Input your search keywords and press Enter.

Newsdesk

2449 Articles0 Comments

രഞ്ജിത്തും ,സിദ്ദിഖും രാജി വെച്ചു

രഞ്ജിത്തും ,സിദ്ദിഖും രാജി വെച്ചു ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്തും ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖും രാജി വെച്ചു.സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. ബംഗാളി നടി ഉന്നയിച്ച ആരോപണം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.ആരോപണം ഉന്നയിച്ച നടി പാലേരി മാണിക്യം പാതിരാക്കൊലപാതകത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യമല്ലാത്തത് കൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ രഞ്ജിത്ത് ആരോപണം…

ആലപ്പുഴ മെഡിക്കൽ കോളേജ്: രണ്ട് പിജി സീറ്റുകൾക്ക് അനുമതി

ആലപ്പുഴ മെഡിക്കൽ കോളേജ്: രണ്ട് പിജി സീറ്റുകൾക്ക് അനുമതി ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി രണ്ട് പിജി സീറ്റുകൾക്ക് കേന്ദ്രം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ട് എംഡി സൈക്യാട്രി വിഭാഗത്തിലാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ രണ്ട് സീറ്റുകൾക്ക് അനുമതി നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഈ സർക്കാർ ആരംഭിച്ച എംഡി സൈക്യാട്രി കോഴ്സിന് നേരത്തെ ഒരു സീറ്റ് ലഭിച്ചിരുന്നു. ഇതോടെ എംഡി സൈക്യാട്രിയിൽ…

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 24/08/2024 )

കുടുംബശ്രീ ഓണം വിപണന മേള കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള ജില്ലയില്‍ നടത്തും. ജില്ലാ പഞ്ചായത്തിന്റേയും  ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍  10 മുതല്‍ 14 വരെ പത്തനംതിട്ട മുനിസിപ്പല്‍  ബസ് സ്റ്റാന്‍ഡില്‍ തയ്യാറാക്കുന്ന പന്തലില്‍ 50 വിപണന സ്റ്റാളുകളും വിവിധ ജില്ലകളുടെ ഭക്ഷ്യമേളകളും  വിവിധ കലാപരിപാടികളും സെമിനാറുകളും ഉണ്ടാകും. സ്റ്റാളുകള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും. വിവിധ മത്സരങ്ങളും അനുബന്ധമായുണ്ട്.…

സ്കൂളുകളിൽ പുതിയ 20,000 റോബോട്ട് കിറ്റുകൾ വിന്യസിക്കും

സ്കൂളുകളിൽ പുതിയ 20,000 റോബോട്ട് കിറ്റുകൾ വിന്യസിക്കും   ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകൾ വഴി 2219 സ്‌കൂളുകളിൽ നടപ്പാക്കുന്ന റോബോട്ടിക് ലാബ് പദ്ധതിയിൽ കഴിഞ്ഞ വർഷം നൽകിയ 9000 റോബോട്ടിക് കിറ്റുകൾക്ക് പുറമേ ഒരുമാസത്തിനുള്ളിൽ 20,000 പുതിയ റോബോട്ടിക് കിറ്റുകൾ കൂടി ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൊച്ചി ഇടപ്പള്ളിയിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) റീജിയണൽ കേന്ദ്രത്തിൽ ലിറ്റിൽ…

സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം വരുന്നു

  സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പി.ഒ.എസ്. മെഷീൻ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ…

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 24/08/2024 )

ശൈലി 2.0  ജീവിതശൈലീ രോഗനിര്‍ണയ സര്‍വെയുമായി ആശാ പ്രവര്‍ത്തകര്‍ വീടുകളിലേക്ക് ജീവിതശൈലീ രോഗസാധ്യതയും പൊതുജനാരോഗ്യപ്രസക്തമായ പകര്‍ച്ചവ്യാധികളും നേരത്തെ കണ്ടെത്തുകയെന്ന  ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ നടത്തുന്ന വാര്‍ഷികാരോഗ്യ പരിശോധന (ശൈലി 2.0) യുടെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ ജില്ലയിലെ വീടുകളിലേക്കെത്തും. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഓറല്‍ കാന്‍സര്‍, സ്തനാര്‍ബുദം, അന്ധത, കേള്‍വിക്കുറവ്, വിഷാദ രോഗസാധ്യത, ലെപ്രസി എന്നിവ ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെയാണ് ശൈലി 2.0 സര്‍വെയിലൂടെ…

