Input your search keywords and press Enter.

Pamba Vision

816 Articles0 Comments

പാലക്കാട് ജില്ലാ വാർത്തകൾ (16/12/2025)

ക്രിസ്മസ്-പുതുവത്സര വിപണന മേള: ജനുവരി 31 വരെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് ജി.ബി. റോഡ്, എരുമക്കാര സ്ട്രീറ്റിലുള്ള കയര്‍ഫെഡ് ഷോറൂമില്‍ പ്രത്യേക വിപണനമേള 2026 ജനുവരി 31 വരെ നടക്കും. മേളയുടെ ഭാഗമായി കയര്‍ഫെഡ് ഉത്പന്നങ്ങള്‍ക്കും മെത്തകള്‍ക്കും 20% മുതല്‍ 50% വരെ വിലക്കിഴിവ് ലഭിക്കുമെന്ന് കേരള സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഷോറൂം മാനേജര്‍ അറിയിച്ചു. ഫോണ്‍: 9939066693   പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്…

പ്രൊബേഷന്‍ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു

പാലക്കാട്: ജില്ല പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രൊബേഷന്‍ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.ഇ സാലിഹ് ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ കാലഘട്ടത്തിലെ പ്രൊബേഷന്‍ സംവിധാനത്തിന്റെ നിയമ സാധ്യതകള്‍, പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്‌സ് ആക്ട് 1958, പ്രൊബേഷന്‍ സംവിധാനത്തിന്റെ വിവിധ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ വിജയ, വി രഞ്ജിത്ത് കൃഷ്ണ, പ്രൊബേഷന്‍ ഓഫീസര്‍ എം മിഥുല എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.…

“ഏകാരോഗ്യ സമീപനം”: ശില്‍പശാല സംഘടിപ്പിച്ചു

പാലക്കാട്: ഏകാരോഗ്യ സമീപനത്തെ അടിസ്ഥാനമാക്കി ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പാലക്കാട് ഐ.എം.എ ഹാളില്‍ നടന്ന ശില്‍പശാലയില്‍ കോഴിക്കോട് മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറും വൺ ഹെൽത്ത് നോഡൽ ഓഫീസറുമായ ഡോ. അനീഷ് ടി.എസ്, വയനാട് പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രേംജിത്ത്, സംസ്ഥാന എ.എം.ആർ നോഡൽ ഓഫീസറും തിരുവനന്തപുരം ഗവ.…

പത്തനംതിട്ട ജില്ലാ വാർത്തകൾ (16/12/2025)

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 26, 27 തീയതികളില്‍ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്കുളള ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക്‌ശേഷം 02.30നുമാണ്. ജില്ലാ കലക്ടറാണ് ജില്ലാ പഞ്ചായത്ത്…

വോട്ടര്‍ പട്ടിക പരിഷ്‌കരണം: കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23ന്

പത്തനംതിട്ട: പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എന്യൂമറേഷന്‍ ഫോം ശേഖരണവും ഡിജിറ്റൈസേഷനും ഡിസംബര്‍ 18 നു അവസാനിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. കലക്ടറേറ്റില്‍ ജില്ലാ തലത്തില്‍ ചേര്‍ന്ന രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി. എല്‍. എ മാരുടെ സഹായത്തോടെ ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത് പരിശോധിച്ചതിനു ശേഷം കുറ്റമറ്റ രീതിയില്‍ ഡിസംബര്‍ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത്…

വനിതാ കമ്മിഷന്‍ അദാലത്ത്: 13 പരാതിക്ക് പരിഹാരം

പത്തനംതിട്ട: ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. ആകെ 56 പരാതികള്‍ ലഭിച്ചു. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനായും രണ്ടെണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനായും അയച്ചു. രണ്ട് പരാതി ജില്ല നിയമ സേവന അതോറിറ്റിക്ക് കൈമാറി. 34 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. പാനല്‍ അഭിഭാഷകരായ സീമ, രേഖ, കൗണ്‍സിലര്‍മാരായ ജൂലി പീറ്റര്‍,…

പത്തനംതിട്ട ജില്ലാ വാർത്തകൾ (15/12/2025)

വനിതാ കമ്മിഷന്‍ അദാലത്ത്: 13 പരാതിക്ക് പരിഹാരം ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. ആകെ 56 പരാതികള്‍ ലഭിച്ചു. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനായും രണ്ടെണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനായും അയച്ചു. രണ്ട് പരാതി ജില്ല നിയമ സേവന അതോറിറ്റിക്ക് കൈമാറി. 34 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. പാനല്‍ അഭിഭാഷകരായ…

പാലക്കാട് ജില്ലാ വാർത്തകൾ (15/12/2025)

ഗതാഗത നിയന്ത്രണം കോഴിക്കോട് പാലക്കാട് ദേശീയപാത 966ല്‍ താണാവ്(ഫ്രണ്ട്‌സ് അവന്യു ജങ്ഷന്‍)മുതല്‍ ഒലവക്കോട് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 16)മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുണ്ടൂര്‍ ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വരുന്ന വലിയ വാഹനങ്ങള്‍ മുണ്ടൂര്‍ പറളി കോട്ടമൈതാനം വഴിയും പാലക്കാട് നിന്ന് മുണ്ടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോട്ടമൈതാനം-മേഴ്‌സി കോളേജ് ജംങ്ഷന്‍-പറളി -മുണ്ടൂര്‍ വഴിയും പോകേണ്ടതാണ്.   പട്ടികജാതി- പട്ടികഗോത്രവര്‍ഗ കമ്മീഷന്‍…

തദ്ദേശതിരഞ്ഞെടുപ്പ്: കൊല്ലം ജില്ലാ

തദ്ദേശതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇന്ന് (ഡിസംബര്‍ 13) തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 16 കേന്ദ്രങ്ങളിലായി ഇന്ന് (ഡിസംബര്‍ 13) രാവിലെ എട്ടിനു ആരംഭിക്കും. 11 ബ്ലോക്ക്തല കേന്ദ്രങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെയും നാല് നഗരസഭാതല കേന്ദ്രങ്ങളിൽ അതത് നഗരസഭകളുടെയും തേവള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോര്‍പറേഷന്റെയും വോട്ടെണ്ണല്‍ നടക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍…

തദ്ദേശതിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലാ

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന് (13), രാവിലെ എട്ടിന് ആരംഭിക്കും ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (ഡിസംബര്‍ 13) ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ നടക്കും. 13 ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും ഏഴ് നഗരസഭാ തലങ്ങളില്‍ അതത് നഗരസഭകളുടെയും വോട്ടെണ്ണും. ഇതു കൂടാതെ ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ എണ്ണും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ…

error: Content is protected !!