തിസന്തോഷത്തിലൂടെ കുടുംബത്തിലും സമൂഹത്തിലും സന്തോഷം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന ഹാപ്പി കേരളം പദ്ധതിക്ക് ജില്ലയിലും തുടക്കം. തോട്ടപ്പുഴശ്ശേരി മോഡല്‍ സിഡിഎസില്‍പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 20 കുടുംബങ്ങള്‍ അടങ്ങിയ ഇടം രൂപീകരണമാണ് നടന്നത്. വ്യക്തികളുടെ സന്തോഷത്തിന് വിഘാതമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിപരിഹരിക്കുന്നതിനുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കിയുള്ള പ്രശ്നപരിഹാരമാണ് ആദ്യഘട്ടം. ഒരു വാര്‍ഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍. സന്തോഷസൂചിക കണ്ടെത്താന്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും പരിശീലനവുമുണ്ടാകും.…

ഹരിതടൂറിസം കേന്ദ്രമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തെ പ്രഖ്യാപിച്ചു

ഹരിതടൂറിസം കേന്ദ്രമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തെ പ്രഖ്യാപിച്ചു കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. ആനകളുടെ മ്യൂസിയം, ഔഷധസസ്യ നഴ്സറി, തേന്‍സംസ്‌കരണശാല, അശോകവനം, തുളസീവനം, നക്ഷത്രവനം, ക്രാഫ്റ്റ് ഷോപ്പ് എന്നിവ ഇവിടെയുണ്ട്. കാട്ടില്‍ കൂട്ടംതെറ്റി ഉപേക്ഷിക്കപ്പെട്ടതോ, പരിക്കേറ്റ് വനപാലകര്‍ കാട്ടില്‍നിന്ന് രക്ഷിച്ചതോ ആയ ആനക്കുട്ടികളെ വളര്‍ത്തി പരിശീലിപ്പിക്കുകയാണ് ഇവിടെ. വലിയ ആനകളുടെ പുറത്ത് ഇരിപ്പിടങ്ങള്‍ കെട്ടിവച്ച് ആനസവാരിക്കും സൗകര്യമുണ്ട്. പൊതുശുചിത്വനിലവാരം, ജൈവ-അജൈവ മാലിന്യ പരിപാലനം, ആവശ്യമായ…

മാരാമണ്‍ കണ്‍വെന്‍ഷന് ക്രമീകരണങ്ങള്‍ ഉറപ്പാക്കും : മന്ത്രി വീണാ ജോര്‍ജ്

മാരാമണ്‍ കണ്‍വെന്‍ഷന് ക്രമീകരണങ്ങള്‍ ഉറപ്പാക്കും : മന്ത്രി വീണാ ജോര്‍ജ് പമ്പ മണപ്പുറത്ത് ഫെബ്രുവരി ഒമ്പത് മുതല്‍ 16 വരെ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന് ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തേണ്ട സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ക്രമസമാധാന പാലനവും സുരക്ഷയും പോലീസ് ഉറപ്പുവരുത്തും. സമ്മേളനനഗരിയിലും മഫ്തിയിലും വനിതാ പോലിസ് ഉള്‍പ്പടെയുള്ളവരെ വിന്യസിക്കും. ഗതാഗത നിയന്ത്രണം…

ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശം നല്‍കുന്ന തനത് വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു

ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശം നല്‍കുന്ന തനത് വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശ രശ്മികള്‍ പായിക്കാന്‍ കഴിവുള്ള തനത് സാങ്കേതിക വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു . പരീക്ഷണ സ്ഥലം കൊല്ലം കൊട്ടാരക്കര റയിൽവെ സ്റ്റേഷൻ പാലത്തിനടുത്തു നിന്നും ആണെന്ന് മാത്രം . ഇത്രയും ബ്രഹത് പദ്ധതി ആവിഷ്കരിച്ച നമ്മുടെ കെ എസ് ഇ ബിയുടെ സെക്ഷന്‍ ജീവനക്കാര്‍ക്ക്…

കോന്നി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

  കോന്നി: കോന്നി താലൂക്കിലെ റേഷൻ വ്യാപാരികൾ കടകളടച്ച് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും,ധർണയും നടത്തി. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കുക, ഡയറക്ട് പേമെൻ്റ് സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, കേന്ദ്ര സർക്കാർ പൊതുവിതരണ സമ്പ്രദായത്തെ തകർക്കുന്ന നടപടിയിൽ നിന്നും പിൻ വാങ്ങുക, വ്യാപാരികളുടെ വേതനം അതാത് മാസം നൽകുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി സർക്കാരിൻ്റെ പങ്കാളിത്വത്തോടെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് താലൂക്ക്…

കോന്നി പോലീസ് ഡ്രൈവര്‍ രഘുകുമാറിനെ സസ്പെന്‍റ് ചെയ്തു

കോന്നി പോലീസ് ഡ്രൈവര്‍ രഘുകുമാറിനെ സസ്പെന്‍റ് ചെയ്തു കോന്നി: മദ്യലഹരിയിൽ സി പി ഐ എം നേതാവിനെ പൊലീസ് സ്റ്റേഷനിൽ അകാരണമായി മർദ്ധിച്ച പൊലീസ് ഡ്രൈവറെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാറിനെയാണ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാർ മർദ്ധിച്ചത് എന്നാണ് പരാതി . ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. സ്ത്രീകളടക്കമുള്ള കുടുംബത്തിന് പരാതി…

റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു

റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി. തുടർന്നാണ് സമരം പിൻവലിക്കാൻ റേഷൻ‍വ്യാപാരികൾ തീരുമാനിച്ചത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തിൽ നിന്ന്…

error: Content is protected !!