Input your search keywords and press Enter.

Newsdesk

2449 Articles0 Comments

തേക്കുതോട്ടില്‍ തോടിന് കുറുകെ മരം മുറിച്ചിട്ടിട്ട് ദിവസങ്ങള്‍ :നീക്കം ചെയ്യണം

തേക്കുതോട്ടില്‍ തോടിന് കുറുകെ മരം മുറിച്ചിട്ടിട്ട് ദിവസങ്ങള്‍ :നീക്കം ചെയ്യണം തേക്കുതോട് പോസ്റ്റ്‌ ഓഫീസ് പടി താഴെപറക്കുളം തോടിന്‍റെ ഭാഗത്ത്‌ നിന്ന മരം മുറിച്ചു തോടിന് കുറുകെ ഇട്ടിട്ടു ദിവസങ്ങള്‍ ആയി എങ്കിലും മരം നീക്കം ചെയ്യുന്നില്ല എന്ന് പരാതി . പുളിവാക ഇനത്തില്‍പ്പെട്ടമരമാണ് എന്ന് നാട്ടുകാര്‍ പറയുന്നു . നീരൊഴുക്കിന് തടസമായ നിലയില്‍ ആണ് മരം തോടിനു കുറുകെ ഇട്ടിരിക്കുന്നത് .മരം ഒഴുകി പോകാതെ ഇരിക്കാന്‍ ഒരു ഭാഗം…

ഹൃദയം നിറഞ്ഞ ശ്രീകൃഷ്‌ണ ജയന്തി ആശംസകള്‍

  നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് .കര്‍മ്മ വീര്യത്തിന്റെ ഗംഭീര നാദം മുഴക്കിയ പാഞ്ചജന്യം… ധര്‍മ്മ-അധര്‍മ്മത്തിന്റെ രണഭൂമിയില്‍ ധര്‍മ്മ പക്ഷത്ത് നിന്നുകൊണ്ട് അധര്‍മ്മത്തിന്റെ കാരിരുമ്പ് ശക്തിയെ തകര്‍ത്ത ശംഖൊലി. അശാന്തിയുടേയും അധര്‍മ്മത്തിന്റെയും കരിമ്പടപ്പുതപ്പിനടിയില്‍ ലോകം വിതുമ്പുമ്പോള്‍ മാനവികതയുടേയും സ്‌നേഹത്തിന്റെയും മയില്‍പ്പീലി തുണ്ടുമായി വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി കൂടി സമാഗതമായി .ഇന്ന് ശ്രീകൃഷ്‌ണ ജയന്തി. പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ശ്രീകൃഷ്‌ണ ജയന്തി ആശംസകള്‍…

സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം

സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം ചലച്ചിത്ര മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനം.ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തെ ആണ് അന്വേഷണത്തിന് ചുമതപ്പെടുത്തിയത് . ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേകസംഘത്തിന് മേൽനോട്ടം വഹിക്കും. പൊലീസ് എഐജി ജി.പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ,ക്രമസമാധാന ചുമതലയുള്ള എഐജി വി.അജിത്,ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരാണ് അന്വേഷണം…

കൊച്ചിൻ ഷിപ്പ്യാർഡിൽ അവസരം :അപ്രൻ്റീസ്ഷിപ്പ് ട്രെയിനി

  ഇന്ത്യ ഗവൺമെൻ്റിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് അപ്രൻ്റീസ്ഷിപ്പ് ട്രെയിനികളെ തേടുന്നു. എൻജിനീയറിങ് / കൊമേഴ്സ് പ്രാക്ടീസിൽ ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീറിങ്ങിൽ ഗ്രാജുവേഷൻ കഴിഞ്ഞവർക്ക് ഒരു വർഷത്തേക്കാണ് അവസരം. ഈ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട ഓറിയന്റഷന് ഓഗസ്റ്റ് 27ന് രാവിലെ 10.30നു പുളിക്കീഴ് ബ്ലോക്ക് ഓഫീസ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. അന്നേ ദിവസം കൊച്ചിൻ ഷിപ്പ് യാർഡിലെ ഉദ്യോഗസ്ഥർ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദീകരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓറിയന്റഷനിൽ…

