Input your search keywords and press Enter.

Tag

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 05/02/2022 )

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 01/11/2023)

പ്രാദേശിക അവധി പരുമലപ്പളളി പെരുനാള്‍  നടക്കുന്നതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം  ( നവംബര്‍  2) തിരുവല്ല താലൂക്കിനു പത്തനംതിട്ട ജില്ലാ കളക്ടര്‍ എ ഷിബു പ്രാദേശിക അവധി പ്രഖ്യാപിച്ച്  ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക്  അവധി ബാധകമല്ല. അപേക്ഷ ക്ഷണിച്ചു   പട്ടികവര്‍ഗവികസനവകുപ്പിനു കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ 20 നും 35 നും ഇടയില്‍ പ്രായമുളളതും പി എസ് സി ഒറ്റത്തവണ രജിസ്ട്രേഷന്‍  നടത്തിയിട്ടുളളതുമായ പട്ടികവര്‍ഗ യുവതീ…

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 10/10/2023)

സ്‌കൂള്‍ കുട്ടികള്‍ക്കായി മില്ലറ്റ് റെസിപ്പി മത്സരവും പോസ്റ്റര്‍ പ്രദര്‍ശനവും പത്തനംതിട്ട ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകഭക്ഷ്യദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ മത്സരവും മില്ലറ്റ് പാചക റെസിപ്പി മത്സരവും സംഘടിപ്പിക്കുന്നു. ലോക ജൂനിയര്‍ ഭക്ഷ്യദിനമായി എഫ്.എ.ഓ .ആഹ്വാനം ചെയ്തിട്ടുള്ള ഒക്ടോബര്‍ 19നാണ്  തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്ര ത്തില്‍ വെച്ച് പരിപാടികള്‍ നടത്തപ്പെടുന്നത്.   അന്താരാഷ്ട്ര ചെറുധാന്യവര്‍ഷം 2023 മായി ബന്ധപ്പെടുത്തി ‘ചെറുതല്ല ചെറു ധാന്യങ്ങള്‍’ എന്നതാണ് പാചക മത്സരത്തിന്റെ വിഷയം. മത്സരത്തിന് തയ്യാറാക്കുന്ന…

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 09/02/2023)

ഖാദി സ്‌പെഷ്യല്‍ റിബേറ്റ് മേള സര്‍വോദയ പക്ഷം 2023 ന്റെ ഭാഗമായി ഖാദി തുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി 14 വരെ 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ് ഏര്‍പ്പെടുത്തി. ഖാദി ഗ്രാമസൗഭാഗ്യ ഇലന്തൂര്‍ ഷോറൂമില്‍ നടന്ന സര്‍വോദയപക്ഷം സ്‌പെഷ്യല്‍ റിബേറ്റ് മേള ഇലന്തൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യൂ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.പി മുകുന്ദന്‍ അധ്യക്ഷനായിരുന്നു. ഗ്രാമവ്യവസായ ഓഫീസര്‍ ഹേമകുമാര്‍ ആശംസകള്‍ നേര്‍ന്നു. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ് കുമാര്‍ സ്വാഗതവും,…

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ (12/10/2022)

ശബരിമല തീര്‍ഥാടനം: പാത്രങ്ങളുടെ വില നിശ്ചയിച്ച് ഉത്തരവായി ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കപ്പെടുന്ന സ്റ്റീല്‍, അലുമിനീയം പാത്രങ്ങളുടെയും പിച്ചളയുടെയും വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കാറ്റഗറി ഒന്നില്‍ വരുന്ന ഒരു ഗ്രാം മുതല്‍ 200 ഗ്രാം വരെ തൂക്കമുള്ളതും തിരുകിയടയ്ക്കുന്ന അടപ്പോടു കൂടിയതുമായ സ്റ്റീല്‍ പാത്രങ്ങള്‍ക്ക് കിലോഗ്രാമിന് സന്നിധാനത്ത് 700 രൂപയും പമ്പയില്‍ 650 രൂപയുമാണ്. കാറ്റഗറി രണ്ടില്‍…

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/10/2022)

കൃഷിക്ക് തുടക്കം കുറിച്ച് ആറന്മുള; നിലം ഉഴുതു തുടങ്ങി ആറന്മുളയിലെ പാടശേഖരങ്ങളില്‍ കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ കര്‍ഷകര്‍. കൃഷിക്ക് തുടക്കം കുറിച്ച് നിലം ഉഴുതു മറിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടുത്ത ഓണത്തിന് ആറന്മുള പാര്‍ത്ഥസാരഥിക്ക് തിരുവോണത്തോണിയില്‍ സമര്‍പ്പിക്കാനുള്ള അരി ഇവിടെയാണ് വിളയിച്ചെടുക്കുന്നത്. പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടേയും പള്ളിയോട സേവാസംഘത്തിന്റെയും സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്. കഴിഞ്ഞ തവണ ഉത്തമന്‍ എന്ന കര്‍ഷകന്‍ നിരവധി വെല്ലുവിളികളെ അതിജീവിച്ച് അന്‍പത് പറ നെല്ലാണ്…

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/10/2022)

ടെക്നിക്കല്‍ അസിസ്റ്റന്റായി കരാര്‍ നിയമനം സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും ഒപ്പം കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ.അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. കരാര്‍ നിയമന കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും…

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/10/2022)

മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭവും കുമാരനാശാന്റെ 150-ാം ജയന്തിയും രചനാ ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന് വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചന ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം 4.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരക കമ്മറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിക്കും.…

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 27/09/2022)

സ്പോട്ട്അഡ്മിഷന്‍ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഈ മാസം 30ന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷനായി രാവിലെ ഒന്‍പത് മുതല്‍ 11 വരെ രജിസ്ട്രേഷന്‍ ചെയ്യാം. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്ന ഫീസ്, പി.റ്റി.എ ഫണ്ട് എന്നിവ സഹിതം കോളേജില്‍ രജിസ്ട്രേഷന്‍ നടത്തണം. കോഷന്‍ഡിപ്പോസിറ്റ് 1000 രൂപ ഉള്‍പ്പെടെ ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ ഏകദേശം 4000 രൂപ ക്രെഡിറ്റ് / ഡെബിറ്റ്…

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 26/09/2022)

ഫെന്‍സിംഗ് കായിക പരിശീലനത്തിന് ഏഴു ലക്ഷം രൂപ അനുവദിച്ചു ഫെന്‍സിംഗ് കായിക പരിശീലനത്തിനായി  ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന് ഖേലോ ഇന്ത്യ ഏഴു ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍  അറിയിച്ചു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ് സീറ്റ് ഒഴിവ് ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.റ്റി വിഭാഗത്തിനായി ഒഴിവുളള ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ പ്രവേശനത്തിന് ഓഫ്ലൈന്‍…

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 23/09/2022)

ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോള്‍ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡിസിഎ) കോഴ്‌സ് പ്രവേശന തീയതി സെപ്റ്റംബര്‍ 30 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഒക്ടോബര്‍ എട്ടു വരെയും ദീര്‍ഘിപ്പിച്ചു. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ ക്യാമ്പ് ശബരിമല, പമ്പ, മഞ്ഞത്തോട്, അട്ടത്തോട്, നിലയ്ക്കല്‍, ളാഹ വേലംപ്ലാവ് അറയാഞ്ഞിലിമണ്ണ് എന്നീ മേഖലകളില്‍പ്പെട്ട ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആധാര്‍ എടുക്കുന്നതിനായി…

error: Content is protected !!