Input your search keywords and press Enter.

Monthly Archives

March 2025

വാഹനാപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം

വിദേശത്തുനിന്ന് അവധിക്കായി നാട്ടിലേക്ക് വരുകയായിരുന്ന ഡോക്ടർ വാഹനാപകടത്തിൽ മരണപ്പെട്ടു. ആയൂർ കമ്പങ്കോട് നടന്ന അപകടത്തിൽ പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരണപ്പെട്ടത്. ഷാർജയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിന്ദു അവിടെ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് കാർ അപകടത്തിൽപെട്ടത്.ബിന്ദു പിൻസീറ്റിലാണ് ഇരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി. ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. ഭർത്താവ്: പരേതനായ അജി പി.…

കോന്നി നിവാസിനിയെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയായ പത്തനംതിട്ട അതിരുങ്കൽ കാരക്കാകുഴി പുഴിക്കോടത്ത് വീട്ടിൽ മധുസൂദനന്‍റെ മകൾ മേഘ മധു (25)വിനെ ചാക്കയിലെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പേട്ട പോലീസ് വിശദമായ അന്വേഷണം തുടങ്ങി.…

മഹാത്മ അന്തേവാസി ലക്ഷ്മികുട്ടി (മണി) അന്തരിച്ചു

അടൂർ മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി മണിയെന്ന് വിളിപ്പേരുള്ള ലക്ഷ്മിക്കുട്ടി വാർദ്ധക്യ സഹചമായ രോഗകാരണങ്ങളാൽ അന്തരിച്ചു ആറൻമുള ക്ഷേത്രത്തിന് സമീപമുള്ള ആൽത്തറയിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന ആളാണ്. രോഗാതുരയായതോടെ ആറൻമുള പോലീസ് ഇടപെട്ട് 2019 ഡിസംബർ മാസത്തിലാണ് സംരക്ഷണത്തിനായി മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ ആരെങ്കിലും തിരിച്ചറിഞ്ഞ് എത്തിയാൽ വിട്ടുനല്കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. 04734291900.…

കൊല്ലം ജില്ലാ വാർത്തകൾ (22/03/2025)

പാലിയേറ്റീവ് വൊളന്റിയര്‍ പരിശീലനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് വൊളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പാലിയേറ്റീവിന്റെ സഹകരണത്തോടെ കലയ്ക്കോട് സി.എച്ച്.സിയില്‍ നടത്തിയ പരിപാടി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സി.വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ ശ്രീകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സനിത…

പാലക്കാട് ജില്ലാ വാർത്തകൾ (22/03/2025)

ഇ- കെ വൈ സി മസ്റ്ററിങ് ഒറ്റപ്പാലം താലൂക്കില്‍ ഇനിയും ഇ- കെ വൈ സി മസ്റ്ററിങ് ചെയ്യാത്തതിനാല്‍ ഇ-പോസില്‍ നിലവില്‍ പേരില്ലാത്ത എ എ വൈ/ പി എച്ച് എച്ച് റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ മാര്‍ച്ച് 30 ന് മുമ്പ് റേഷന്‍കടയിലെത്തി താലൂക്ക്‌സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷന്‍കാര്‍ഡില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഇ-പോസ് വഴി മസ്റ്ററിങ് ചെയ്യണം. മസ്റ്ററിങ് ചെയ്യാത്ത കാര്‍ഡുകളിലെ എ എ വൈ/ പി എച്ച്…

കൊല്ലം ജില്ലാ വാർത്തകൾ (21/03/2025)

എം.എസ്.എം.ഇ ക്ലിനിക്കും ബാങ്കേഴ്‌സ് മീറ്റും കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നവസംരംഭകര്‍ക്കായി എം.എസ്.എം.ഇ ക്ലിനിക്കും ബാങ്കേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ. ഉണ്ണികൃഷ്ണമേനോന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ബിജിഷാജി അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം, ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. 150 സംരംഭകര്‍ പങ്കാളികളായി. ബാങ്ക് പ്രതിനിധികള്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ്. കിരണ്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍മാരായ എ.സുബിന്‍, ജയസാഗരന്‍, വ്യവസായ…

നീണ്ടകര ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാകുന്നു; ശുചിത്വ ക്യാമ്പയിന്‍ തുടങ്ങി

കൊല്ലം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മാര്‍ച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ നീണ്ടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യപിക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. പൊതുസ്ഥലങ്ങള്‍ വൃത്തിയുള്ളതും വലിച്ചെറിയല്‍മുക്തവുമാക്കുന്നതിനുള്ള ശുചിത്വ ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജീവന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷെര്‍ളി ഹെന്റി, വാര്‍ഡ് മെമ്പര്‍ ജോളി പീറ്റര്‍, ഭരണ സമിതി അംഗങ്ങളായ എസ് സേതുലക്ഷ്മി, രമ്യ വിനോദ്, പി ആര്‍ രജിത്ത്, എം രജനി, ബി…

കാണ്മാനില്ല: ബിനു (46 വയസ്)

കൊല്ലം: പുനലൂര്‍ വില്ലേജില്‍ പത്തേക്കര്‍ പ്രദേശത്തെ ഷിജി നിവാസില്‍ ബിനു (46) കാണാതായി. 175 സെ.മി അടി ഉയരവും, കറുത്തനിറവും. വിവരം ലഭിക്കുന്നവര്‍ ജില്ലാ പോലീസ് മേധാവി, കൊല്ലം റൂറല്‍ – 9497996908, പുനലൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് – 9497990026, പുനലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ – 9497987038, സബ് ഇന്‍സ്‌പെക്ടര്‍ – 9497980205, പുനലൂര്‍ പോലീസ് സ്റ്റേഷന്‍ – 0475 2222700 നമ്പരില്‍ അറിയിക്കണം.…

പത്തനംതിട്ട ജില്ലാ വാർത്തകൾ (21/03/2025)

തോട്ടപ്പുഴശ്ശേരിയില്‍ ഇന്ന് (22) മോക്ഡ്രില്‍ റീബില്‍ഡ് കേരള-പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി ഇന്ന് (മാര്‍ച്ച് 22) തോട്ടപ്പുഴശ്ശേരി, നെടുംപ്രയാറിലെ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗത്ത് മോക്ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് നടത്തുക. പോലിസ്, അഗ്നിസുരക്ഷാസേന, ആരോഗ്യം, വൈദ്യുതി, ജലഅതോറിറ്റി വകുപ്പുകള്‍ മോക്ക്ഡ്രില്ലുമായി സഹകരിക്കും.   ഭൂമി ഏറ്റെടുക്കല്‍ : ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികളുടെ പ്രാരംഭ നടപടിയായി സാമൂഹിക…

പെരിങ്ങര ഗ്രാമപഞ്ചായത്ത് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

പത്തനംതിട്ട: മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങല്‍ വേളൂര്‍ മുണ്ടകം റോഡിനു സമീപം ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉപയോഗശേഷം പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ 15 വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു, അംഗങ്ങളായ ജയ എബ്രഹാം, എം സി ഷൈജു, ശാന്തമ്മ ആര്‍ നായര്‍ , സനല്‍കുമാരി, സൂസന്‍ വര്‍ഗീസ്, ചന്ദ്രു…

error: Content is protected !!