രജി തോപ്പിലിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

രജി തോപ്പിലിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം തിരുവനന്തപുരം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്‍റെ ദേശീയ പുരസ്കാരത്തിന് പത്തനംതിട്ട ചിറ്റാർ സ്വദേശിയായ മുൻ മാധ്യമ പ്രവർത്തകൻ രജി തോപ്പിൽ അർഹനായി. മാധ്യമ രംഗത്തേയും, സാമൂഹിക സാംസ്‌കാരിക മേഖലകളിലെയും പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് മാധ്യമ രംഗത്തെ മുൻകാല പ്രവർത്തനത്തിന് രജി തോപ്പിലിന് പുരസ്‌കാരം. വനമേഖലകളിൽ താമസിക്കുന്ന ആദിവാസികളുടെ ദുരിതം നിറഞ്ഞ ജീവിത കാഴ്ചകളും, ടൂറിസം മേഖലയിലെ വിവിധ…

സാഹിത്യം : ശക്തമായ ബോധനമാധ്യമം: ഡെപ്യൂട്ടി സ്പീക്കർ

  അടൂർ: സാമൂഹ്യ തിന്മകൾക്കെതിരേ ശബ്ദമുയർത്തുന്നതിനും പൊതുസമൂഹത്തേ ബോധവൽക്കരിക്കുന്നതിനും എഴുത്തുകാർക്ക് കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു .അടൂർ മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവനിൽ പ്രവാസി സാഹിത്യകാരി ശശികലാ നായരുടെ “മനപ്പെയ്ത്ത്” എന്ന കവിതാസമാഹാരം വിഖ്യാത അതിവേഗചിത്രകാരൻ ഡോ.ജിതേഷ്ജിക്ക് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായി വിരൽചൂണ്ടുവാൻ ‘മനപ്പെയ്ത്ത്’ കവിതാസമാഹാരത്തിലൂടെ എഴുത്തുകാരിക്ക് കഴിഞ്ഞതായും കവിതാസമാഹാരത്തിലെ ഓരോ കവിതയും വർത്തമാനകാല സ്ത്രീപക്ഷ വിഹ്വലതകളും സന്ദേശങ്ങളുമാണ് നല്‍കുന്നതെന്നും…

ഇവി ചാർജിംഗ് സ്റ്റേഷനും ഹാർഡ്‌വെയർ എമുലേഷൻ സൗകര്യവും ഉദ്ഘാടനം ചെയ്തു

ഇവി ചാർജിംഗ് സ്റ്റേഷനും ഹാർഡ്‌വെയർ എമുലേഷൻ സൗകര്യവും ഉദ്ഘാടനം ചെയ്തു വ്യാവസായിക മേഖലയിൽ ഉപയോഗിക്കുന്നതിന് ഇന്ത്യയിൽ ബൗദ്ധിക സ്വത്തവകാശം സൃഷ്ടിക്കേണ്ടത് രാജ്യത്തിന്റെ മുന്നേറ്റത്തിന് പ്രധാനമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്-വിവരസാങ്കേതിക വിദ്യ മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണൻ. തിരുവനന്തപുരം സി – ഡാക് ടെക്നോപാർക്ക് ക്യാമ്പസിലെ തദ്ദേശീയ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ ഉദ്‌ഘാടനം നിർവഹിച്ച ശേഷം വ്യാവസായിക പങ്കാളിയുമായുള്ള ധാരണാപത്ര കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . സ്വാശ്രയത്വം നേടുന്നത്തിനായി നിർണായക…

സംസ്ഥാനത്തെ ആശുപത്രി വികനത്തിന് 69.35 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

സംസ്ഥാനത്തെ ആശുപത്രി വികനത്തിന് 69.35 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാർഷിക പദ്ധതികൾക്കാണ് അനുമതി ലഭ്യമായത്. 69.35 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ്…

ആരണ്യകം ഇക്കോ കഫെയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

ആരണ്യകം ഇക്കോ കഫെയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു കോന്നി : വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരണ്യകം ഇക്കോ കഫെയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.കോന്നി- തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ ബാംബൂ ഹട്ടിനോട് ചേർന്നാണ് ആരണ്യകം ഇക്കോ കഫേ നിർമ്മിക്കുന്നത്. 6.76 ലക്ഷം രൂപ ചിലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണ ഹാൾ , അടുക്കള,…

ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർ മരിച്ചു

  ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർ മരിച്ചു പത്തനംതിട്ട കുളനടയില്‍ വാഹനാപകടം. ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി മിഥുൻ (30) മരിച്ചു. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങി. ചെങ്ങന്നൂര്‍, അടൂര്‍…

error: Content is protected !!