Input your search keywords and press Enter.

Monthly Archives

April 2024

ഉയർന്ന താപനില മുന്നറിയിപ്പ് : ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു : അടിയന്തിര സാഹചര്യം

ഉയർന്ന താപനില മുന്നറിയിപ്പ് : ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു : അടിയന്തിര സാഹചര്യം പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 29 മുതൽ മെയ് 03…

പ്രൊഫ. കെ.വി.തമ്പി മാധ്യമ പുരസ്ക്കാരം സജിത്ത് പരമേശ്വരന്

പ്രൊഫ. കെ.വി.തമ്പി മാധ്യമ പുരസ്ക്കാരം സജിത്ത് പരമേശ്വരന് പത്തനംതിട്ട:പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും എഴുത്തുക്കാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ മൂന്നാമത് മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം മംഗളം ദിനപത്രം സ്പെഷ്യൽ ലേഖകനും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നൽകുമെന്ന് പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു. ആറന്മുള പൂവത്തൂർ വയക്കര വീട്ടിൽ കെ.ആർ പരമേശ്വരൻ നായരുടെയും വി.കെ ഗൗരിക്കുട്ടിയമ്മയുടെയും മകനാണ് സജിത്ത്…

എംപി കൃഷ്ണപിള്ള ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

എംപി കൃഷ്ണപിള്ള ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ എം പി കൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള എം. പി കൃഷ്ണപിള്ള ഫൗണ്ടേഷന്റെ എം പി സ്‌മൃതി ‘കർമ്മധീര’ പുരസ്കാരം മുൻ കെപിസിസി പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്കും കെ പി പരമേശ്വരക്കുറുപ്പ് സ്മൃതി ‘പ്രതിഭാപുരസ്കാരം’ അതിവേഗചിത്രകാരനും എക്കോ ഫിലാസഫറുമായ ഡോ : ജിതേഷ്ജിയ്ക്കും ലഭിച്ചു. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മുൻ മുഖ്യമന്ത്രി വി…

53-ാമത് സംസ്ഥാന സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് : മാണി.സി.കാപ്പൻ MLA ഉദ്ഘാടനം ചെയ്തു

53-ാമത് സംസ്ഥാന സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് മുൻ ദേശീയ വോളിബോൾ താരം മാണി.സി.കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി.ഹരി, കല അജിത്ത്, അജി അലക്സ്, അഭിലാഷ് വിശ്വനാഥ്, കെ.കെ.ശശി, എം.വി.സഞ്ജു , കടമ്മനിട്ട കരുണാകരൻ, റവ.ഫാദർ ബിജു മാത്യു, ബിനോയ് കെ.മത്തായി, ആർ.രവികുമാർ , അഡ്വ.എസ്.മനോജ്, ബിജുരാജ്, രവീന്ദ്രൻ നായർ, അനിൽ ചൈത്രം എന്നിവർ പ്രസംഗിച്ചു.…

കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 28/04/2024 )

  കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ രണ്ടാം ഘട്ടം (28/4/2024) ഉച്ചയോടെ അവസാനിച്ചു. 12.30 ന് നടന്ന പ്രവർഗ്യ ക്രിയയോടെയാണ് അതിരാത്രത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കിയത്. അഞ്ചാം പ്രവർഗ്യത്തിനും, ഉപാസത്തിനും സുബ്രമണ്യ ആഹ്വാനത്തിനും ശേഷം ഇന്ദ്രൻ യാഗശാലയിലേക്കെത്തി യാഗം സ്വീകരിക്കാൻ തയ്യാറായി എന്നാണു സങ്കൽപ്പിക്കുന്നത്. അഗ്നിയാണ് സോമവും ദ്രവ്യവും ഏറ്റു വാങ്ങുന്നതെങ്കിലും ഇന്ദ്രൻ അതിനു സാക്ഷിയായി വേണം. ഇന്ദ്രൻ യജമാനറെയും സോമന്റെയും രാജാവാണ്.…

അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2024

പത്തനംതിട്ട: അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2024 ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെ പ്രക്കാനത്തുള്ള ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ (കോച്ച് കൊച്ചീപ്പന്‍ നഗര്‍) നടക്കുമെന്ന് സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി.സി. ഹരിയും ജനറല്‍ കണ്‍വീനര്‍ അനില്‍ ചൈത്രവും അറിയിച്ചു. കേരള സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ തീരുമാനപ്രകാരം പത്തനംതിട്ട ജില്ലാ വോളിബോള്‍ അസോസിയേഷനും പ്രക്കാനം ബ്രെയിന്‍ ക്ലബ്ബും ചേര്‍ന്നാണ് സംഘാടനം നിര്‍വഹിക്കുന്നത്. കേരളത്തിലെ പതിനാല്…

കൽക്കി റിലീസ് തീയതി നീട്ടി; ചിത്രം ജൂൺ 27 ന് തിയറ്ററുകളിൽ എത്തും

കൽക്കി റിലീസ് തീയതി നീട്ടി; ചിത്രം ജൂൺ 27 ന് തിയറ്ററുകളിൽ എത്തും   റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. തൻ്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഭാസ് ആണ് കല്‍ക്കിയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടത്. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക…

കോന്നി ഗാന്ധിഭവനിൽ നിന്നുള്ള അറിയിപ്പ് ( 27/04/2024 )

കോന്നി ഗാന്ധിഭവനിൽ നിന്നുള്ള അറിയിപ്പ് ( 27/04/2024 ) കോന്നി ഗാന്ധിഭവനിൽ നടന്നുവരുന്ന സ്നേഹപ്രയാണത്തിന്‍റെ 460-ാം ദിവസമായ തിങ്കളാഴ്ച രാവിലെ 11 മണി മുതൽ കോന്നി സ്വരലയ മ്യൂസിക് സ്ക്കൂൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ് എന്ന് കേന്ദ്രം ഡയറക്ടർ അറിയിച്ചു കൊല്ലം ജില്ലയിലെ പത്തനാപുരംആസ്ഥാനമാക്കി 2005 മുതൽക്ക് ജീവകാരുണ്യപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നപ്രസ്ഥാനമാണ് ഗാന്ധിഭവൻ.ഇതിന്‍റെ പ്രധാന ശാഖ കോന്നിയില്‍ പ്രവര്‍ത്തിച്ചു വരുന്നു . സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള…

ലോക സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട മണ്ഡലത്തിലെ പ്രധാന അറിയിപ്പുകള്‍ ( 27/04/2024 )

വോട്ടിംഗ് യന്ത്രങ്ങള്‍ ഇനി ചെന്നീര്‍ക്കര കെവിയിലെ സ്ട്രോംഗ് റൂമില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി സീല്‍ ചെയ്തു. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായ ഈ സ്‌കൂളിലെ സ്ട്രോംഗ് റൂമില്‍നിന്നും അടുത്തമാസം ജൂണ്‍ നാലിനേ വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുക്കൂ.1437 ബൂത്തുകളിലും ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും അതത് നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച ശേഷമാണ് രാത്രിയോടെ ചെന്നീര്‍ക്കരയിലേക്ക് മാറ്റിയത്.…

കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 27/04/2024 )

  അതിരാത്രം: ചിതി ഉയർന്നു – നചികേത ചിതി കേരളത്തിലാദ്യമായി കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഏഴാം ദിനം പൂർത്തിയാക്കിയതോടെ മഹാ യാഗത്തിനുള്ള ചിതി ഉയർന്നു. നചികേത ചിതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കേരളത്തിൽ ആദ്യമായാണ്. സാധാരണ ഗരുഡന്റെ രൂപത്തിലുള്ള ചിതികളാണ് അതിരാത്രത്തിനായി കേരളത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രവർഗ്യം യാഗത്തിന്റെ ശിരസ്സായി വിലയിരുത്തപ്പെടുമ്പോൾ ചിതി യാഗത്തിന്റെ കഴുത്തായി സങ്കൽപ്പിക്കുന്നു. കിഴക്കേ യാഗ ശാലയുടെ കിഴക്കു മധ്യഭാഗത്തായാണ് ചിതി.…

error: Content is protected !!