Input your search keywords and press Enter.

Monthly Archives

December 2022

ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു, പോലീസെത്തി തീയണച്ചു

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു, പോലീസെത്തി തീയണച്ചു. തൃശൂർ സ്വദേശി രഞ്ജിത്ത് ഓടിച്ചുവന്ന ബുള്ളറ്റിനാണ് പന്തളത്ത് വച്ച് തീപിടിച്ചത്. ഭാര്യ ശ്രീലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. ശ്രീലക്ഷ്മിയുടെ കാരക്കാട്ടുള്ള വീട്ടിലേക്ക് വരുംവഴിയാണ് സംഭവം. ബൈക്കിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ രഞ്ജിത്തും ഭാര്യയും ഇറങ്ങി ഓടിമാറിയതിനാൽ ആപത്തിൽ നിന്നും രക്ഷപ്പെട്ടു. പിന്നീട് ബൈക്ക് കത്തുകയായിരുന്നു. തിരക്കേറിയ റോഡിലുണ്ടായ സംഭവം പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ പന്തളം പോലീസ് ഉടനെ സ്ഥലത്തെത്തി പൈപ്പിൽ നിന്നും മറ്റും…

പത്തനംതിട്ട ജില്ലാ വാർത്തകൾ (17/12/2022)

നഗരസഭ ബസ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണം : വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി പത്തനംതിട്ട നഗരസഭ ബസ് ടെര്‍മിനലിന്റെ യാര്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം യാര്‍ഡില്‍ പരിശോധന നടത്തി. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ.പ്രിയയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വിദഗ്ധസംഘം ബസ്‌സ്റ്റാന്‍ഡ് സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മുന്‍പ് ടാര്‍ ചെയ്തിരുന്നതിന്റെയും, നിലവിലുള്ള വെള്ളക്കെട്ടും മഴ…

പാലക്കാട് ജില്ലാ വാർത്തകൾ (17/12/2022)

തൃത്താല ഗവ ആശുപത്രി വികസന നടപടികള്‍ പുരോഗമിക്കുന്നു: മന്ത്രി എം.ബി രാജേഷ് തൃത്താല ഗവ ആശുപത്രി വികസന നടപടികള്‍ പുരോഗമിക്കുന്നതായി തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ബദാംചുവട്ടിലെ തൃത്താല ഗ്രാമപഞ്ചായത്ത് ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ തൃത്താല ഗവ ആശുപത്രിയുടെ വികസനത്തിനാണ് ആദ്യ പരിഗണന നല്‍കുന്നത്. കഴിഞ്ഞ ബജറ്റില്‍ തൃത്താല ഗവ ആശുപത്രി വികസനത്തിന് 12.5 കോടി…

കൊല്ലം ജില്ലാ വാർത്തകൾ (17/12/2022)

പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ തീരുമാനം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം. സേവനങ്ങള്‍ കൂടുതല്‍ രോഗിസൗഹൃദമാക്കാനും ജി. എസ്. ജയലാല്‍ എം. എല്‍. എയുടെയും ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ജനറല്‍ബോഡി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. സി. ടി. സ്‌കാന്‍ സൗകര്യം 24 മണിക്കൂറും ലഭ്യമാക്കും. ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങള്‍ക്കായുള്ള സാധ്യതയും പരിശോധിക്കും.…

പത്തനംതിട്ട ജില്ലാ വാർത്തകൾ (16/12/2022)

ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം: സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണന- മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…

പാലക്കാട് ജില്ലാ വാർത്തകൾ (16/12/2022)

സംസ്ഥാനത്ത് പാല്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി സംസ്ഥാനത്ത് പാലിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എടത്തറ കോട്ടയില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ ക്ഷീര സംഗമം സമാപന സമ്മേളന ഉദ്ഘാടനവും ക്ഷീരബന്ധു പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പാല്‍, മുട്ട, മാംസം, പച്ചക്കറി എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.…

പമ്പ വിഷൻ – ക്രിസ്തുമസ് കരോള്‍ ലൈവ് (22/12/2022)

കോന്നി അരുവാപ്പുലം താബോര്‍ മാര്‍ത്തോമ പള്ളിയില്‍ ഡിസംബര്‍ മാസം ഇരുപത്തി രണ്ടാം തീയതി നടക്കുന്ന ക്രിസ്തുമസ് പരിപാടികളുടെ ഭാഗമായുള്ള കരോള്‍ സർവീസ് പമ്പ വിഷൻ തല്‍സമയ സംപ്രേക്ഷണം നടത്തും. തീയതി : 22 December 2022 സമയം : വൈകിട്ട് 7 മണി മുതല്‍ ഏവര്‍ക്കും സ്വാഗതം.…

കൊല്ലം ജില്ലാ വാർത്തകൾ (16/12/2022)

ക്രിസ്മസ് – പുതുവത്സരാഘോഷം: ജില്ലയില്‍ പരിശോധന ശക്തമാക്കി വിവിധ വകുപ്പുകള്‍ ക്രിസ്മസ് – പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ പരിശോധന ശക്തമാക്കി വിവിധ വകുപ്പുകള്‍. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ അഞ്ച് മുതല്‍ പ്രത്യേക ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. കടകള്‍, വീടുകള്‍, വൈന്‍ ഷോപ്പുകള്‍, വാഹനങ്ങള്‍, ട്രെയിന്‍ എന്നിവ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന തുടരുന്നു. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വിവിധ താലൂക്കുകളെ ഏകോപിപ്പിച്ച് മൂന്ന് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍…

വോട്ടര്‍ പട്ടിക പുതുക്കല്‍: ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

കൊല്ലം: വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിലവിലെ അപേക്ഷകളുടെ തീര്‍പ്പാക്കല്‍ സംബന്ധിച്ച് വിലയിരുത്തുന്നതിനും ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ലഭ്യമായ എല്ലാ അപേക്ഷകളിലും പരാതികളിലും ഡിസംബര്‍ 25 നകം തീര്‍പ്പുണ്ടാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കൃത്യമായ നിബന്ധനകള്‍ പാലിച്ച് മാത്രമേ വോട്ടര്‍ പട്ടികയില്‍ നിന്നും പേര് ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനും പാടുള്ളു. ഇലക്ട്രല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്ന…

സംസ്ഥാന കേരളോത്സവം; ലോഗോ പ്രകാശനം ചെയ്തു

കൊല്ലം: സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങളുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ ലോഗോ കൈമാറി. ഡിസംബര്‍ 27 മുതല്‍ 30 വരെയാണ് സംസ്ഥാനതല കായിക മത്സരങ്ങള്‍. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി. എസ് ബിന്ദു, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ: കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക…

error: Content is protected !!