പോലീസ് ഇറങ്ങി വാഹന പരിശോധന : എല്ലാവര്‍ക്കും പിഴ :നേതാവും അണിയും വന്നപ്പോള്‍ കുശലം

    കോന്നിയില്‍ കോന്നി പോലീസ് വ്യാപക വാഹന പരിശോധന നടത്തി .ഇന്ന് നടത്തിയത് അരുവാപ്പുലം . വന്ന വാഹനം എല്ലാം മൂന്നു പോലീസ് ഏമാന്മാര്‍ തടഞ്ഞു . സ്കാന്‍ കയ്യില്‍ ഉണ്ട് .പരിശോധന നടന്നു . ലൈസന്‍സ് കാണിച്ചവരെ പോകാന്‍ പറയുന്നു .   വാഹന ഇന്‍ഷുറന്‍സ് മുടങ്ങിയവരെ പിടിച്ചു നിര്‍ത്തി , അതാ വരുന്നു .കോന്നിയിലെ വലിയ നേതാവും അണിയും ഒരു ബൈക്കില്‍ ഹെല്‍മറ്റ് ഇല്ല രണ്ടു…

മഴയില്‍ വീടിന്‍റെ സംരക്ഷണ മതില്‍ തകര്‍ന്നു: അധികാരികളെ നിങ്ങള്‍ എവിടെ

  കനത്ത മഴയെത്തുടര്‍ന്ന് തേക്ക് തോട്ടില്‍ വീടിന്‍റെ സംരക്ഷണ മതില്‍ തകര്‍ന്നിട്ടു രണ്ടു ദിനം .തണ്ണിതോട് നാലാം വാര്‍ഡില്‍ കരിമാന്‍ തോട് തൂമ്പാകുളം റോഡില്‍ കൊടുംതറ പുത്തന്‍ വീട്ടില്‍ പി ഡി തോമസിന്‍റെ വീടിന്‍റെ മുന്നില്‍ ഉള്ള സംരക്ഷണ മതില്‍ ആണ് തകര്‍ന്നത് .   സത്വര നടപടി എടുക്കേണ്ട അധികാരികള്‍ വന്നു കണ്ടു മടങ്ങി . വീട് ഏതു സമയത്തും ഇടിഞ്ഞു വീഴും .സര്‍ക്കാര്‍ സംവിധാനം എല്ലാം തകര്‍ന്ന…

ജീവിതശൈലീ രോഗനിര്‍ണയ സര്‍വെയുമായി ആശാ പ്രവര്‍ത്തകര്‍ വീടുകളിലേക്ക്

ജീവിതശൈലീ രോഗനിര്‍ണയ സര്‍വെയുമായി ആശാ പ്രവര്‍ത്തകര്‍ വീടുകളിലേക്ക് ജീവിതശൈലീ രോഗസാധ്യതയും പൊതുജനാരോഗ്യപ്രസക്തമായ പകര്‍ച്ചവ്യാധികളും നേരത്തെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ നടത്തുന്ന വാര്‍ഷികാരോഗ്യ പരിശോധന (ശൈലി 2.0) യുടെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ ജില്ലയിലെ വീടുകളിലേക്കെത്തും. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഓറല്‍ കാന്‍സര്‍, സ്തനാര്‍ബുദം, അന്ധത, കേള്‍വിക്കുറവ്, വിഷാദ രോഗസാധ്യത, ലെപ്രസി എന്നിവ ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെയാണ് ശൈലി 2.0 സര്‍വെയിലൂടെ തിരിച്ചറിയുന്നത്. മൊബൈല്‍…

സർക്കാരിന് വേട്ടക്കാരെ സംരക്ഷിക്കുന്ന വിചിത്ര നിലപാട്: കെ.സുരേന്ദ്രൻ

  സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന വിചിത്രമായ നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടക്കം മുതലേ ഒളിച്ചു കളിയാണ് സർക്കാർ നടത്തുന്നത്. പിണറായിയുടെ സ്ത്രീപക്ഷ നിലപാടുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സർക്കാർ ആദ്യഘട്ടം മുതൽ കള്ള കളിയാണ് നടത്തുന്നതെന്നും കാസർഗോഡ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷൻ പറയാത്ത വലിയ ഭാഗം വെട്ടിക്കളഞ്ഞതിന്റെ…

error: Content is protected !!